search
 Forgot password?
 Register now
search

‘ഭിന്നശേഷിക്കാർക്ക് കിട്ടേണ്ട ആനുകൂല്യത്തിന്റെ കൂടെയാണ് സർക്കാർ; സമരം രാഷ്ട്രീയപ്രേരിതം’

deltin33 2025-10-2 22:21:02 views 1287
  



തിരുവനന്തപുരം∙ എയ്ഡഡ് സ്‌കൂളുകളിലെ ഭിന്നശേഷി നിയമന വിഷയത്തില്‍ മാനേജ്‌മെന്റുകള്‍ക്ക് മുന്നറിയിപ്പുമായി വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി. കഴിഞ്ഞ നാലു വര്‍ഷവും കോടതിയില്‍ പോകാനോ കോടതി ഉത്തരവനുസരിച്ച് പ്രശ്നം പരിഹരിക്കാനോ മെനക്കെടാത്തവരാണ് ഈ സര്‍ക്കാരിന്റെ അവസാന സമയത്ത് സമരങ്ങള്‍ നടത്താന്‍ തീരുമാനിച്ചിരിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. രാഷ്ട്രീയ പ്രേരിതമായ സമരമാണിത്. എല്‍ഡിഎഫിന് എതിരെ എക്കാലത്തും നിലപാട് സ്വീകരിച്ചിട്ടുള്ള കുറച്ച് ആളുകളാണ് സമരവുമായി രംഗത്തുള്ളതെന്ന് അദ്ദേഹം പറഞ്ഞു.  


വിദ്യാഭ്യാസരംഗത്തു വരുത്തുന്ന മാറ്റങ്ങളെ മതവും ജാതിയും വച്ച് വിരട്ടാന്‍ നോക്കേണ്ട. വിമോചനസമരം പണ്ടു നടത്തിയിട്ടുണ്ടാകാം, എന്നാല്‍ ഇന്ന് അത് സാധ്യമല്ലെന്നും മന്ത്രി പറഞ്ഞു. അതേസമയം, സ്വകാര്യ മാനേജ്‌മെന്റുകളുടെ നിയമപരമായ ആനുകൂല്യങ്ങളെ സര്‍ക്കാര്‍ സംരക്ഷിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ‘‘ഭിന്നശേഷിക്കാര്‍ക്ക് നിയമാനുസരണം കിട്ടേണ്ട ആനുകൂല്യത്തിന്റെ കൂടെയാണ് സര്‍ക്കാര്‍. ഈ കാര്യം പറഞ്ഞുകൊണ്ട് വെല്ലുവിളി ആരും നടത്തേണ്ട കാര്യമില്ല. സമയത്തിന് കോടതിയില്‍ പോകാതെ അവസാനം കുറ്റം സര്‍ക്കാരില്‍ ചാരി വെല്ലുവിളിച്ചാല്‍ അത് തള്ളിക്കളയുകയാണ്. മാനേജ്‌മെന്റിനു വേണ്ടി കോടതിയില്‍ ചെന്ന് സര്‍ക്കാര്‍ വാദിക്കേണ്ട കാര്യമില്ലല്ലോ. 5000ത്തിലധികം ഒഴിവുകളാണു റിപ്പോര്‍ട്ട് ചെയ്യേണ്ടത്. എന്നാല്‍ 1500 ല്‍ താഴെ ഒഴിവുകള്‍ മാത്രമാണ് റിപ്പോര്‍ട്ട് ചെയ്തത്. ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യാത്തവര്‍ക്കെതിരെ നടപടി ഉണ്ടാകും’’– മന്ത്രി പറഞ്ഞു. വിഷയത്തില്‍ മന്ത്രിക്കെതിരെ വിവിധ മാനേജ്‌മെന്റുകള്‍ രംഗത്തെത്തിയിരുന്നു. English Summary:
Education Minister Warns School Managements on Differently Abled Appointments: Minister stated that those who did not bother to go to court or resolve the issue as per court orders for the past four years have now decided to stage protests at the end of this government\“s term.
like (0)
deltin33administrator

Post a reply

loginto write comments
deltin33

He hasn't introduced himself yet.

1510K

Threads

0

Posts

4610K

Credits

administrator

Credits
467521

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com