‘ഉണ്ണികൃഷ്ണൻ പോറ്റി ഗൂഢാലോചന നടത്തി; പിന്നിൽ അയ്യപ്പ സംഗമത്തെ എതിർത്തവർ’

Chikheang 2025-10-2 22:21:01 views 1256
  



കൊച്ചി ∙ ശബരിമലയിലെ സ്വർണപ്പാളി വിഷയത്തിൽ വിവാദ സ്പോൺസർ ഉണ്ണികൃഷ്ണൻ പോറ്റിക്കെതിരെ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്.പ്രശാന്ത്. ഉണ്ണികൃഷ്ണൻ പോറ്റിയുടെ ആരോപണത്തിൽ ഗൂഢാലോചനയുണ്ടെന്നും അയ്യപ്പ സംഗമത്തെ എതിർത്തവരാണ് ഇതിന്റെ ആസൂത്രണത്തിന് പിന്നിലെന്നും പ്രശാന്ത് ആരോപിച്ചു. പറവൂരിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ദ്വാരപാലക ശില്‍പങ്ങളിൽ സ്വര്‍ണം പൂശിയതുമായി ബന്ധപ്പെട്ട വിവാദങ്ങൾ ശക്തമായ സാഹചര്യത്തിലാണ് ദേവസ്വം ബോർഡ് പ്രസിഡന്റിന്റെ പ്രതികരണം.  


താന്‍ 2019ൽ നൽകിയ സ്വർണം പൂശിയ പീഠങ്ങൾ കാണാനില്ലെന്ന ആരോപണവുമായി ഉണ്ണികൃഷ്ണൻ പോറ്റി നേരത്തെ രംഗത്തെത്തിയിരുന്നു. എന്നാൽ ദേവസ്വം വിജിലൻസ് നടത്തിയ അന്വേഷണത്തിൽ ഉണ്ണികൃഷ്ണൻ പോറ്റിയുടെ സഹോദരിയുടെ വീട്ടിൽ നിന്ന് പീഠങ്ങൾ കണ്ടെടുക്കുകയായിരുന്നു. ദേവസ്വം ബോർഡിനെ പ്രതിക്കൂട്ടിലാക്കാനായിരുന്നു ഉണ്ണികൃഷ്ണൻ പോറ്റിയുടെ ശ്രമമെന്നും എന്നാൽ ആരോപണം ഉന്നയിച്ചയാൾ തന്നെയാണ് ഇപ്പോൾ പ്രതിക്കൂട്ടിലുള്ളതെന്നും പ്രശാന്ത് പറഞ്ഞു.  


‘‘സ്വർണ്ണപ്പാളി വിവാദത്തിൽ സമഗ്ര അന്വേഷണം വേണമെന്നു ദേവസ്വം ബോർഡ് കോടതിയിൽ ആവശ്യപ്പെടും. 1999 മുതൽ ഇതുവരെയുള്ള ഇടപാടുകൾ പരിശോധിക്കണമെന്ന് ആവശ്യപ്പെടും. 2019ൽ സ്വർണ്ണപ്പാളി സ്പോൺസർക്ക് കൈമാറിയതില്‍ ഉദ്യോഗസ്ഥതല വീഴ്ച ഉണ്ടായിട്ടുണ്ട്. ദ്വാരപാലക ശിൽപ്പങ്ങൾ സ്വർണം പൂശുന്നതിന് ഉണ്ണികൃഷ്ണൻ പോറ്റിക്ക് നൽകാനല്ലായിരുന്നു ബോർഡിന്റെ തീരുമാനം. ഉണ്ണികൃഷ്ണൻ പോറ്റി ആരാണ് എന്ന് ദേവസ്വം ബോർഡിനും ധാരണയില്ല’’ –പ്രശാന്ത് പറഞ്ഞു.  

ശബരിമലയിലെ സ്വർണ ഇടപാടുമായി ബന്ധപ്പെട്ടുള്ള റജിസ്റ്ററുകൾ കൃത്യമാണെന്നും ദേവസ്വം ബോർഡ് പ്രസിഡന്റ് പറഞ്ഞു. എന്നാൽ, ഇത് കോടതിയെ ധരിപ്പിക്കുന്നതിൽ ഉദ്യോഗസ്ഥർക്ക് വീഴ്ച സംഭവിച്ചുവെന്നും മുന്നിൽ വന്ന രേഖകളുടെ അടിസ്ഥാനത്തിലാണ് കോടതി വിമർശനം നടത്തിയതെന്നും പ്രശാന്ത് പറഞ്ഞു. ശബരിമലയിലെ സ്ട്രോങ് റൂമിലടക്കം പരിശോധന നടത്തി വിലപിടിപ്പുള്ള വസ്തുക്കളുടെ കണക്കെടുക്കാൻ ഹൈക്കോടതി കഴിഞ്ഞ ദിവസം നിർദേശിച്ചിരുന്നു. കണക്കുകൾ രേഖപ്പെടുത്തുന്നതിൽ ബോർഡിന് വീഴ്ച സംഭവിച്ചിട്ടുണ്ടെന്നും കോടതി വ്യക്തമാക്കിയിരുന്നു.  


അതേസമയം, ക്ഷേത്രമുതൽ അറ്റകുറ്റപ്പണി നടത്താൻ ക്ഷേത്രത്തിനു പുറത്തു കൊണ്ടുപോകാൻ പാടില്ലെന്ന ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് കെ.അനന്തഗോപന്റെ പ്രസ്താവനയെ പ്രശാന്ത് തള്ളി. ‘‘ശബരിമലയിലെ അവസാനവാക്ക് തന്ത്രിയാണ്. അറ്റകുറ്റപ്പണികൾക്ക് സന്നിധാനത്തിന് പുറത്തുകൊണ്ടുപോകാൻ ആകില്ലെന്ന വാദം ശരിയല്ല. ഞാൻ പ്രസിഡന്റായ ശേഷം അഞ്ചു തവണ കൊടിമരം പ്ലേറ്റിങ്ങിനായി ചെന്നൈയിൽ കൊണ്ടുപോയിട്ടുണ്ട്’’–പി.എസ്.പ്രശാന്ത് പറഞ്ഞു. English Summary:
Sabarimala Gold Controversy: Sabarimala Gold Controversy revolves around allegations made by Unnikrishnan Potti, which are being investigated by the Devaswom Board. Board President PS Prasanth suggests a conspiracy and a possible link to those who opposed the Ayyappa Sangamam, prompting a thorough inquiry into past dealings.
like (0)
ChikheangForum Veteran

Post a reply

loginto write comments
Chikheang

He hasn't introduced himself yet.

410K

Threads

0

Posts

1310K

Credits

Forum Veteran

Credits
137371

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com, Of particular note is that we've prepared 100 free Lucky Slots games for new users, giving you the opportunity to experience the thrill of the slot machine world and feel a certain level of risk. Click on the content at the top of the forum to play these free slot games; they're simple and easy to learn, ensuring you can quickly get started and fully enjoy the fun. We also have a free roulette wheel with a value of 200 for inviting friends.