വാതിലുകൾ കൊട്ടിയടച്ചു, തിരഞ്ഞെടുപ്പ് ചിത്രത്തിലുണ്ടാകില്ല, രക്ഷപ്പെടുമോ കുടുങ്ങുമോ ?; രാഹുലിനു മുന്നിൽ ഇനി ഏതു വഴി

deltin33 7 day(s) ago views 268
  



കോട്ടയം ∙ ബലാത്സംഗ കേസിൽ മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിനു പിന്നാലെ കോൺഗ്രസ് പാർട്ടിയിൽ നിന്ന് പുറത്താക്കപ്പെട്ട രാഹുൽ മാങ്കൂട്ടത്തിലിനു മുന്നിലുള്ള വഴികൾ ഇനി എന്തെല്ലാമാണ്. ഒൻപതാം ദിവസവും പൊലീസിനെ വെട്ടിച്ച് ഒളിവിൽ തുടരുന്ന രാഹുൽ ഇതിൽ ഏതു വഴിയാകും തിരഞ്ഞെടുക്കുക.

  • Also Read ഒളിവു ജീവിതം ആഡംബര വില്ലയിൽ‌, സൗകര്യമൊരുക്കിയത് അഭിഭാഷക; യാത്രയ്ക്ക് വഴിയൊരുക്കുന്നത് റിയൽ എസ്റ്റേറ്റ് വ്യവസായികൾ   


നിയമത്തിന്റെ വഴിയേ

∙ ഹൈക്കോടതിയെ സമീപിക്കാം – തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതി മുൻകൂർ ജാമ്യ ഹർജി തള്ളിയ സാഹചര്യത്തിൽ, ഹൈക്കോടതിയിൽ മുൻകൂർ ജാമ്യത്തിനായി അപേക്ഷിക്കുക എന്നതാണ് അദ്ദേഹത്തിന് മുന്നിലുള്ള ഉടനടിയുള്ള നിയമപരമായ വഴി.
    

  • ‘ഓണം ബംപറടിച്ചു, പക്ഷേ ചില കാര്യങ്ങൾ ഞാൻ ചെയ്യില്ല’: കയ്യില്‍ കിട്ടിയ തുക എവിടെ നിക്ഷേപിക്കും? ശരത് എസ്. നായർ പറയുന്നു
      

         
    •   
         
    •   
        
       
  • ഇസ്രയേലിന്റെ പെഗസസ് ആകുമായിരുന്നോ സഞ്ചാർ സാഥി? ‘ആപ്പാ’യ ഉത്തരവ് എന്തുകൊണ്ട് കേന്ദ്രം പിൻവലിച്ചു? വിദഗ്ധർ പറയുന്നു...
      

         
    •   
         
    •   
        
       
  • കസ്റ്റമർ കയ്യൊഴിഞ്ഞ ഫാമിലി ട്രീ ഭാഗ്യമായി; ഓർക്കുട്ടിൽ കമന്റ് ഇട്ട് കാൻവാസിങ്; പരാജയപ്പെട്ട സ്റ്റാർട്ടപ്പിന്റെ തിരിച്ചുവരവ്, ഇന്ന് 6 രാജ്യങ്ങളിൽ ഓഫിസ്!
      

         
    •   
         
    •   
        
       
MORE PREMIUM STORIES


∙ അറസ്റ്റ് തടയാൻ ശ്രമിക്കുക – മുൻകൂർ ജാമ്യം ലഭിക്കാത്തതിനാൽ, പൊലീസ് അദ്ദേഹത്തെ എപ്പോൾ വേണമെങ്കിലും അറസ്റ്റ് ചെയ്യാം. അറസ്റ്റ് ഒഴിവാക്കാൻ കീഴടങ്ങാം.

∙ കേസുകളെ നേരിടുക – കോടതിയിൽ നിയമപരമായി നേരിടും എന്നാണ് അവസാന നിമിഷവും രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞത്. കോടതിയിൽ നിരപരാധിത്വം തെളിയിക്കുക എന്നതാണ് അവസാന വഴി.

എന്തുക്കൊണ്ട് സ്പീക്കറുടെ അനുമതി വേണ്ട ?

എം‌എൽ‌എയെ ക്രിമിനൽ കേസിൽ അറസ്റ്റ് ചെയ്യാൻ സ്പീക്കറുടെ മുൻ‌കൂർ അനുമതി ആവശ്യമില്ല. നിയമസഭാ മന്ദിരത്തിനുള്ളിൽ നിന്നോ എം‌എൽ‌എ ഹോസ്റ്റലിൽ നിന്നോ ആണ് അറസ്റ്റ് ചെയ്യുന്നതെങ്കിൽ മാത്രമേ സ്പീക്കറുടെ അനുമതി വേണ്ടതുള്ളൂ. ക്രിമിനൽ കേസുകളിൽ അറസ്റ്റിനു ശേഷം എം‌എൽ‌എയെ കസ്റ്റഡിയിലെടുത്ത വിവരം സ്പീക്കറെ അറിയിച്ചാൽ മതിയാകും.

  • Also Read പൊലീസിന്റെ കണ്ണു വെട്ടിച്ച് രാഹുലിന്റെ നെട്ടോട്ടം, ഒൻപതാം ദിവസവും ഒളിവിൽ; രണ്ടാമത്തെ പരാതിയിൽ അന്വേഷണസംഘം വിപുലീകരിക്കും   


രാജിവയ്ക്കുമോ രാഹുൽ ?

പാർട്ടി പ്രാഥമിക അംഗത്വത്തിൽ നിന്നും പുറത്താക്കിയ സാഹചര്യത്തിൽ, എം‌എൽ‌എ സ്ഥാനം രാജിവയ്ക്കണമെന്ന് കോൺഗ്രസ് നേതൃത്വം ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് അദ്ദേഹത്തിന്റെ സ്വന്തം തീരുമാനമെന്നാണ് നേതാക്കൾ പറയുന്നത്. കൂറുമാറ്റ നിരോധന നിയമ പ്രകാരം ഒരു അംഗത്തെ പാർട്ടി പുറത്താക്കുന്നത് അയോഗ്യതയ്ക്ക് കാരണമാകില്ല. എന്നാൽ, അദ്ദേഹം സ്വമേധയാ പാർട്ടി അംഗത്വം ഉപേക്ഷിക്കുകയോ, പാർട്ടിയുടെ വിപ്പിന് എതിരായി സഭയിൽ വോട്ട് ചെയ്യുകയോ ചെയ്താൽ സ്പീക്കർക്ക് അയോഗ്യനാക്കാം.

ഭാവി തകരുമോ ?

നിലവിലെ നിയമപരമായ പ്രതിസന്ധികളും പാർട്ടി നടപടിയും രാഹുലിന്റെ രാഷ്ട്രീയ ഭാവിയെ സാരമായി ബാധിച്ചിട്ടുണ്ട്. നിയമപരമായ കേസുകളിൽ അനുകൂല വിധി നേടിയാൽ മാത്രമേ അദ്ദേഹത്തിന് രാഷ്ട്രീയത്തിൽ സജീവമാകാൻ സാധിക്കുകയുള്ളൂ.  

  • Also Read 0.3 സെക്കൻഡിൽ സ്പെൻസറെ പിന്നിലാക്കി മിൽഖ; പുല്ല് കാരണം സുരേഷിന് നഷ്ടമായത് സ്വർണം! രണ്ടാം പൊന്നിന് 20 വർഷം കാത്തിരുന്ന മലയാളി!   


ജയിലിൽ ആയാൽ സഭയിലുണ്ടാകുമോ ?

ജയിലിൽ‌ കഴിയുന്ന ഒരാൾക്ക് സഭയിൽ പങ്കെടുക്കുന്നതിനു സ്പീക്കറുടെ അനുമതിയോ കോടതിയുടെ നിർദ്ദേശമോ ആവശ്യമായി വരാം. ഇനി ബജറ്റ് സമ്മേളനത്തിനായിട്ടാകും സംസ്ഥാന നിയമസഭ ചേരുക.   

ശിക്ഷിച്ചാൽ തെറിക്കുമോ ?

എം‌എൽ‌എയെ ഏതെങ്കിലും കുറ്റകൃത്യത്തിൽ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തുകയും കുറഞ്ഞത് രണ്ട് വർഷമെങ്കിലും തടവു ശിക്ഷ വിധിക്കുകയും ചെയ്താൽ, ജനപ്രാതിനിധ്യ നിയമം, 1951 പ്രകാരം എം‌എൽ‌എ സ്ഥാനത്തു നിന്ന് അയോഗ്യനാക്കപ്പെടും. അയോഗ്യത ശിക്ഷ വിധിച്ച തീയതി മുതൽ പ്രാബല്യത്തിൽ വരും. എന്നാൽ‌ ഈ നിയമസഭയുടെ കാലാവധി അവസാനിക്കാൻ മാസങ്ങൾ‌ മാത്രം ശേഷിക്കെ അതിനുള്ള സാധ്യത കുറവാണ്.  

ജയിൽ മോചിതനായാൽ ?

ജയിൽ മോചിതനായാലും തുടർന്നും ആറ് വർഷത്തേക്ക് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്ന് വിലക്കുണ്ടാകും. English Summary:
Rahul Mamkootathil Case: Rahul Mamkootathil\“s political future is in crisis following the rejection of his anticipatory bail and expulsion from the Congress party. This article explores his remaining legal options, the rules concerning his MLA status, and the long-term consequences of the ongoing case.
like (0)
deltin33administrator

Post a reply

loginto write comments
deltin33

He hasn't introduced himself yet.

1010K

Threads

0

Posts

3210K

Credits

administrator

Credits
325133

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com, Of particular note is that we've prepared 100 free Lucky Slots games for new users, giving you the opportunity to experience the thrill of the slot machine world and feel a certain level of risk. Click on the content at the top of the forum to play these free slot games; they're simple and easy to learn, ensuring you can quickly get started and fully enjoy the fun. We also have a free roulette wheel with a value of 200 for inviting friends.