search
 Forgot password?
 Register now
search

അമീബിക് മസ്തിഷ്കജ്വരം; കഴിഞ്ഞമാസം മരിച്ചത് 11 പേർ, പകുതിയിലേറെപ്പേർക്കും ഇതര രോഗങ്ങൾ

LHC0088 2025-10-3 15:20:58 views 1275
  



തിരുവനന്തപുരം ∙ സംസ്ഥാനത്തു കഴിഞ്ഞ മാസം അമീബിക് മസ്തിഷ്കജ്വരം ബാധിച്ചു മരിച്ചതു 11 പേർ. 40 പേർക്കാണു രോഗം ബാധിച്ചത്. ഈ വർഷം 87 പേർക്കു രോഗം ബാധിച്ചപ്പോൾ ആകെ മരണം 21. മരിച്ചവരിൽ പകുതിയിലേറെപ്പേർക്കും ഇതര രോഗങ്ങൾ ഉണ്ടായിരുന്നുവെന്ന് ആരോഗ്യ വകുപ്പ് വിശദീകരിച്ചു. വൃക്ക, കരൾ എന്നിവ തകരാറായവരും കടുത്ത പ്രമേഹബാധിതരുമാണ് ഇതിൽ കൂടുതൽ. ഗുരുതരാവസ്ഥയിലായിരുന്ന ഇവർക്ക് അമീബിക് മസ്തിഷ്കജ്വരം ബാധിച്ചതു സ്ഥിതി വഷളാക്കി. അമീബിക് മസ്തിഷ്കജ്വരം ബാധിച്ചതുകൊണ്ടു മാത്രം മരിച്ചവരുടെ കണക്കെടുക്കാനും നീക്കമുണ്ട്.


രോഗം ബാധിക്കുന്നവരിൽ പകുതിയിലധികം പേർക്കും പനി ഉണ്ടാകുന്നില്ല. അതിനാൽ രോഗബാധിതരെ പ്രാഥമിക പരിശോധനയിൽ തിരിച്ചറിയാൻ ബുദ്ധിമുട്ടുണ്ട്. ഈ രോഗം ബാധിച്ചവരെ ചികിത്സിച്ചു പരിചയമുള്ളവർക്കു മാത്രമേ പെട്ടെന്നു രോഗം തിരിച്ചറിയാനും പരിശോധനയ്ക്കു നിർദേശിക്കാനും സാധിക്കുന്നുള്ളൂ. അതിനാൽ രോഗ നിരീക്ഷണത്തിനു ഡോക്ടർമാർക്ക് പ്രത്യേക മാർഗനിർദേശം നൽകണമെന്ന് ആരോഗ്യ വിദഗ്ധർ അഭിപ്രായപ്പെട്ടിട്ടുണ്ട്. വടക്കൻ ജില്ലകളിൽ അമീബിക് മസ്തിഷ്കജ്വരം നിർണയിക്കാൻ പരിശോധന വിപുലപ്പെടുത്തും. ഏതിനം അമീബയാണു ബാധിച്ചതെന്നു കൃത്യമായി കണ്ടെത്തിയാൽ മാത്രമേ ചികിത്സ കൂടുതൽ ഫലപ്രദമാക്കാനും മരണനിരക്കു കുറയ്ക്കാനും സാധിക്കൂ. ആചാരങ്ങളുടെയും ചികിത്സയുടെയും ഭാഗമായി മൂക്കിൽ വെള്ളം കയറ്റിയിറക്കുന്നത് അമീബിക് മസ്തിഷ്കജ്വരത്തിനു കാരണമാകുമെന്ന ബോധവൽക്കരണവും വേണമെന്ന് ആരോഗ്യ വിദഗ്ധർ അഭിപ്രായപ്പെടുന്നു.


ഉറവിടം എവിടെ?

തിരുവനന്തപുരം ശ്രീകാര്യം ചെറുവയ്ക്കൽ സ്വദേശിക്ക് അമീബിക് മസ്തിഷ്കജ്വരം ബാധിച്ചതിന്റെ ഉറവിടം നിർണയിക്കാനാകാതെ ആരോഗ്യ പ്രവർത്തകർ. ഇദ്ദേഹത്തിന്റെ വീട്ടിലെ ജലസംഭരണിയും പൈപ്പും മറ്റു വെള്ളവുമൊക്കെ പരിശോധിച്ചപ്പോൾ ‍അതിൽ ബാലമുത്തിയ എന്ന അമീബയുടെ സാന്നിധ്യമാണു കണ്ടെത്തിയത്. ഇദ്ദേഹത്തിന്റെ തലച്ചോറിൽ കണ്ടെത്തിയതാകട്ടെ അകാന്തമീബയും. സമീപകാലത്തൊന്നും മറ്റു സ്ഥലങ്ങളിൽ പോയിട്ടില്ലെന്നും ഇദ്ദേഹം പറഞ്ഞിട്ടുണ്ട്. English Summary:
Amebic Meningoencephalitis cases: Kerala reports 21 amoebic encephalitis deaths this year, with 11 last month alone. Health experts urge enhanced surveillance, awareness, and better diagnosis methods as identifying infection sources proves challenging.
like (0)
LHC0088Forum Veteran

Post a reply

loginto write comments
LHC0088

He hasn't introduced himself yet.

510K

Threads

0

Posts

1510K

Credits

Forum Veteran

Credits
156003

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com