search
 Forgot password?
 Register now
search

ഇന്ത്യയ്ക്ക് കൈമാറുന്നതിൽ തടസ്സമില്ല; മെഹുൽ ചോക്സിയുടെ അപ്പീൽ തള്ളി ബെൽജിയം സുപ്രീംകോടതി

cy520520 2025-12-10 05:22:11 views 1261
  



ബ്രസൽസ് ∙ പഞ്ചാബ് നാഷനൽ ബാങ്ക് തട്ടിപ്പ് കേസിൽ നാടുകടത്തൽ അപേക്ഷ ശരിവച്ച അപ്പീൽ കോടതിയുടെ വിധി ചോദ്യം ചെയ്തുള്ള മെഹുൽ ചോക്സിയുടെ അപ്പീൽ ബെൽജിയം സുപ്രീംകോടതി തള്ളി. ഇതോടെ ചോക്സിയെ ഇന്ത്യയ്ക്ക് കൈമാറാനുള്ള തടസ്സം നീങ്ങി. ചോക്സിയെ നാടുകടത്തണമെന്ന ഇന്ത്യയുടെ അപേക്ഷ ശരിവച്ച ആന്റ്‌വെർപ്പ് അപ്പീൽ കോടതിയുടെ ഒക്ടോബർ 17ലെ വിധിയെ ചോദ്യം ചെയ്താണ് ചോക്സി ബെൽജിയം സുപ്രീംകോടതിയായ കാസേഷൻ കോടതിയെ സമീപിച്ചത്.

  • Also Read കടയിലേക്കെന്ന് പറഞ്ഞ് വീട്ടിൽ നിന്നിറങ്ങി, പിന്നെ ആരും കണ്ടില്ല; 19കാരിയുടെ തലയ്ക്ക് പിന്നിൽ ആഴത്തിലുള്ള മുറിവ്; കൊലപാതകം?   


ചോക്സിയുടെ അപ്പീൽ തള്ളിയെന്നും അപ്പീൽ കോടതിയുടെ വിധി നിലനിൽക്കുമെന്നും ബ്രസൽസ് അഡ്വക്കറ്റ് ജനറൽ ഹെൻറി വാൻ‍ഡർലിൻഡെൻ പറഞ്ഞു. ഇന്ത്യയിലേക്ക് നാടുകടത്തിയാൽ ജയിലിൽ പീഡിപ്പിക്കപ്പെടുമെന്നു ചൂണ്ടിക്കാട്ടിയാണ് ചോക്സി കാസേഷൻ കോടതിയിൽ അപ്പീൽ നൽകിയത്. അപ്പീൽ കോടതി തള്ളിയതോടെ ഇനി ചോക്സിയുടെ നാടുകടത്തൽ നടപടി തുടങ്ങാനാകും. ഇന്ത്യയുടെ ആവശ്യത്തെത്തുടർന്ന് ഏപ്രിൽ 11ന് ബെൽജിയം അറസ്റ്റ് ചെയ്ത ചോക്സി ആന്റ്‌വെർപ്പിലെ ജയിലിലായിരുന്നു.  



വജ്രവ്യാപാരിയും ഗീതാഞ്ജലി ജെംസിന്റെ സ്ഥാപകനുമായ മെഹുൽ ചോക്സിയും അദ്ദേഹത്തിന്റെ അനന്തരവൻ വിവാദ വ്യവസായി നീരവ് മോദിയും ചേർന്ന് പഞ്ചാബ് നാഷനൽ ബാങ്കിനെ വഞ്ചിച്ച് വായ്പാ തട്ടിപ്പ് നടത്തിയെന്നാണ് കേസ്. 13,500 കോടി രൂപയുടെ തട്ടിപ്പ് നടത്തിയെന്നാണ് ആരോപണം. മെഹുലിനെ സാമ്പത്തിക കുറ്റവാളിയായി (എഫ്ഇഒ) പ്രഖ്യാപിക്കണമെന്ന് ഇ.ഡി മുംബൈയിലെ പ്രത്യേക പിഎംഎൽഎ കോടതിയിൽ വാദിച്ചിരുന്നു. ചോക്സിക്കെതിരെ ഇന്റർപോൾ നേരത്തെ റെഡ് കോർണർ നോട്ടിസ് പുറപ്പെടുവിച്ചിരുന്നു. 2018 ൽ ഇന്ത്യയിൽ നിന്നു കടന്നുകളഞ്ഞ ചോക്സി, ആന്റിഗ്വയിലും അയൽരാജ്യമായ ഡൊമിനിക്കയിലും താമസിച്ച ശേഷമാണ് ബെൽജിയത്തിലേക്ക് കടന്നത്.
    

  • പ്രതിക്കൂട്ടിൽ പരസ്പരം നോക്കാതെ ദിലീപും പൾസർ സുനിയും ; ഉദ്വേഗത്തിൽ മുങ്ങിയ ആ 10 മിനിറ്റ് ; നടിയെ ആക്രമിച്ച കേസിൽ വിധി പ്രസ്താവം ഇങ്ങനെ
      

         
    •   
         
    •   
        
       
  • വോട്ടു ചെയ്യാൻ ബാങ്ക് പാസ്ബുക്‌ മതി, പക്ഷേ കാലാവധി നോക്കണം; പ്രവാസി വോട്ടർമാർ എന്ത് രേഖ നൽകണം? ‘എൻഡ് ബട്ടൺ’ അമർത്താൻ മറന്നാൽ പ്രശ്നമാണോ?
      

         
    •   
         
    •   
        
       
  • ‘പുസ്തകത്തെപറ്റി ചോദിക്കേണ്ടത് പ്രസാധകരോടല്ല, ട്രെയിനിൽ നടന്നു വിൽക്കുന്നവരോട്’
      

         
    •   
         
    •   
        
       
MORE PREMIUM STORIES


(Disclaimer: വാർത്തയ്ക്കൊപ്പമുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം @DefenceNewsOfIN എന്ന എക്സ് അക്കൗണ്ടിൽനിന്ന് എടുത്തിട്ടുള്ളതാണ്.) English Summary:
Choksi\“s appeal rejected by Belgian SC: The Belgian Supreme Court has dismissed Mehul Choksi\“s appeal challenging the verdict of an appellate court that had approved his extradition in the Punjab National Bank (PNB) fraud case.
like (0)
cy520520Forum Veteran

Post a reply

loginto write comments

Explore interesting content

cy520520

He hasn't introduced himself yet.

510K

Threads

0

Posts

1510K

Credits

Forum Veteran

Credits
153737

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com