കീവ്∙ റഷ്യയുമായുള്ള യുദ്ധം അവസാനിപ്പിക്കാനുള്ള ചർച്ചകൾ നടത്താൻ യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമർ സെലൻസ്‌കി ഈ മാസം യുഎസ് സന്ദർശിച്ചേക്കുമെന്ന് യുക്രെയ്ൻ സുരക്ഷാ മേധാവി റുസ്തം ഉമറോവ്. ഏറ്റവും അനുയോജ്യമായ ആദ്യ തീയതിയിൽ സന്ദർശനം നടത്താൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി ആദ്ദേഹം പറഞ്ഞു. ഡോണൾഡ് ട്രംപ് മുന്നോട്ടുവച്ച സമാധാന കരാറിലെ പ്രധാന നിബന്ധനകളിൽ അമേരിക്കയും യുക്രെയ്നും പൊതുവായ ധാരണയിലെത്തിയെന്നും ഉമറോവ് പറഞ്ഞു. ട്രംപ്-സെലെൻസ്‌കി ചർച്ചകളെക്കുറിച്ച് വൈറ്റ് ഹൗസ് ഇതുവരെ പ്രതികരിച്ചിട്ടില്ല.
Also Read ‘നൂറ്റാണ്ടുകൾ പഴക്കമുള്ള മുറിവ് ഇന്ന് ഉണങ്ങി’; അയോധ്യയിലെ രാമക്ഷേത്രത്തിൽ പതാക ഉയർത്തി മോദി
അബുദാബിയിൽ വച്ച് റഷ്യൻ പ്രതിനിധികളുമായി തങ്ങളുടെ ഉദ്യോഗസ്ഥർ കൂടിക്കാഴ്ച നടത്തുമെന്ന് യുഎസ് സ്ഥിരീകരിച്ചു. യുക്രെയ്ൻ സമാധാന ഉടമ്പടിക്ക് സമ്മതിച്ചു എന്ന് ഒരു യുഎസ് ഉദ്യോഗസ്ഥൻ ബിബിസിയോട് പറഞ്ഞു. ഇതു സംബന്ധിച്ച് ഇനിയും ചർച്ചകൾ നടക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Also Read ആനകൾ കിടക്കുന്ന രീതി തെറ്റിയാൽ പ്രശ്നം; പുത്തൂരിലെ ഹൃദയാഘാതം ആരുടെ നുണ? ‘അങ്ങനെയൊന്നും മാനുകൾ ചാകില്ല’
റഷ്യയ്ക്കു നേട്ടമാകുന്ന സമാധാനപദ്ധതിക്കു വഴങ്ങാൻ യുക്രെയ്നിനുമേൽ യുഎസ് സമ്മർദം ശക്തമാക്കിയിട്ടുണ്ട്. റഷ്യയുടെ അംഗീകാരത്തോടെ ട്രംപ് ഭരണകൂടം തയാറാക്കിയ വെടിനിർത്തൽ കരാർ യുക്രെയ്ൻ അംഗീകരിച്ചില്ലെങ്കിൽ ആയുധസഹായം പിൻവലിക്കുമെന്നും മുന്നറിയിപ്പു നൽകിയിട്ടുണ്ട്. വരുന്ന വ്യാഴാഴ്ചയ്ക്കകം കരാറിൽ ഒപ്പിടണമെന്നാണ് അന്ത്യശാസനം. 100 ദിവസത്തിനകം യുക്രെയ്നിൽ തിരഞ്ഞെടുപ്പു നടത്തണമെന്നും സൈനികരുടെ എണ്ണം കുറയ്ക്കണമെന്നും കരാറിലുണ്ട്.
നടൻ ദിലീപ് നിരപരാധി തന്നെ; ജയിച്ചാൽ മേയറാകുമോ? ആർ. ശ്രീലേഖ പറയുന്നു...
അശ്ലീലമില്ല, ക്ലീഷേ അല്ല, നായികയുടെ ഒരു ഭാവം കൊണ്ട് അടൂർ എല്ലാം പറഞ്ഞു: ദൃശ്യബിംബങ്ങളിലൂടെ സംവദിച്ച ‘സ്വയംവരം’
MORE PREMIUM STORIES
യുദ്ധത്തിൽ പിടിച്ചെടുത്ത കിഴക്കൻ യുക്രെയ്നിലെ 5 മേഖലകൾ കൈവശം വയ്ക്കാൻ റഷ്യയെ അനുവദിക്കുന്ന ട്രംപിന്റെ 28 ഇന കരാറിന്റെ കരട് യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കിക്കു കൈമാറിയിട്ടുണ്ട്. ഇത് സെലൻസ്കിയെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്. രാജ്യത്തിന്റെ അന്തസ്സ് കളയണോ സുപ്രധാന സഖ്യകക്ഷിയെ നഷ്ടപ്പെടുത്തണോ എന്ന വിഷമഘട്ടത്തിലാണ് യുക്രെയ്ൻ.
കരാറിലെ പ്രധാന വ്യവസ്ഥകൾ: യുക്രെയ്ൻ നാറ്റോയിൽ ചേരാൻ പാടില്ല, യുക്രെയ്ൻ സൈനികരുടെ എണ്ണം 6 ലക്ഷമായി കുറയ്ക്കണം. യുദ്ധത്തിൽ പിടിച്ചെടുത്ത ക്രൈമിയ, ലുഹാൻസ്ക്, ഡോണെറ്റ്സ്ക് എന്നീ പ്രവിശ്യകൾ റഷ്യയ്ക്കു വിട്ടുകൊടുക്കും. ഹേഴ്സൻ, സാപൊറീഷ്യ എന്നിവിടങ്ങൾ ഭാഗികമായും റഷ്യ കയ്യിൽവയ്ക്കും. സാപൊറീഷ്യ ആണവനിലയത്തിൽനിന്നുള്ള വൈദ്യുതിയുടെ പകുതി റഷ്യയ്ക്കു കൊടുക്കണം. English Summary:
Ukraine war negotiations are potentially moving forward with a possible Zelensky US visit to discuss peace. The US is reportedly pressuring Ukraine to accept a peace deal favorable to Russia, threatening to withdraw arms aid if they don\“t comply.
Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com, Of particular note is that we've prepared 100 free Lucky Slots games for new users, giving you the opportunity to experience the thrill of the slot machine world and feel a certain level of risk. Click on the content at the top of the forum to play these free slot games; they're simple and easy to learn, ensuring you can quickly get started and fully enjoy the fun. We also have a free roulette wheel with a value of 200 for inviting friends.