search
 Forgot password?
 Register now
search

പോക്സോ കേസിൽ 8 വർഷം ജയിൽ വാസം; തെളിവില്ല, ഒടുവിൽ 56കാരനെ വെറുതെവിട്ട് കോടതി

Chikheang 2025-12-7 23:51:02 views 338
  



മുംബൈ∙ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചെന്ന കേസിൽ 8 വർഷമായി ജയിലിൽ കഴിയുകയായിരുന്നയാളെ തെളിവില്ലെന്നു കണ്ട് മോചിപ്പിച്ച് കോടതി. മുംബൈയിലാണ് സംഭവം. നേരിയ അളവിൽ മാനസിക വെല്ലുവിളി നേരിടുന്ന കുട്ടിയാണ് കേസിലെ അതിജീവിത. കുട്ടിയുടെ മൊഴി മറ്റു തെളിവുകളുമായി ഒത്തുപോകുന്നില്ലെന്നു കണ്ടാണ് വിചാരണ കോടതി ജഡ്ജി എൻ.ഡി.ഖോസെ 56കാരനായ പ്രതിയെ വിട്ടയയ്ക്കാൻ വിധിച്ചത്.  

  • Also Read പോക്സോ അതിജീവിതയുടെ പേര് വെളിപ്പെടുത്തിയ സംഭവം: സൂരജ് പാലാക്കാരനെതിരായ കേസ് റദ്ദാക്കി സുപ്രീം കോടതി   


പ്രതി കുറ്റം ചെയ്തുവെന്നു സംശയാതീതമായി തെളിയിക്കാൻ പ്രോസിക്യൂഷന് സാധിച്ചില്ലെന്നു കോടതി ചൂണ്ടിക്കാട്ടി. 2017 ഓഗസ്റ്റ് 23നാണ് കേസിനാസ്പദമായ സംഭവം നടന്നതായി പരാതിയിൽ പറയുന്നത്. പെൺകുട്ടിയുടെ അയൽവാസിയാണ് കേസിലെ പ്രതി. ഇയാൾ വീട്ടിൽ അതിക്രമിച്ചുകയറി പെൺകുട്ടിയോട് ലൈംഗികാതിക്രമം നടത്തിയെന്നും വീട്ടുകാരെ ഭീഷണിപ്പെടുത്തിയെന്നുമാണ് കേസ്. സംഭവം നടക്കുമ്പോൾ കുട്ടിക്ക് 17 വയസായിരുന്നു. അമ്മയുടെ പരാതിയിലാണ് പൊലീസ് കേസെടുത്ത് പ്രതിയെ അറസ്റ്റു ചെയ്തത്.  

  • Also Read സഞ്ചാർ സാഥിക്ക് വഴിതെറ്റി; വിജയ്‌ക്കൊപ്പം ‘അമ്മ’യുടെ വിശ്വസ്തൻ; വിമാന യാത്രക്കാരെ ആരാണ് ചതിച്ചത്? വായിക്കാം ടോപ് 5 പ്രീമിയം   


എന്താണ് യഥാർഥത്തിൽ സംഭവിച്ചതെന്നു കുട്ടിക്ക് പറയാൻ കഴിയുന്നില്ലെന്നും മെഡിക്കൽ രേഖകൾ ഉൾപ്പെടെയുള്ള വിവരങ്ങൾ കുട്ടിയുടെ മൊഴിക്കു വിരുദ്ധമാണെന്നും കോടതി വിധിയിൽ പറഞ്ഞു. കുട്ടിയുടെ മേൽ പ്രതി ലൈംഗികാതിക്രമം നടത്തിയെന്നു സ്ഥാപിക്കാൻ പ്രോസിക്യൂഷൻ പരാജയപ്പെട്ടെന്നും കോടതി വ്യക്തമാക്കി. തുടർന്ന്, പ്രതിയെ എത്രയും വേഗം വിട്ടയയ്ക്കാൻ ഉത്തരവിടുകയായിരുന്നു.
    

  • ഉഗ്രൻ തണുപ്പായി, കുന്നിൻചെരിവുകൾ തിളങ്ങുന്നു; ക്രിസ്മസ് മിസോറമിൽ ആയാലോ? പെർമിറ്റ് എടുത്താൽ കാണാം കാഴ്ചകളും അദ്ഭുതപ്പെടുത്തും മനുഷ്യരെയും
      

         
    •   
         
    •   
        
       
  • വിമാനം റദ്ദാക്കിയാൽ പകരം ടിക്കറ്റ് എങ്ങനെ കിട്ടും? ഇതു ചെയ്താൽ മാത്രം നഷ്ടപരിഹാരം! യാത്രയിൽ പരുക്കേറ്റാൽ 1.3 കോടി വരെ; ഫ്ലൈറ്റ് യാത്രക്കാർ അറിയേണ്ടതെല്ലാം...
      

         
    •   
         
    •   
        
       
  • അന്ന് ആദ്യം മഴയ്ക്കു പഴി! മഴയില്ലാത്തപ്പോൾ വീണ്ടും ദേശീയപാത ഇടിയാൻ കാരണം റെഡിമെയ്ഡ് ഭിത്തിയോ? ഉറപ്പും വീതിയും കൂട്ടൽ ഇനി പ്രായോഗികമോ!
      

         
    •   
         
    •   
        
       
MORE PREMIUM STORIES
English Summary:
Mumbai Court Releases Man Accused in Child Abuse Case: The court released the accused as the victim\“s statement did not align with the medical records and other proofs.
like (0)
ChikheangForum Veteran

Post a reply

loginto write comments

Explore interesting content

Chikheang

He hasn't introduced himself yet.

510K

Threads

0

Posts

1510K

Credits

Forum Veteran

Credits
157953

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com