search
 Forgot password?
 Register now
search

വിജയ്​ക്ക് ഇന്നു നിർണായകം; കരൂർ ദുരന്തത്തിൽ രണ്ടു ഹർജികൾ ഹൈക്കോടതിയിൽ

deltin33 2025-10-3 15:20:59 views 1256
  



ചെന്നൈ∙ 41 പേർ മരിച്ച കരൂർ ആൾക്കൂട്ട ദുരന്തവുമായി ബന്ധപ്പെട്ട് ടിവികെ അധ്യക്ഷൻ വിജയ്ക്ക് ഇന്നു നിർണായക ദിവസം. രണ്ടു ഹർജികൾ മദ്രാസ് ഹൈക്കോടതി ഇന്നു പരിഗണിക്കും. ദുരന്തത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് വിജയ് നൽകിയ ഹർജിയും വിജയ്ക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയുമാണ് കോടതിയുടെ മുന്നിലുള്ളത്.  


ദുരന്തം ആസൂത്രിത അട്ടിമറിയാണെന്നും ഇക്കാര്യം അന്വേഷിക്കണമെന്നുമാണ് ടിവികെ ആവശ്യപ്പെടുന്നത്. സംഭവത്തിൽ സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച ജുഡീഷ്യൽ അന്വേഷണം പോരെന്നും സിബിഐ അന്വേഷണം വേണമെന്നുമാണ് പാർട്ടിയുടെ ആവശ്യം. കരൂരിൽ നടന്ന റാലിക്കിടെ ആൾക്കൂട്ടത്തിൽ നിന്ന് വിജയ്ക്കു നേരെ ചെരുപ്പെറിയുന്ന ദൃശ്യങ്ങൾ ഇന്നലെ പുറത്തുവന്നിരുന്നു.  


അതേസമയം, രാഷ്ട്രീയ കാരണങ്ങളാലാണ് വിജയ്​യുടെ പേര് എഫ്ഐആറിൽ ഉൾപ്പെടുത്താതിരുന്നതെന്ന് പി.എച്ച്. ദിനേശ് എന്നയാൾ ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ ആരോപിക്കുന്നു. മരണത്തിന്റെ പൂർണ ഉത്തരവാദിത്തം ടിവികെയ്​ക്ക് ആണ്. ഉച്ചയ്ക്ക് 12 മണിക്ക് കരൂരിൽ എത്തുമെന്ന് അറിയിച്ച വിജയ് രാത്രി ഏഴുമണിയോടെയാണ് എത്തിയത്. ഏഴു മണിക്കൂറോളം ജനങ്ങൾക്ക് കാത്തിരിക്കേണ്ടിവന്നു. ഏറെ നേരത്തെ കാത്തിരിപ്പും കുടിവെള്ള സൗകര്യം ഒരുക്കാത്തതും ബാരിക്കേഡുകൾ സ്ഥാപിക്കാത്തതുമാണ് ദുരന്തത്തിലേക്കു നയിച്ചതെന്നും ഹർജിയിൽ പറയുന്നു. English Summary:
High Court to Hear Petitions on Vijay\“s TVK Rally Tragedy: Karur Crowd Disaster revolves around the legal proceedings concerning the Karur crowd disaster. The Madras High Court is set to review petitions including one for CBI investigation and another seeking a case against TVK Vijay.
like (0)
deltin33administrator

Post a reply

loginto write comments
deltin33

He hasn't introduced himself yet.

1510K

Threads

0

Posts

4610K

Credits

administrator

Credits
467470

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com