search
 Forgot password?
 Register now
search

വനിതാ പ്രവർത്തകരെ ട്രാൻസ്ജെൻഡർമാർ മർദിച്ചു, നേതാവിന്റെ മകനും മർദനം; എസ്പിക്കു പരാതി നൽകി ബിജെപി

deltin33 2025-12-10 00:51:29 views 1063
  



തിരുവനന്തപുരം ∙ വഞ്ചിയൂരില്‍ വ്യാജവോട്ടുമായി ബന്ധപ്പെട്ട് ഉണ്ടായ സംഘര്‍ഷത്തില്‍ ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനെതിരെ ബിജെപി എസ്പിക്കു പരാതി നല്‍കി. വനിതാ പ്രവര്‍ത്തകരെ ഉള്‍പ്പെടെ ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് മര്‍ദിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി നല്‍കിയിരിക്കുന്നത്. ബിജെപി നേതാവിന്റെ മകനെ മര്‍ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ഉള്‍പ്പെടെയാണ് പരാതി നല്‍കിയത്. അതേസമയം, തങ്ങളെ അധിക്ഷേപിച്ചുവെന്ന് ആരോപിച്ച് നാല് ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ ട്രാന്‍സ്‌ജെന്‍ഡേഴ്‌സും പരാതി നല്‍കിയിട്ടുണ്ട്.  

  • Also Read കളറായി കലാശക്കൊട്ട്..!   


കഴിഞ്ഞ തവണ 250ലേറെ വോട്ടുകള്‍ക്കു സിപിഎം ജയിച്ച വഞ്ചിയൂരില്‍ രാവിലെ മുതല്‍ തന്നെ വ്യാജവോട്ട് പരാതി ബിജെപി ഉയര്‍ത്തിയിരുന്നു. പത്തിലേറെ വോട്ടുകള്‍ ചലഞ്ച് ചെയ്യുകയും ചെയ്തു. ഇതിനു പിന്നാലെയാണ് ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് വോട്ട് ചെയ്യാനെത്തിയപ്പോള്‍ പ്രശ്‌നമുണ്ടായത്. വഞ്ചിയൂര്‍ വാര്‍ഡില്‍ ഒരു ട്രാന്‍സ്‌ജെന്‍ഡര്‍ പോലും താമസിക്കുന്നില്ലെന്നും ശ്രീകണേ്ഠശ്വരത്തുള്ളവരാണ് ഇവിടെ വോട്ട് ചെയ്യാന്‍ എത്തിയിരിക്കുന്നതെന്നും ബിജെപി ആരോപിച്ചു. ഇതുമായി ബന്ധപ്പെട്ട് തര്‍ക്കം നടക്കുന്നതിനിടെയാണ് ട്രാന്‍സ്‌ജെന്‍ഡര്‍മാരില്‍ ഒരാള്‍ ബിജെപി വനിതാ നേതാവിന്റെ മകനെ മര്‍ദിച്ചത്. ഇതോടെ ബിജെപി പ്രവര്‍ത്തകരും പൊലീസും രംഗത്തെത്തി രംഗം ശാന്തമാക്കാന്‍ ശ്രമിച്ചു. തുടര്‍ന്നാണ് സ്ഥലത്തെത്തിയ എസ്പിക്ക് ബിജെപി പരാതി നല്‍കിയത്.  

  • Also Read ആവേശമായി കലാശക്കൊട്ട്: രണ്ടാംഘട്ട തിരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം അവസാനിച്ചു; മലപ്പുറത്ത് സംഘർഷം   


അതേസമയം, വോട്ടര്‍ പട്ടികയില്‍ ഉള്ള എട്ട് ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് ആണ് വോട്ട് ചെയ്യാന്‍ എത്തിയതെന്നും കള്ളവോട്ട് ചെയ്തിട്ടില്ലെന്നും എല്‍ഡിഎഫ് സ്ഥാനാര്‍ഥി വഞ്ചിയൂര്‍ ബാബു പറഞ്ഞു. ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് വന്നപ്പോള്‍ കൂവിയതാണ് പ്രശ്‌നങ്ങള്‍ക്കു കാരണമെന്നും അദ്ദേഹം ആരോപിച്ചു.
    

  • പ്രതിക്കൂട്ടിൽ പരസ്പരം നോക്കാതെ ദിലീപും പൾസർ സുനിയും ; ഉദ്വേഗത്തിൽ മുങ്ങിയ ആ 10 മിനിറ്റ് ; നടിയെ ആക്രമിച്ച കേസിൽ വിധി പ്രസ്താവം ഇങ്ങനെ
      

         
    •   
         
    •   
        
       
  • വോട്ടു ചെയ്യാൻ ബാങ്ക് പാസ്ബുക്‌ മതി, പക്ഷേ കാലാവധി നോക്കണം; പ്രവാസി വോട്ടർമാർ എന്ത് രേഖ നൽകണം? ‘എൻഡ് ബട്ടൺ’ അമർത്താൻ മറന്നാൽ പ്രശ്നമാണോ?
      

         
    •   
         
    •   
        
       
  • ‘പുസ്തകത്തെപറ്റി ചോദിക്കേണ്ടത് പ്രസാധകരോടല്ല, ട്രെയിനിൽ നടന്നു വിൽക്കുന്നവരോട്’
      

         
    •   
         
    •   
        
       
MORE PREMIUM STORIES
English Summary:
Political Clash in Vanchiyoor: Transgender Assault is under investigation by Kerala Police. A complaint has been filed by BJP against transgenders for allegedly assaulting female workers in Vanchiyoor. The complaint includes visuals of a BJP leader\“s son being attacked during a clash related to fake voting allegations.
like (0)
deltin33administrator

Post a reply

loginto write comments

Explore interesting content

deltin33

He hasn't introduced himself yet.

1510K

Threads

0

Posts

4610K

Credits

administrator

Credits
467497

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com