പ്രവർത്തനം വ്യാപിപ്പിച്ച് ജയ്ഷെ വനിതാ വിഭാഗം, 5000 ത്തിലേറെ അംഗങ്ങൾക്ക് പരിശീലനം; വെളിപ്പെടുത്തി മസൂദ് അസർ

cy520520 2025-12-4 22:21:25 views 548
  



ന്യൂഡൽഹി∙ ഭീകരസംഘടനയായ ജയ്ഷെ മുഹമ്മദിന്റെ വനിതാ വിഭാഗമായ ജമാത്തുൾ മൊമിനാത്ത് പ്രവർത്തനം വ്യാപിപ്പിക്കുന്നു. 5000 ത്തിലേറെ അംഗങ്ങളെ സംഘടനയിൽ ചേർത്ത് പരിശീലനം നൽകിയതായി ജയ്ഷെ തലവൻ മസൂദ് അസർ വെളിപ്പെടുത്തി. ഇവർക്ക് തീവ്രവാദ പ്രവർത്തനങ്ങളും ചാവേർ ആക്രമണവും വരെ നടത്തുന്നതിനുള്ള പരിശീലനം നൽകുന്നതായാണ് റിപ്പോർട്ടുകൾ.  

  • Also Read രണ്ടു വർഷം കിട്ടിയിട്ടും തയാറെടുത്തില്ല; റദ്ദാക്കിയത് നൂറുകണക്കിന് സർവീസ്, ഇൻഡിഗോയുടെ പ്രതിസന്ധി എന്തുകൊണ്ട്?   


മസൂദ് അസറിന്റെ സഹോദരി സയീദയാണ് ജമാത്തുൾ മൊമിനാത്തിനു നേതൃത്വം നൽകുന്നത്. സംഘടനയുടെ പ്രവർത്തനം വ്യാപിപ്പിക്കുന്നതായി സമൂഹമാധ്യമ പോസ്റ്റിലൂടെയാണ് മസൂദ് അസർ വെളിപ്പെടുത്തിയത്. പാക്ക് അധിനിവേശ കശ്മീരിൽ ഈയടുത്ത ആഴ്ചകളിൽ 5000ത്തിലേറെ സ്ത്രീകൾ സംഘടനയുടെ ഭാഗമായി.

  • Also Read സത്രീധന പീഡനം, ലഹരി ഉപയോഗം, അവിഹിത ബന്ധം; കർണാടക ഗവർണറുടെ ചെറുമകന് എതിരെ ഗുരുതര ആരോപണങ്ങളുമായി ഭാര്യ   


ജില്ലാതലത്തിലാണ് സ്ത്രീകളെ കൂട്ടിച്ചേർക്കുന്നത്. ഓരോ ജില്ലയിലും പ്രത്യേക ഓഫിസും പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ മുംതാസിമ എന്ന പേരിൽ കോഓഡിനേറ്ററും ഉണ്ട്. സംഘടനയ്ക്ക് അതിവേഗത്തിലുള്ള വളർച്ചയാണുണ്ടാകുന്നതെന്നാണ് മസൂദ് അസർ ചൂണ്ടിക്കാട്ടുന്നത്.  
    

  • ‘ഓണം ബംപറടിച്ചു, പക്ഷേ ചില കാര്യങ്ങൾ ഞാൻ ചെയ്യില്ല’: കയ്യില്‍ കിട്ടിയ തുക എവിടെ നിക്ഷേപിക്കും? ശരത് എസ്. നായർ പറയുന്നു
      

         
    •   
         
    •   
        
       
  • ഇസ്രയേലിന്റെ പെഗസസ് ആകുമായിരുന്നോ സഞ്ചാർ സാഥി? ‘ആപ്പാ’യ ഉത്തരവ് എന്തുകൊണ്ട് കേന്ദ്രം പിൻവലിച്ചു? വിദഗ്ധർ പറയുന്നു...
      

         
    •   
         
    •   
        
       
  • കസ്റ്റമർ കയ്യൊഴിഞ്ഞ ഫാമിലി ട്രീ ഭാഗ്യമായി; ഓർക്കുട്ടിൽ കമന്റ് ഇട്ട് കാൻവാസിങ്; പരാജയപ്പെട്ട സ്റ്റാർട്ടപ്പിന്റെ തിരിച്ചുവരവ്, ഇന്ന് 6 രാജ്യങ്ങളിൽ ഓഫിസ്!
      

         
    •   
         
    •   
        
       
MORE PREMIUM STORIES


വനിതാ വിഭാഗത്തിലെ അംഗങ്ങൾക്കും ജയ്‌ഷെയിലെ പുരുഷ അംഗങ്ങൾക്ക് നൽകുന്നതു പോലുള്ള പരിശീലനം നൽകുമെന്ന് നേരത്തേ അസർ പറഞ്ഞിരുന്നു. പുരുഷൻമാർക്ക് 15 ദിവസത്തെ ‘ദൗറ-ഇ-തർബിയത്ത്’ പരിശീലനമാണ് നൽകുന്നത്. സമാനമായി സ്ത്രീകൾക്ക് ‘ദൗറ-ഇ-തസ്കിയ’ പരിശീലനമാണ് നൽകുക.



ബ്രിഗേഡിൽ ചേരുന്ന സ്ത്രീകൾക്കു കർശനമായ നിയന്ത്രണങ്ങളുണ്ട്. ഭർത്താവിനെയോ അടുത്ത കുടുംബാംഗങ്ങളെയോ ഒഴികെ, മറ്റാരുമായും ഫോണിലൂടെ സംസാരിക്കാൻ അനുമതി ഉണ്ടാകില്ല. മസൂദ് അസ്ഹറിന്റെ സഹോദരി സാദിയ അസ്ഹറിനെ കൂടാതെ മറ്റൊരു സഹോദരി സമൈറ അസ്ഹറും ഭീകരൻ ഉമർ ഫാറൂഖിന്റെ ഭാര്യ അഫീറ ഫാറൂഖും സംഘടനയുടെ നേതൃനിരയിലുണ്ട്.  

കഴിഞ്ഞ ഒക്ടോബർ 8 നാണ് മസൂദ് അസർ ജയ്ഷെയുടെ വനിതാ ബ്രിഗേഡ് രൂപീകരിക്കുന്നതായി പ്രഖ്യാപിച്ചത്. ഐഎസ്, ഹമാസ്, എൽടിടിഇ എന്നിവയുടെ മാതൃകയിൽ സ്ത്രീകളെ ഉപയോഗിച്ച് തങ്ങളുടെ ശൃംഖല ശക്തിപ്പെടുത്താനും ചാവേർ ആക്രമണങ്ങൾക്ക് അവരെ സജ്ജമാക്കാനുമാണ് ജയ്ഷെ ശ്രമം.

ചെങ്കോട്ട സ്ഫോടനവുമായി ബന്ധപ്പെട്ട് ഫരീദാബാദിൽ അറസ്റ്റിലായ വനിതാ ഡോക്ടർ ലക്നൗ സ്വദേശിയായ ഡോ. ഷഹീൻ ഷാഹിദ് ജയ്ഷെ മുഹമ്മദിന്റെ വനിതാവിഭാഗത്തിന് ഇന്ത്യയിൽ രൂപംനൽകാൻ ചുമതലപ്പെട്ടയാളാണെന്നു റിപ്പോർട്ടുകളുണ്ടായിരുന്നു. English Summary:
Masood Azhar Revelations: Jaish-e\“s Women\“s Wing \“Jamaatul Mominat\“ Trains Over 5,000 Members
like (0)
cy520520Forum Veteran

Post a reply

loginto write comments
cy520520

He hasn't introduced himself yet.

410K

Threads

0

Posts

1310K

Credits

Forum Veteran

Credits
132986

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com, Of particular note is that we've prepared 100 free Lucky Slots games for new users, giving you the opportunity to experience the thrill of the slot machine world and feel a certain level of risk. Click on the content at the top of the forum to play these free slot games; they're simple and easy to learn, ensuring you can quickly get started and fully enjoy the fun. We also have a free roulette wheel with a value of 200 for inviting friends.