‘ആ ക്യാംപസ് ഉപയോഗിച്ചോട്ടെ? ബെംഗളൂരുവിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാൻ’; അസിം പ്രേംജിയോട് സിദ്ധരാമയ്യ

deltin33 2025-9-25 00:51:08 views 1257
  



ബെംഗളൂരു∙ ബെംഗളൂരുവിലെ രൂക്ഷമായ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിനായി വിപ്രോ സ്ഥാപക ചെയർമാൻ അസിം പ്രേംജിയോട് സഹായം അഭ്യർഥിച്ച് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. ഔട്ടർ റിങ് റോഡിലെ (ഒആർആർ) ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിനായി കമ്പനിയുടെ ക്യാംപസിലൂടെ പരിമിതമായ വാഹന ഗതാഗതം അനുവദിക്കുന്നത് പരിഗണിക്കണമെന്നാണ് സിദ്ധരാമയ്യയുടെ അഭ്യർഥന. ഇതുസംബന്ധിച്ച് പരസ്പരം അംഗീകരിക്കുന്ന വ്യവസ്ഥകൾക്കു വിധേയമായാകും തീരുമാനം. നഗരത്തിലെ പ്രധാന ഐടി ഇടനാഴികളിലൊന്നായ ഒആർആറിൽ പലപ്പോഴും ഗതാഗതക്കുരുക്ക് അനുഭവപ്പെടാറുണ്ട്.


സംസ്ഥാനത്തിന്റെ ഐടി മേഖലയുടെ പുരോഗതിക്കും മൊത്തത്തിലുള്ള സാമൂഹിക - സാമ്പത്തിക വികസനത്തിനും വിപ്രോ നൽകിയ തുടർച്ചയായ സംഭാവനകളെ സിദ്ധരാമയ്യ പ്രശംസിച്ചു. ബെംഗളൂരു ഇപ്പോൾ നേരിടുന്ന പ്രധാന വെല്ലുവിളികളിലൊന്ന്,  ഒആർആർ ഇടനാഴിയിലെ ഇബ്ളൂർ ജംക്​ഷനിൽ തിരക്കുള്ള സമയങ്ങളിലെ രൂക്ഷമായ ഗതാഗതക്കുരുക്കാണെന്നു മുഖ്യമന്ത്രി അസിം പ്രേംജിക്ക് അയച്ച കത്തിൽ ചൂണ്ടിക്കാട്ടി. ആളുകളുടെ സഞ്ചാരം, ഉൽപാദനക്ഷമത, നഗരജീവിതത്തിന്റെ നിലവാരം എന്നിവയെ ഇതു പ്രതികൂലമായി ബാധിക്കുന്നു എന്നും കത്തിൽ പറയുന്നു.Donald Trump Russia, Russia Ukraine Conflict, Oil Prices, US Russia Relations, Malayala Manorama Online News, International Politics, Russian Economy, Kremlin Response Trump, Putin Spokesperson, Geopolitics, ട്രംപ് റഷ്യ, റഷ്യൻ സമ്പദ്‌വ്യവസ്ഥ, യുക്രൈൻ പ്രതിസന്ധി, എണ്ണവില, രാഷ്ട്രീയം, മലയാള മനോരമ, Malayalam Latest News, Malayalam Latest News, മലയാളം വാർത്തകൾ, മലയാള മനോരമ, in Malayalam, Malayala Manorama Online News


‘‘ഈ സാഹചര്യത്തിൽ, പരസ്പരം അംഗീകരിച്ച വ്യവസ്ഥകൾക്കും ആവശ്യമായ സുരക്ഷാ മാനദണ്ഡങ്ങൾക്കും വിധേയമായി, വിപ്രോ ക്യാംപസിലൂടെ പരിമിതമായ വാഹന ഗതാഗതം അനുവദിക്കുന്നതിനുള്ള സാധ്യത തേടുകയാണ്. ട്രാഫിക്, നഗര ഗതാഗത വിദഗ്ധരുടെ പ്രാഥമിക വിലയിരുത്തലുകൾ പ്രകാരം തിരക്കേറിയ ഓഫിസ് സമയങ്ങളിൽ ഇങ്ങനെയൊരു നടപടി ഒആർആറിന്റെ സമീപ പ്രദേശങ്ങളിലെ ഗതാഗതക്കുരുക്ക് ഏകദേശം 30% വരെ കുറയ്ക്കാൻ സഹായിക്കും’’ – സെപ്റ്റംബർ 19-ലെ കത്തിൽ അദ്ദേഹം പറഞ്ഞു.


യാത്രാസൗകര്യത്തിലെയും റോഡ് അടിസ്ഥാന സൗകര്യങ്ങളിലെയും പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി ഒആർആറിൽ ബെല്ലന്തൂരിലുള്ള സ്ഥാപനം ഇപ്പോഴത്തെ സ്ഥലത്തുനിന്ന് മാറ്റിസ്ഥാപിക്കാൻ ഓൺലൈൻ ട്രക്കിങ് പ്ലാറ്റ്‌ഫോമായ ബ്ലാക്ക്‌ബക്ക് തീരുമാനിച്ചിരുന്നു. ഇതിനു പിന്നാലെ, ഇൻഫോസിസ് മുൻ സിഎഫ്ഒ മോഹൻദാസ് പൈ, ബയോകോൺ ചെയർപഴ്സൻ കിരൺ മജുംദാർ-ഷാ തുടങ്ങിയ ബെംഗളൂരുവിലെ വ്യവസായ പ്രമുഖർ സംസ്ഥാന സർക്കാരിനോട് വിഷയത്തിൽ അടിയന്തരമായി ഇടപെടാൻ ആവശ്യപ്പെട്ടിരുന്നു. English Summary:
Chief Minister Seeks Wipro\“s Help to Ease Bangalore Traffic: Siddaramaiah requested Azim Premji to consider allowing limited vehicle traffic through the Wipro campus to alleviate traffic in the area.
like (0)
deltin33administrator

Post a reply

loginto write comments
deltin33

He hasn't introduced himself yet.

1010K

Threads

0

Posts

3210K

Credits

administrator

Credits
326048

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com, Of particular note is that we've prepared 100 free Lucky Slots games for new users, giving you the opportunity to experience the thrill of the slot machine world and feel a certain level of risk. Click on the content at the top of the forum to play these free slot games; they're simple and easy to learn, ensuring you can quickly get started and fully enjoy the fun. We also have a free roulette wheel with a value of 200 for inviting friends.