search
 Forgot password?
 Register now
search

‘രാഹുലിനെതിരെ ബലാത്സംഗക്കുറ്റം തെളിയിക്കാന്‍ രേഖകളില്ല; പരാതിക്കാരിയുടെ മൊഴികളില്‍ വൈരുധ്യം, സമ്മർദത്തിനും സാധ്യത’

deltin33 2025-12-11 00:51:21 views 734
  



തിരുവനന്തപുരം∙ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്‌ക്കെതിരെ ബെംഗളൂരുവില്‍ താമസിക്കുന്ന ഇരുപത്തിമൂന്നുകാരി പൊലീസില്‍ പരാതി നല്‍കാതെ കെപിസിസിക്കു പരാതി നല്‍കിയതിലും പരാതി നല്‍കാന്‍ രണ്ടു വര്‍ഷത്തിലധികം സമയം എടുത്തതിലും സംശയം പ്രകടിപ്പിച്ച് കോടതി. പരാതിക്കാരിയുടെ മൊഴികളില്‍ വൈരുധ്യം ഉണ്ടെന്നും രാഹുലിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചുള്ള ഉത്തരവില്‍ സെഷന്‍സ് കോടതി ജഡ്ജി എസ്.നസീറ വ്യക്തമാക്കി.  

  • Also Read രാഹുൽ പാലക്കാട്ടേക്ക്?; ഒളിവു ജീവിതം അവസാനിപ്പിക്കുന്നു, നാളെ വോട്ട് ചെയ്യാൻ എത്തിയേക്കും   


രാഹുലിനെതിരെ ആരോപിക്കപ്പെട്ടിരിക്കുന്ന ബലാത്സംഗക്കുറ്റം തെളിയിക്കാന്‍ പ്രഥമദൃഷ്ട്യാ രേഖകളൊന്നും ഇല്ലെന്നും സമ്മര്‍ദത്തെ തുടര്‍ന്നാണു പരാതി നല്‍കിയതെന്ന സാധ്യത തള്ളിക്കളയാന്‍ കഴിയില്ലെന്നും കോടതി വിധിയില്‍ പറയുന്നു. ക്രൈംബ്രാഞ്ച് മുന്‍പ് തന്നെ തന്നോടു വിവരങ്ങള്‍ ശേഖരിച്ചിരുന്നുവെന്നു യുവതി കെപിസിസി പ്രസിഡന്റിനു നല്‍കിയ പരാതിയില്‍ പറയുന്നത് സംശയകരമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. പൊലീസില്‍ പരാതി നല്‍കുന്നതിനെക്കുറിച്ചു യുവതി ആലോചിക്കുന്നതിനു മുന്‍പ് തന്നെ പൊലീസ് വിവരം ശേഖരിച്ചത് എന്തിനെന്നതില്‍ സംശയമുണ്ടെന്നാണ് കോടതി പറഞ്ഞത്.

  • Also Read സന്ദീപ് വാരിയർക്ക് ആശ്വാസം, തൽക്കാലം അറസ്റ്റ് ചെയ്യില്ലെന്ന് പ്രോസിക്യൂഷന്‍; കേസ് പരിഗണിക്കുന്നത് മാറ്റി   


രാഹുലിനെതിരായ പരാതി ഗൗരവമുള്ളതാണെന്നും എന്നാല്‍ പരാതി നല്‍കാന്‍ വലിയ കാലതാമസം ഉണ്ടായെന്നും കോടതി വ്യക്തമാക്കി. പരാതിക്കാരിയുടെ മൊഴികളിലെ വൈരുദ്ധ്യവും കോടതി അക്കമിട്ടു പറഞ്ഞിട്ടുണ്ട്. സ്വകാര്യതയും ഭാവിയും നശിക്കുമെന്നു ഭയന്നാണ് പരാതി നല്‍കാതിരുന്നതെന്നാണ് കെപിസിസിക്കു നല്‍കിയ പരാതിയില്‍ പറയുന്നത്. എന്നാല്‍ രാഹുല്‍ വിവാഹം കഴിക്കുമെന്ന് വിശ്വസിച്ചാണു പരാതി നല്‍കാതിരുന്നതെന്നാണ് യുവതി പൊലീസിനു മൊഴി നല്‍കിയത്. പൊലീസിനെ സമീപിക്കാതെ കെപിസിസി പ്രസിഡന്റിനാണ് പരാതി നല്‍കിയത്. അതില്‍ പദവികളില്‍നിന്ന് രാഹുലിനെ ഒഴിവാക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്.  
    

  • ‘റോക്ക്‌സ്റ്റാർ’ നടത്തിയത് കോടികളുടെ ‘ഗ്രാൻഡ് തെഫ്റ്റ്’: ഇന്ത്യന്‍ കമ്പനിയെയും വാങ്ങി: ജീവനക്കാർക്ക് 100 മണിക്കൂർ ജോലി!
      

         
    •   
         
    •   
        
       
  • ‘ചിതയിലിരുന്ന ആ യുവതി മൃതദേഹത്തിൽ സ്വന്തം ശരീരം വരിഞ്ഞുകെട്ടി, ഞാൻ ഭയന്നു വിറച്ചു’: ‌‌ജീവിതംകൊണ്ടു പോരാടിയ രാജാ റാം
      

         
    •   
         
    •   
        
       
  • വിരമിക്കാൻ 7 വർഷം: മക്കളുടെ പഠനത്തിനും നാട്ടിലേക്ക് മടങ്ങാനും നല്ലൊരു ഫിനാന്‍ഷ്യൽ പ്ലാൻ വേണം: ‘റിട്ടയർമെന്റിൽ 1.84 കോടി സമ്പാദിക്കാം’
      

         
    •   
         
    •   
        
       
MORE PREMIUM STORIES


രാഹുലിനെതിരെ മറ്റൊരു യുവതി ഉന്നയിച്ച ഗര്‍ഭധാരണ, ഗര്‍ഭഛിദ്ര ആരോപണങ്ങളും പരാതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഈ സാഹചര്യങ്ങളും കാലതാമസവും പരിഗണിക്കുമ്പോള്‍ ആരോപണങ്ങളെ സംശയത്തോടെയാണ് കാണുന്നതെന്നു കോടതി ഉത്തരവില്‍ പറയുന്നു. ക്രൂരമായി ബലാത്സംഗം ചെയ്തതിനു പിന്നാലെ വിവാഹം കഴിക്കാന്‍ താല്‍പര്യമില്ലെന്ന് രാഹുല്‍ പറഞ്ഞുവെന്നാണ് യുവതിയുടെ പരാതിയില്‍ പറഞ്ഞത്. എന്നാല്‍ വിവാഹക്കാര്യം മറ്റൊരു അവസരത്തില്‍ സംസാരിക്കാന്‍ വേണ്ടി മാറ്റിയെന്നാണ് പൊലീസിനു മൊഴി നല്‍കിയത്.  

  • Also Read ബലാത്സംഗ കേസിൽ രാഹുൽ മാങ്കൂട്ടത്തിലിന് ഉപാധികളോടെ മുൻകൂർ ജാമ്യം: എല്ലാ തിങ്കളാഴ്ചയും ഹാജരാകണം   


സംഭവത്തിനു ശേഷവും യുവതിയും രാഹുലും തമ്മില്‍ സമൂഹമാധ്യമങ്ങള്‍ വഴിയും ഫോണ്‍ വഴിയും ബന്ധം തുടര്‍ന്നിരുന്നുവെന്നാണ് രേഖകള്‍ വ്യക്തമാക്കുന്നതെന്നും രാഹുല്‍ വിവാഹസന്നദ്ധത അറിയിച്ചിരുന്നുവെന്നു യുവതിയുടെ മൊഴിയില്‍നിന്നു വ്യക്തമാണെന്നും കോടതി ചൂണ്ടിക്കാട്ടി. ബലാത്സംഗത്തെ തുടര്‍ന്നു മുറിവുകള്‍ ഉണ്ടായെന്നും മരുന്നു കഴിച്ചെന്നും പരാതിയില്‍ പറയുന്നുണ്ടെങ്കിലും വീട്ടുകാര്‍ അറിയുമെന്നു കരുതി ചികിത്സ എടുത്തില്ലെന്നാണ് മൊഴി നല്‍കിയിരിക്കുന്നത്. ആരോപണം തെളിയിക്കാന്‍ പാകത്തിനുള്ള ഒരു രേഖയും പ്രോസിക്യൂഷന്‍ ഹാജരാക്കിയിട്ടില്ലെന്നും കോടതി വ്യക്തമാക്കി.

ഉപാധികളോടെയാണ് കോടതി രാഹുലിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരിക്കുന്നത്. അറസ്റ്റ് ചെയ്യുകയാണെങ്കില്‍ 50,000 രൂപയുടെ രണ്ട് ആള്‍ജാമ്യത്തില്‍ വിട്ടയയ്ക്കണം. മൂന്നു മാസത്തേക്കോ അന്തിമ റിപ്പോര്‍ട്ടു നല്‍കുന്നതു വരെയോ രണ്ടാഴ്ച കൂടുമ്പോള്‍ തിങ്കളാഴ്ച രാവിലെ 10നും 11നും ഇടയില്‍ അന്വേഷണ ഉദ്യോഗസ്ഥനു മുന്നില്‍ ഹാജരാകണം. അന്വേഷണ ഉദ്യോഗസ്ഥന്‍ ആവശ്യപ്പെടുമ്പോഴും ഹാജരാകണം. പരാതിക്കാരിയെയോ സാക്ഷികളെയോ നേരിട്ടോ അല്ലാതെയോ ബന്ധപ്പെടാന്‍ പാടില്ല തുടങ്ങിയ ഉപാധികളാണ് കോടതി നിര്‍ദേശിച്ചിരിക്കുന്നത്.  

ആദ്യ കേസിലെ ജാമ്യഹര്‍ജി ഹൈക്കോടതി പരിഗണിക്കുന്നത് തിങ്കളാഴ്ചയാണ്. രണ്ടാം കേസിലെ ജാമ്യഉപാധി പ്രകാരം ആ ദിവസം തന്നെയാണ് രാഹുല്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കു മുന്നില്‍ എത്തേണ്ടത്. ഒളിവില്‍ കഴിയുന്ന രാഹുല്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കു മുന്നില്‍ എത്തുന്ന ദിവസം തന്നെയാണ് ഹൈക്കോടതി കേസ് പരിഗണിക്കുന്നത് എന്നത് ഏറെ നിര്‍ണായകമാകും. English Summary:
Rahul Mankootathil in Rape Case: Rahul Mankootathil anticipatory bail has been granted by the Sessions Court, which expressed suspicion regarding the rape complaint, pointing to a two-year delay and major contradictions in the complainant\“s statements.
like (0)
deltin33administrator

Post a reply

loginto write comments
deltin33

He hasn't introduced himself yet.

1510K

Threads

0

Posts

4610K

Credits

administrator

Credits
467521

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com