പുട്ടിനു വിരുന്നൊരുക്കി മോദി, വിമാനത്താവളത്തിൽ നേരിട്ടെത്തി സ്വീകരണം, കാറിൽ ഒരുമിച്ച് യാത്ര

LHC0088 7 day(s) ago views 679
  



ഡൽഹി∙ 23ാമത് ഇന്ത്യ–റഷ്യ ഉച്ചകോടിയുടെ ഭാഗമായി ഇന്ത്യാ സന്ദർശനത്തിനെത്തിയ റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുട്ടിനെ വിമാനത്താവളത്തിൽ നേരിട്ടെത്തി സ്വീകരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ശേഷം ഇരുവരും ഒരു കാറിലാണ് പുട്ടിന്റെ താമസസ്ഥലത്തേക്കു പോയത്. പിന്നാലെ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ റഷ്യൻ പ്രസിഡന്റിന് വിരുന്നൊരുക്കി.  

  • Also Read ഇന്നും മുടങ്ങി ഇൻഡിഗോ സർവീസുകൾ; ബാധിച്ചത് പുതിയ സുരക്ഷാ ചട്ടത്തെ തുടർന്നുള്ള പൈലറ്റ് ക്ഷാമം   


വൈകിട്ട് 6.35നാണ് പ്രസിഡന്റ് പുട്ടിൻ ഡൽഹി പാലം വിമാനത്താവളത്തിൽ ഇറങ്ങിയത്. ഇവിടേക്കെത്തിയ മോദി പുട്ടിനെ ആലിംഗനം ചെയ്തു സ്വീകരിച്ചു. പ്രധാനമന്ത്രി നേരിട്ടെത്തുന്ന കാര്യം അറിയിച്ചിരുന്നില്ലെന്നും മോദിയുടെ സ്വീകരണം അപ്രതീക്ഷിതമായിരുന്നെന്നും റഷ്യയുടെ ഔദ്യോഗിക വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. പുട്ടിനെ ഏറെ സന്തോഷത്തോടെ ഇന്ത്യയിലേക്കു സ്വാഗതം ചെയ്യുന്നുവെന്നു ചിത്രങ്ങൾ പങ്കുവച്ചുകൊണ്ട് മോദി സമൂഹമാധ്യമങ്ങളിൽ എഴുതി. ഇന്ത്യ–റഷ്യ ബന്ധം ഇരുരാജ്യങ്ങളിലെയും ജനങ്ങൾക്ക് ഏറെ ഗുണകരമാണെന്നും മോദി പറഞ്ഞു. രാത്രി എട്ടോടെയായിരുന്നു കല്യാൺ മാർഗിലെ പ്രധാനമന്ത്രിയുടെ വസതിയിൽ പുട്ടിന് വിരുന്നൊരുക്കിയത്.  

  • Also Read 0.3 സെക്കൻഡിൽ സ്പെൻസറെ പിന്നിലാക്കി മിൽഖ; പുല്ല് കാരണം സുരേഷിന് നഷ്ടമായത് സ്വർണം! രണ്ടാം പൊന്നിന് 20 വർഷം കാത്തിരുന്ന മലയാളി!   


ഇന്ത്യയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും സമ്മർദങ്ങൾക്ക് ഒരിക്കലും കീഴടങ്ങാത്തവരാണെന്നു പുട്ടിൻ മാധ്യമങ്ങളുമായി സംസാരിക്കവേ പറഞ്ഞു.  ‘‘മോദിയുടെ നേതൃത്വത്തിൽ ഇന്ത്യക്കാർക്ക് അഭിമാനിക്കാം. ഇന്ത്യയും റഷ്യയും തമ്മിലുള്ള ഊർജമേഖലയിലെ സഹകരണവും എണ്ണ വ്യാപാരവും പുറത്തുനിന്നുള്ള സമ്മർദത്തിന് അതീതമാണ്’’ – പുട്ടിൻ പറഞ്ഞു. റഷ്യയിൽ നിന്നുള്ള കൂടുതൽ എസ്–400, 500 വ്യോമപ്രതിരോധ സംവിധാനങ്ങൾ വാങ്ങുന്നതിനെക്കുറിച്ചും പുട്ടിൻ പരാമർശിച്ചു. ‘‘റഷ്യ കേവലം സാങ്കേതിക വിദ്യ വിൽക്കുകയും ഇന്ത്യ കേവലം വാങ്ങുകയും മാത്രമല്ല ചെയ്യുന്നത്. അതിനപ്പുറം ഇന്ത്യയുമായി വ്യത്യസ്ത തലത്തിലുള്ള ബന്ധമാണ് റഷ്യയ്ക്കുള്ളത്’’ – പുട്ടിൻ പറഞ്ഞു.
    

  • ‘ഓണം ബംപറടിച്ചു, പക്ഷേ ചില കാര്യങ്ങൾ ഞാൻ ചെയ്യില്ല’: കയ്യില്‍ കിട്ടിയ തുക എവിടെ നിക്ഷേപിക്കും? ശരത് എസ്. നായർ പറയുന്നു
      

         
    •   
         
    •   
        
       
  • ഇസ്രയേലിന്റെ പെഗസസ് ആകുമായിരുന്നോ സഞ്ചാർ സാഥി? ‘ആപ്പാ’യ ഉത്തരവ് എന്തുകൊണ്ട് കേന്ദ്രം പിൻവലിച്ചു? വിദഗ്ധർ പറയുന്നു...
      

         
    •   
         
    •   
        
       
  • കസ്റ്റമർ കയ്യൊഴിഞ്ഞ ഫാമിലി ട്രീ ഭാഗ്യമായി; ഓർക്കുട്ടിൽ കമന്റ് ഇട്ട് കാൻവാസിങ്; പരാജയപ്പെട്ട സ്റ്റാർട്ടപ്പിന്റെ തിരിച്ചുവരവ്, ഇന്ന് 6 രാജ്യങ്ങളിൽ ഓഫിസ്!
      

         
    •   
         
    •   
        
       
MORE PREMIUM STORIES
English Summary:
India Russia Summit highlights the strong bond between both countries. The recent visit of Vladimir Putin to India and his meeting with Narendra Modi further solidify the partnership, especially in areas like defense and energy cooperation. The leaders discussed strengthening ties and mutual benefits.
like (0)
LHC0088Forum Veteran

Post a reply

loginto write comments
LHC0088

He hasn't introduced himself yet.

410K

Threads

0

Posts

1310K

Credits

Forum Veteran

Credits
134249

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com, Of particular note is that we've prepared 100 free Lucky Slots games for new users, giving you the opportunity to experience the thrill of the slot machine world and feel a certain level of risk. Click on the content at the top of the forum to play these free slot games; they're simple and easy to learn, ensuring you can quickly get started and fully enjoy the fun. We also have a free roulette wheel with a value of 200 for inviting friends.