search
 Forgot password?
 Register now
search

‘സമൂഹമാധ്യമത്തിലൂടെ പരിചയം, വിവാഹവാഗ്ദാനം നൽകി ഹോംസ്റ്റേയിൽ എത്തിച്ച് പീഡിപ്പിച്ചു’: രാഹുലിനെതിരെ വീണ്ടും പരാതി

cy520520 2025-12-2 20:52:07 views 511
  



തിരുവനന്തപുരം∙ ലൈംഗിക പീഡനക്കേസില്‍ ഒളിവില്‍ കഴിയുന്ന രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്‌ക്കെതിരെ പരാതിയുമായി മറ്റൊരു യുവതി കൂടി രംഗത്ത്. ബെംഗളൂരുവില്‍ താമസിക്കുന്ന 23 വയസ്സുകാരിയാണ് രാഹുലിന് എതിരെ ആദ്യത്തേതിനു സമാനമായ പരാതി നൽകിയത്. കെപിസിസി പ്രസിഡന്റിന് മെയില്‍ വഴിയാണ് പരാതി നൽകിയത്. സോണിയാ ഗാന്ധിക്കും പരാതി നല്‍കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇതുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് വിവരം ശേഖരിച്ചിരുന്നു. എന്നാല്‍ നിയമനടപടിക്ക് തയാറല്ലെന്ന് പെണ്‍കുട്ടി അറിയിക്കുകയായിരുന്നു.  

  • Also Read സ്വകാര്യത കണക്കിലെടുക്കണം; അടച്ചിട്ട മുറിയിൽ വാദം കേൾക്കണം, കോടതിയിൽ പുതിയ ഹർജിയുമായി രാഹുൽ   


2023ല്‍ സമൂഹമാധ്യമത്തിലൂടെയാണ് രാഹുലുമായി പരിചയപ്പെട്ടതെന്നു പെണ്‍കുട്ടി പറയുന്നു. തുടര്‍ന്ന് രാഹുല്‍ വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചുവെന്നാണ് ആരോപണം. 2023 ഡിസംബറില്‍ ഒരു ഹോംസ്‌റ്റേയില്‍ വച്ചാണ് പീഡനം നടന്നതെന്ന് പരാതിക്കാരി വ്യക്തമാക്കുന്നു. രാഹുലുമായി വിവാഹത്തിനു വീട്ടുകാര്‍ സമ്മതിച്ചിരുന്നു. അവധിക്കു നാട്ടില്‍ വരുമ്പോള്‍ ഭാവി കാര്യങ്ങള്‍ ആലോചിക്കാന്‍ തനിച്ച് കാണണമെന്നു രാഹുല്‍ പറഞ്ഞു. തുടര്‍ന്ന് ഒറ്റപ്പെട്ട സ്ഥലത്തുള്ള സുഹൃത്തിന്റെ ഹോംസ്‌റ്റേയില്‍ എത്തിച്ചു പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പരാതിയില്‍ പറയുന്നത്. English Summary:
Rahul Mamkootathil is facing more complaints: A complaint has been filed with the Congress leadership regarding Rahul Mamkootathil.
like (0)
cy520520Forum Veteran

Post a reply

loginto write comments
cy520520

He hasn't introduced himself yet.

510K

Threads

0

Posts

1510K

Credits

Forum Veteran

Credits
153737

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com