search
 Forgot password?
 Register now
search

ഇന്ത്യയിൽ ഒന്നരലക്ഷം കോടിയുടെ നിക്ഷേപത്തിനൊരുങ്ങി മൈക്രോസോഫ്റ്റ്, ഏഷ്യയിലെ ഏറ്റവും വലിയ നിക്ഷേപം

LHC0088 2025-12-10 05:22:14 views 908
  



ന്യൂഡൽഹി∙ നിർമിത ബുദ്ധി വികസനത്തിനായി ഇന്ത്യയിൽ ഒന്നര ലക്ഷം കോടി രൂപയുടെ നിക്ഷേപം നടത്താനൊരുങ്ങി മൈക്രോസോഫ്റ്റ്. മൈക്രോസോഫ്റ്റ് സിഇഒ സത്യ നദെല്ല പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് തീരുമാനം. ഏഷ്യയിൽ മൈക്രോസോഫ്റ്റ് നടത്തുന്ന ഏറ്റവും വലിയ നിക്ഷേപമായിരിക്കും ഇത്.  

  • Also Read ഇൻഡിഗോ 10% സർവീസുകൾ വെട്ടിക്കുറയ്ക്കണം; റീഫണ്ട് എത്രയും പെട്ടെന്ന് നൽകി തീർക്കണം: കർശന നിർദേശവുമായി കേന്ദ്രം   


‘ഇന്ത്യയിൽ നിർമിത ബുദ്ധിക്കുള്ള അവസരങ്ങളെക്കുറിച്ചുള്ള സംഭാഷണത്തിന് പ്രധാനമന്ത്രിക്ക് നന്ദി. ഇന്ത്യയുടെ ഐഐ ഭാവിക്കുവേണ്ടിയുള്ള അടിസ്ഥാന സൗകര്യങ്ങളും നൈപുണിയും കഴിവുകളും വികസിപ്പിക്കുന്നതിനായി 17.5 ബില്യൻ ‍ഡോളറിന്റെ നിക്ഷേപം മൈക്രോസോഫ്റ്റ് നടത്തും. ഏഷ്യയിൽ മൈക്രോസോഫ്റ്റ് നടത്തുന്ന ഏറ്റവും വലിയ നിക്ഷേപമാണിത്’–സത്യ നദെല്ല പറഞ്ഞു.

  • Also Read എക്കാലവും ‘ചുവന്ന’ ജില്ല ഇത്തവണ ചുവട് മാറ്റുമോ? യുഡിഎഫിന് ഭീഷണി ആ ജാഗ്രതക്കുറവ്; കപ്പിനും ചുണ്ടിനും ഇടയില്‍ തുടരുമോ എൻഡിഎ?   


എഐയുടെ കാര്യത്തിൽ ലോകത്തിന് ഇന്ത്യയെക്കുറിച്ച് ശുഭപ്രതീക്ഷയാണുള്ളതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ‘സത്യ നദെല്ലയുമായി വളരെ ഫലപ്രദമായ ചർച്ച നടത്തി. ഏഷ്യയിലെ ഏറ്റവും വലിയ നിക്ഷേപം നടത്താൻ മൈക്രോസോഫ്റ്റ് ഇന്ത്യയെ തിരഞ്ഞെടുത്തതിൽ സന്തോഷമുണ്ട്. മെച്ചപ്പെട്ട ലോകത്തിനുവേണ്ടി എഐയുടെ ശക്തി ഉപയോഗപ്പെടുത്താൻ ഇന്ത്യയിലെ യുവാക്കൾ ഈ അവസരം വിനിയോഗിക്കണം’–പ്രധാനമന്ത്രി പറഞ്ഞു.
    

  • പ്രതിക്കൂട്ടിൽ പരസ്പരം നോക്കാതെ ദിലീപും പൾസർ സുനിയും ; ഉദ്വേഗത്തിൽ മുങ്ങിയ ആ 10 മിനിറ്റ് ; നടിയെ ആക്രമിച്ച കേസിൽ വിധി പ്രസ്താവം ഇങ്ങനെ
      

         
    •   
         
    •   
        
       
  • വോട്ടു ചെയ്യാൻ ബാങ്ക് പാസ്ബുക്‌ മതി, പക്ഷേ കാലാവധി നോക്കണം; പ്രവാസി വോട്ടർമാർ എന്ത് രേഖ നൽകണം? ‘എൻഡ് ബട്ടൺ’ അമർത്താൻ മറന്നാൽ പ്രശ്നമാണോ?
      

         
    •   
         
    •   
        
       
  • ‘പുസ്തകത്തെപറ്റി ചോദിക്കേണ്ടത് പ്രസാധകരോടല്ല, ട്രെയിനിൽ നടന്നു വിൽക്കുന്നവരോട്’
      

         
    •   
         
    •   
        
       
MORE PREMIUM STORIES


(Disclaimer: വാർത്തയ്ക്കൊപ്പമുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം @satyanadella എന്ന എക്സ് അക്കൗണ്ടിൽനിന്ന് എടുത്തിട്ടുള്ളതാണ്.) English Summary:
Microsoft Investment in India: Microsoft\“s India AI investment of ₹1.5 lakh crore marks the company\“s largest-ever commitment in Asia, aiming to boost the nation\“s AI infrastructure and skills. The decision was announced by CEO Satya Nadella following a productive discussion with Prime Minister Narendra Modi.
like (0)
LHC0088Forum Veteran

Post a reply

loginto write comments
LHC0088

He hasn't introduced himself yet.

510K

Threads

0

Posts

1510K

Credits

Forum Veteran

Credits
155985

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com