search
 Forgot password?
 Register now
search

പ്രത്യേക അന്വേഷണ സംഘം കരൂരിലെത്തി; സംഘത്തിൽ ഫൊറൻസിക് വിദഗ്ധരും

cy520520 2025-10-5 23:21:01 views 1191
  



കരൂർ ∙ കരൂർ ആൾക്കൂട്ട ദുരന്തം സംബന്ധിച്ച അന്വേഷണത്തിനായി വടക്കൻ മേഖല ഐജി അസ്ര ഗാർഗിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം കരൂരിലെത്തി. ഫൊറൻസിക് വിദഗ്ധരും സംഘത്തിലുണ്ട്. മദ്രാസ് ഹൈക്കോടതി ഉത്തരവിനെ തുടർന്നാണ് പ്രത്യേക സംഘം അന്വേഷണത്തിനെത്തിയത്.

  • Also Read 500 മീ. കടക്കാൻ ഒന്നര മണിക്കൂർ: ആ യാത്രയിൽ വിജയ് അറിഞ്ഞില്ലേ ദുരന്തത്തിന്റെ ആദ്യ സൂചന? തിരക്ക് കൈവിട്ടതിങ്ങനെ- ഗ്രാഫിക്സ്   


തമിഴക വെട്രി കഴകം (ടിവികെ) നാമക്കൽ ജില്ലാ സെക്രട്ടറി എൻ.സതീഷ് കുമാറിനെ അറസ്റ്റ് ചെയ്യുന്നതിനായി രണ്ടു പ്രത്യേക അന്വേഷണ സംഘങ്ങളെ രൂപീകരിച്ചു. റാലി നടത്തിയതുമായി ബന്ധപ്പെട്ട് കേസെടുത്തതിനെത്തുടർന്ന് ഒളിവിൽ പോയതാണ് സതീഷ്. ടിവികെ സംസ്ഥാന സെക്രട്ടറി ബുസി ആനന്ദ്, ജോയിന്റ് ജനറൽ സെക്രട്ടറി സിടിആർ നിർമൽ എന്നിവരെ പിടിക്കാനും പ്രത്യേക അന്വേഷണ സംഘങ്ങൾ രൂപീകരിച്ചു.

  • Also Read ഇരുചക്രവാഹനത്തിൽ ഇടിച്ചു; നടൻ വിജയ്‌യുടെ പ്രചാരണ വാഹനം പിടിച്ചെടുക്കാൻ പൊലീസ്   


കരൂരിൽ തിക്കിലും തിരക്കിലും 41 പേർ മരിച്ചതിൽ തമിഴക വെട്രി കഴകത്തെയും വിജയ്‌‌യെയും മദ്രാസ് ഹൈക്കോടതി അതിരൂക്ഷമായി വിമർശിച്ചിരുന്നു. മനുഷ്യ നിർമിത ദുരന്തമാണുണ്ടായത്. അപകടമുണ്ടായപ്പോൾ സംഘാടകരും നേതാക്കളും അനുയായികളെ ഉപേക്ഷിച്ച് രക്ഷപ്പെട്ടു. വിജയ്‌‌യിന് നേതൃപാടവമില്ല. ദുരന്തത്തിനു നേരെ കണ്ണടയ്ക്കാൻ കഴിയില്ലെന്നു പറഞ്ഞ കോടതി, നിയമത്തിനു മുന്നിൽ എല്ലാവരും തുല്യരാണെന്നും ഓർമിപ്പിച്ചു. English Summary:
Karur stampede investigation is underway following the Madras High Court\“s order: A special investigation team led by IG Asra Garg has arrived in Karur to investigate the incident where 41 people died. The focus is on determining the causes of the tragedy and holding those responsible accountable.
like (0)
cy520520Forum Veteran

Post a reply

loginto write comments
cy520520

He hasn't introduced himself yet.

510K

Threads

0

Posts

1510K

Credits

Forum Veteran

Credits
153737

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com