പനജി∙ ഗോവയിൽ 25 പേരുടെ മരണത്തിനിടയാക്കിയ നിശാക്ലബ് തീപിടിത്തത്തിൽ ക്ലബ് ഉടമകളുടെ പാസ്പോർട്ടുകൾ കണ്ടുകെട്ടാൻ നടപടി തുടങ്ങി കേന്ദ്ര സർക്കാർ. ക്ലബ് ഉടമകളായ ഗൗരവ് ലുത്ര, സൗരഭ് ലുത്ര എന്നിവരുടെ പാസ്പോർട്ട് റദ്ദാക്കാനുള്ള നടപടിക്രമങ്ങൾക്കാണ് സർക്കാർ തുടക്കമിട്ടത്. ഇതിന്റെ ഭാഗമായി ഇരുവർക്കും വിദേശകാര്യ മന്ത്രാലയം നോട്ടിസ് അയച്ചു. പാസ്പോർട്ട് റദ്ദാക്കാതിരിക്കാനുള്ള കാരണം ഏഴു ദിവസത്തിനുള്ളിൽ ബോധിപ്പിക്കാൻ ആവശ്യപ്പെട്ടുള്ള നോട്ടിസാണ് അയച്ചത്. ഇവരുടെ പാസ്പോർട്ട് റദ്ദാക്കണമെന്ന് ഗോവ പൊലീസ് വിദേശകാര്യ മന്ത്രാലയത്തോട് ആവശ്യപ്പെട്ടിരുന്നു.
- Also Read ഗ്ലാസുകൾ പൊട്ടിച്ച് പുറത്തേക്ക് ചാടി, ശ്വാസം മുട്ടി മരിച്ചു; ജക്കാർത്തയിൽ ഡ്രോൺ നിർമാണ കമ്പനിയിൽ തീപിടിത്തം, 20 മരണം
അതേസമയം, ഉടമസ്ഥതയിലുണ്ടായിരുന്ന മറ്റൊരു ക്ലബ് കെട്ടിടം ചൊവ്വാഴ്ച ഇടിച്ചു തകർത്തു. സർക്കാർ ഭൂമിയിൽ അനധികൃതമായി പ്രവർത്തിച്ചിരുന്ന റോമിയോ ലൈൻ എന്ന കെട്ടിടമാണ് തകർത്തത്. ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്തിന്റെ ഉത്തരവു പ്രകാരമാണ് നടപടി. തായ്‌ലൻഡിലേക്ക് കടന്ന ലുത്ര സഹോദരന്മാർക്കെതിരെ ഇന്റർപോൾ ബ്ലൂ കോർണർ നോട്ടിസ് പുറപ്പെടുവിച്ചിട്ടുണ്ടെന്നും പ്രമോദ് സാവന്തിന്റെ ഓഫിസ് അറിയിച്ചു. മറ്റു രാജ്യങ്ങളിൽ ഒളിവിൽ കഴിയുന്നവരുടെ വിവരങ്ങൾ ശേഖരിക്കാൻ അന്വേഷണസംഘത്തിന് അനുമതി നൽകുന്നതാണ് ബ്ലൂ കോർണർ നോട്ടിസ്. അപകടം നടന്നതിനു തൊട്ടുപിന്നാലെയാണ് ഞായറാഴ്ച പുലർച്ചെ 5.30 ന് രണ്ട് പ്രതികളും തായ്‌ലൻഡിലെ ഫുക്കറ്റിലേക്ക് കടന്നതെന്ന് ഇമിഗ്രേഷൻ ബ്യൂറോ കണ്ടെത്തി. തീപിടിത്തമുണ്ടായ സമയത്ത് ഇരുവരും ഡൽഹിയിലായിരുന്നു. ഡൽഹി – ഫുക്കറ്റ് ഇൻഡിഗോ വിമാനത്തിലാണ് ഇവർ രക്ഷപ്പെട്ടത്.
- Also Read ഗോവ നിശാക്ലബ് ദുരന്തം: രാജ്യം വിട്ട് ക്ലബ് ഉടമകൾ, അപകടം നടന്ന് മണിക്കൂറുകൾക്കുള്ളിൽ തായ്‌ലൻഡിലേക്ക് കടന്നു
ഡൽഹി, ഗോവ, ഹരിയാനയിലെ യമുന നഗർ എന്നിങ്ങനെ വിവിധ നഗരങ്ങളിൽ ലുത്ര സഹോദരന്മാരുടെ ഉടമസ്ഥതയിൽ റോമിയോ ലൈൻ റസ്റ്ററന്റുകളും ക്ലബുകളുമുണ്ട്. ഡൽഹിയിലെ നിശാക്ലബ്ബായ മാമാസ് ബോയ് വൻ ഹിറ്റായതിനു ശേഷമാണ് മറ്റിടങ്ങളിലും നിശാക്ലബ്ബുകൾ സ്ഥാപിച്ചത്.
- പ്രതിക്കൂട്ടിൽ പരസ്പരം നോക്കാതെ ദിലീപും പൾസർ സുനിയും ; ഉദ്വേഗത്തിൽ മുങ്ങിയ ആ 10 മിനിറ്റ് ; നടിയെ ആക്രമിച്ച കേസിൽ വിധി പ്രസ്താവം ഇങ്ങനെ
- വോട്ടു ചെയ്യാൻ ബാങ്ക് പാസ്ബുക് മതി, പക്ഷേ കാലാവധി നോക്കണം; പ്രവാസി വോട്ടർമാർ എന്ത് രേഖ നൽകണം? ‘എൻഡ് ബട്ടൺ’ അമർത്താൻ മറന്നാൽ പ്രശ്നമാണോ?
- ‘പുസ്തകത്തെപറ്റി ചോദിക്കേണ്ടത് പ്രസാധകരോടല്ല, ട്രെയിനിൽ നടന്നു വിൽക്കുന്നവരോട്’
MORE PREMIUM STORIES
(Disclaimer: വാർത്തയ്ക്കൊപ്പമുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം @amitmalikabjp എന്ന എക്സ് അക്കൗണ്ടിൽനിന്ന് എടുത്തിട്ടുള്ളതാണ്.) English Summary:
Goa Nightclub Fire: The Goa nightclub fire that resulted in 25 deaths has led to the Indian government initiating proceedings to impound the passports of the fugitive owners, Gaurav and Saurabh Luthra. |