‘അടുത്തെങ്ങാനും ഭൂട്ടാനിൽനിന്നു കൊണ്ടുവന്നതാണോ എന്നാണ് അറിയേണ്ടത്; 15 വർഷം മുൻപത്തെ വ്ലോഗ് ഉൾപ്പെടെ നൽകി’

cy520520 2025-9-24 22:50:59 views 1274
  



കൊച്ചി∙ ഭൂട്ടാനിൽനിന്നു കടത്തിയ തന്റെ ആറു വാഹനങ്ങൾ കസ്റ്റംസ് പിടിച്ചെടുത്തു എന്ന പ്രചരണം ശരിയല്ലെന്നും ഗാരിജിൽ പണിക്കു കൊണ്ടുവന്ന വാഹനങ്ങളാണ് അവയെന്നും നടൻ അമിത് ചക്കാലയ്ക്കൽ. ആറു മാസം മുമ്പ് കസ്റ്റംസ് സമൻസ് തന്ന് എല്ലാ രേഖകളും പരിശോധിച്ച വാഹനങ്ങൾ തന്നെയാണ് ഇന്നലെ വീണ്ടും പിടികൂടിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.


‘‘എന്റെ ഒരു വാഹനം മാത്രമേയുള്ളൂ. അതിന്റെ രേഖകൾ സമർപ്പിക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. 10 ദിവസം സമയം അനുവദിച്ചിട്ടുണ്ട്’’ – അമിത് ചക്കാലയ്ക്കൽ വ്യക്തമാക്കി. ‘ഓപ്പറേഷൻ നുമ്ഖോർ’ എന്ന പേരിൽ കസ്റ്റംസ് ഇന്നലെ സംസ്ഥാന വ്യാപകമായി നടത്തിയ റെയ്ഡിൽ 36 വാഹനങ്ങൾ പിടിച്ചെടുത്തിരുന്നു. ഇവയുടെ രേഖകൾ സമർപ്പിക്കാത്ത പക്ഷം വാഹനങ്ങൾ കണ്ടുകെട്ടുന്നതടക്കമമുള്ള നടപടികൾ ഉണ്ടാവുമെന്നും കസ്റ്റംസ് വ്യക്തമാക്കിയിട്ടുണ്ട്. നടന്മാരായ പൃഥ്വിരാജ് സുകുമാരൻ, ദുൽഖർ സൽമാൻ, അമിത് ചക്കാലയ്ക്കൽ എന്നിവരാണു ചലച്ചിത്ര മേഖലയിൽനിന്ന് ‘റഡാറി’ൽ ഉണ്ടായിരുന്നത് എന്നാണ് ഇന്നലെ കസ്റ്റംസ് പ്രിവന്റീവ് കമ്മീഷണർ ടി.ടിജു പറഞ്ഞത്.   

‘‘എന്റെ ഒരു വാഹനം മാത്രമേ ഇന്നലെ കസ്റ്റംസ് കൊണ്ടുപോയിട്ടുള്ളൂ. അത് ഞാൻ അഞ്ച് വർഷമായി ഉപയോഗിച്ചുകൊണ്ടിരിക്കുന്ന ലാൻഡ് ക്രൂസറാണ്. 1999 മോഡൽ വാഹനം. ആർടിഒ ഇന്നലെ വന്ന് അവരുെട പോർട്ടലിൽ കയറി അതിന്റെ റജിസ്ട്രേഷൻ പരിശോധിച്ചിരുന്നു. വാഹനത്തിന്റെ 15 വർഷം മുമ്പുള്ള രേഖകളാണ് അവർ പരിശോധിക്കുന്നത്. ‍ഞാനിത് അടുത്തെങ്ങാനും ഭൂട്ടാനിൽനിന്നു കൊണ്ടുവന്നതാണോ എന്നാണ് അവർക്ക് അറിയേണ്ടത്. കഴിഞ്ഞ 10–15 വര്‍ഷങ്ങളായി ഈ വാഹനം വിൽപ്പന നടന്നതിന്റെയും ഉടമസ്ഥരുടെയും മറ്റും രേഖകൾ അവർക്കു പരിശോധിക്കണമായിരുന്നു. അതെല്ലാം നൽകിയിട്ടുണ്ട്. മാത്രമല്ല, ഈ വാഹനത്തെക്കുറിച്ച് 15 വര്‍ഷം മുമ്പ് വ്ലോഗ് ചെയ്തത് ഉൾ‍പ്പെടെയുണ്ട്’’ – അമിത് ചക്കാലയ്ക്കൽ പറഞ്ഞു.Youth Congress election Kerala, Youth Congress Fake ID card case, Kerala youth congress news, Youth Congress workers arrested, Malayala Manorama Online News, Kerala political news today, Thiruvananthapuram court news, Youth Congress fake ID case bail, Kerala crime news, Indian National Congress Kerala, യൂത്ത് കോൺഗ്രസ്സ് തിരഞ്ഞെടുപ്പ്, വ്യാജ തിരിച്ചറിയൽ കാർഡ് കേസ്, നൂബിന്‍ ബിനു, ചാര്‍ലി ഡാനിയൽ, അശ്വന്ത്, യൂത്ത് കോൺഗ്രസ്സ് വ്യാജ കാർഡ്, യൂത്ത് കോൺഗ്രസ് തിരഞ്ഞെടുപ്പ് അട്ടിമറി, രാഹുൽ മാങ്കൂട്ടത്തിൽ, രാഹുൽ മാങ്കൂട്ടത്തിൽ വ്യാജ കാർഡ്, Rahul Mamkoottathil, Rahul Mamkoottathil fake id card, Manorama, Malayala manorama, manorama online, manoramaonline, malayalam news, manorama news, malayala manorama news, ന്യൂസ്‌, malayala manorama online, latest malayalam news, Manorama Online News, Malayalam Latest News, മലയാളം വാർത്തകൾ, മലയാള മനോരമ, in Malayalam, Malayala Manorama Online News


കസ്റ്റംസ് ഇന്നലെ ആകെ ഏഴു വാഹനങ്ങളാണു പിടിച്ചെടുത്തിട്ടുള്ളതെന്ന് അമിത് വ്യക്തമാക്കി. ‘‘അതിൽ എന്റെ വീട്ടിൽനിന്നു കൊണ്ടുപോയ ലെക്സസ് ഒരു ജൂവലറി ഗ്രൂപ്പിന്റേതാണ്. അവർ ഗാരിജിലേക്കായി കൊണ്ടുവന്നതാണ്. ബാക്കി വാഹനങ്ങൾ ഗാരിജിൽ നിർമാണങ്ങൾക്കായി കൊണ്ടുവന്നതാണ്. ആ വാഹനങ്ങളുടെ ഉടമസ്ഥരെ വിവരം അറിയിച്ചിട്ടുണ്ട്. അവ എന്റെ കെയറോഫിൽ പണിയാൻ വേണ്ടി വന്നതാണ്. അതല്ലാതെ എനിക്കു മറ്റു യാതൊരു ബന്ധവുമില്ല’’ – അമിത് വ്യക്തമാക്കി.

2024 നവംബറിലും ഇതേ വിധത്തിൽ കസ്റ്റംസ് പരിശോധനയ്ക്കു വന്ന് സമൻസ് തന്നിരുന്നു എന്നും അമിത് പറഞ്ഞു. ‘‘അന്നും ഈ വണ്ടികൾ ഗാരിജിലുണ്ട്. കസ്റ്റംസ് വന്ന് ഈ വാഹനങ്ങളുടെയെല്ലാം രേഖകൾ സമർപ്പിക്കാൻ നിര്‍ദേശിക്കുകയും അത് നൽകുകയും ചെയ്തിരുന്നു. ഒരു പണിയും ചെയ്യരുത് എന്നായിരുന്നു നിർദേശം. പിന്നീട് ആ വാഹനങ്ങൾ ഒന്നും ചെയ്യാതെ ഇട്ടിരിക്കുകയായിരുന്നു. നാലു മാസം മുമ്പാണ് വീണ്ടും നിർമാണം തുടങ്ങിയത്. അതാണ് കസ്റ്റംസ് വീണ്ടും പിടിച്ചെടുത്തു എന്ന് പറഞ്ഞിരിക്കുന്നത്. ഈ വാഹനങ്ങളൊന്നും കടത്തിക്കൊണ്ടു വന്നതല്ല എന്ന് അവർക്ക് ഉറപ്പാക്കണം’’ – അമിത് വ്യക്തമാക്കി.  



കസ്റ്റംസിന്റെ അന്വേഷണത്തോട് സഹകരിക്കാൻ വിസമ്മതിച്ചു എന്നും മറ്റുമുള്ള വാർത്തകൾ ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ തവണ കസ്റ്റംസ് പരിശോധനയ്ക്കു വന്നപ്പോൾ രേഖകള്‍ സമർപ്പിച്ച അഭിഭാഷകൻ ഇന്നലെ എത്തിയിരുന്നു. സെർച്ച് വാറന്റ് സംബന്ധിച്ച് അദ്ദേഹവും ഉദ്യോഗസ്ഥരും തമ്മിലുണ്ടായ ചെറിയ പ്രശ്നമായിരുന്നു അവിടെ ഉണ്ടായതെന്നും താൻ അതിൽ ഇടപെട്ടിട്ടില്ലെന്നും അമിത് പറയുന്നു. പഴയ വാഹനം നന്നായി പണികൾ തീർത്ത്, കൊണ്ടുനടക്കുന്നത് കണ്ടിട്ടാണു സുഹൃത്തുക്കളും അവർ വഴി അവരുടെ സുഹൃത്തുക്കളുമൊക്കെ വാഹനത്തിന്റെ പണികൾ തന്നെ ഏൽപ്പിച്ചത് എന്നും അമിത് പറയുന്നു.

(Disclaimer : വാർത്തയു‍ടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം AmithChakalakkalalactor എന്ന ഫേസ്ബുക് അക്കൗണ്ടിൽ നിന്ന് എടുത്തതാണ്.) English Summary:
Amit Chakalakkaran Responds to Operation Numkhoor Raid: Amith Chakkalakkal denies claims of six smuggled vehicles seized, stating they were in his garage for repair. He explained that only his 1999 Land Cruiser was taken for document verification.
like (0)
cy520520Forum Veteran

Post a reply

loginto write comments
cy520520

He hasn't introduced himself yet.

410K

Threads

0

Posts

1310K

Credits

Forum Veteran

Credits
132887

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com, Of particular note is that we've prepared 100 free Lucky Slots games for new users, giving you the opportunity to experience the thrill of the slot machine world and feel a certain level of risk. Click on the content at the top of the forum to play these free slot games; they're simple and easy to learn, ensuring you can quickly get started and fully enjoy the fun. We also have a free roulette wheel with a value of 200 for inviting friends.