കൽപറ്റയിലെ ടൗൺഷിപ്പ് സിപിഎമ്മിന്റേതല്ല, കോൺഗ്രസിന്റെയും പണം അതിലുണ്ട് : ടി.സിദ്ദിഖ്

Chikheang 2025-12-4 06:21:05 views 503
  



കൽപറ്റ ∙ മുണ്ടക്കൈ-ചൂരൽമല ദുരന്ത ബാധിതർക്കായി സർക്കാർ കൽപറ്റയിൽ ഒരുക്കുന്ന ടൗൺഷിപ്പിൽ കോൺ​ഗ്രസിനും പങ്കാളിത്തമുണ്ടെന്ന് ടി.സിദ്ദിഖ് എംഎൽഎ. ചില ആളുകൾ അവിടെ വന്ന് വിഡിയോ ഇടുന്നത് കണ്ടാൽ അവരുടെ പാർട്ടിയുടെ സംവിധാനം പോലെ തോന്നുമെന്നും അദ്ദേഹം പറഞ്ഞു. സിപിഎമ്മിന്റേതല്ല അത്. കേരളത്തിലെ സർക്കാരിന്റേതാണ്, പൊതു സംവിധാനത്തിന്റേതാണ് –സിദ്ദിഖ് മാധ്യമങ്ങളോട് പറഞ്ഞു.  

  • Also Read ഉരുൾ ചിതറിച്ചു വോട്ടർമാരെയും; മുണ്ടക്കൈയിലും ചൂരൽമലയിലും സ്ഥാനാർഥികൾ വോട്ടർമാരെ തേടി സഞ്ചരിക്കേണ്ടത് കിലോമീറ്ററുകൾ   


രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള നേതാക്കൾ പറഞ്ഞിട്ടാണ് കർണാടക സർക്കാർ മുണ്ടക്കൈ–ചൂരൽമല പുനരധിവാസത്തിനായി 20 കോടി രൂപ നൽകിയത്. രമേശ് ചെന്നിത്തലയും ഞാനും ഉൾപ്പെടെ മുഴുവൻ പാർലമെന്ററി പാർട്ടി അംഗങ്ങളും ഒരുമാസത്തെ ശമ്പളം ഇതിലേക്കായി സർക്കാരിനു കൈമാറി. അതിനാൽ തന്നെ എൽസ്റ്റൺ എസ്റ്റേറ്റിൽ ഉയരുന്ന ടൗൺഷിപ്പ് സർക്കാരിന്റെയും പാർട്ടിയുടെയും എന്ന വിവക്ഷ വേണ്ട. സർക്കാർ എല്ലാവരുടേതുമാണ്. അതിൽ ഞങ്ങൾ എല്ലാവരുടെയും പങ്കാളിത്തമുണ്ട് –സിദ്ദിഖ് വിശദീകരിച്ചു.

  • Also Read ഉരുൾ ദുരന്തബാധിതർക്കായി 50 ഭവനങ്ങൾ: ആദ്യ വീടിനു വെഞ്ചരിപ്പ് കർമം നടത്തി   


വയനാട് ദുരിതാശ്വാസത്തിൽ കോൺഗ്രസ് പ്രഖ്യാപിച്ച പ്രവർത്തനങ്ങളിൽ ചില കാലതാമസം വന്നിട്ടുണ്ട്. അത് സ്ഥലവുമായി ബന്ധപ്പെട്ടതാണ്. ഇപ്പോൾ സ്ഥലം കണ്ടെത്തിക്കഴിഞ്ഞു. ആ സ്ഥലത്ത് നിർമാണ പ്രവർത്തനം ഉൾപ്പെടെ രൂപരേഖ അവസാനഘട്ടത്തിലാണ്. അടുത്ത ദിവസങ്ങളിൽ മുഴുവൻ വിവരങ്ങളും നിങ്ങളുടെ മുന്നിലെത്തും. 100 വീടുകളാണ് നിർമിക്കുകയെന്നും സിദ്ദിഖ് പറഞ്ഞു.

  • Also Read അതിജീവിതയുടെ ചിത്രം സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചു; മലപ്പുറത്ത് യുവാവ് അറസ്റ്റിൽ   

    

  • ഈ ആറ് രസം ഭക്ഷണത്തിൽ ഉൾപ്പെടുത്തുക, ഏഴ് ധാതുക്കൾ നിങ്ങളെ രക്ഷിക്കും: ഭക്ഷണം എങ്ങനെ രോഗങ്ങളെ അകറ്റും?
      

         
    •   
         
    •   
        
       
  • അതിർത്തിക്കടുത്ത് ഭയാനകമായ ചിലത് സംഭവിച്ചു: അയലത്തെ ജെൻസീകൾ വീണ്ടും ‘കലിപ്പിൽ’; മാർച്ച് 5ന് നേപ്പാളിൽ എന്തു സംഭവിക്കും?
      

         
    •   
         
    •   
        
       
  • ജയയെ അപമാനിച്ച കരുണാനിധിക്ക് ‘ഇടി’: പ്രസംഗ സമയം വരെ നിയന്ത്രിച്ച ‘അമ്മ’യുടെ വിശ്വസ്തൻ; വിജയ്‌ ഒരു പടികൂടി മുന്നിൽ
      

         
    •   
         
    •   
        
       
MORE PREMIUM STORIES
English Summary:
T.Siddique About Congress\“s Role in Wayanad Landslide Rehabilitation Efforts: T.Siddique MLA said that the Congress is also involved in the township being prepared by the government in Kalpatta. Karnataka Government has given Rs 20 crore for Mundakai-Chooralmala rehabilitation. All the members of the congress parliamentary party handed over one month\“s salary to the government for this, Siddique said.
like (0)
ChikheangForum Veteran

Post a reply

loginto write comments
Chikheang

He hasn't introduced himself yet.

410K

Threads

0

Posts

1310K

Credits

Forum Veteran

Credits
137476

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com, Of particular note is that we've prepared 100 free Lucky Slots games for new users, giving you the opportunity to experience the thrill of the slot machine world and feel a certain level of risk. Click on the content at the top of the forum to play these free slot games; they're simple and easy to learn, ensuring you can quickly get started and fully enjoy the fun. We also have a free roulette wheel with a value of 200 for inviting friends.