search
 Forgot password?
 Register now
search

‘സ്ത്രീലമ്പടൻമാർക്ക് കോൺഗ്രസ് പിന്തുണ നൽകുന്നു; അവർ വേട്ടക്കാർക്കൊപ്പം, രാഹുലിനെതിരെ ഇനിയും പരാതികൾ വരും’

Chikheang 2025-12-11 16:51:16 views 1246
  



കണ്ണൂർ ∙ സ്ത്രീലമ്പടൻമാർക്ക് പൂർണ പിന്തുണ നൽകുന്ന ജീർണതയാണ് കോൺഗ്രസ് പിൻപറ്റുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. അതിജീവിതമാരെ കടന്നാക്രമിക്കുകയാണ്. ക്രിമിനൽ സംഘത്തോടൊപ്പം കോൺഗ്രസ് നേതൃത്വവും ചേരുകയാണെന്നും അദ്ദേഹം ആരോപിച്ചു.

  • Also Read ‘രാഹുലിനെതിരായ പരാതി രാഷ്ട്രീയപ്രേരിതം, പിന്നിൽ ലീഗൽ ബ്രെയിൻ; പരാതി എന്തിനാണെന്ന് ആളുകൾക്ക് അറിയാം’   


സിനിമാ നടിക്ക് നേരെ നടന്ന ആക്രമണത്തിൽ യുഡിഎഫ് കൺവീനർ ഉൾപ്പെടെ അതിജീവിതയ്‌ക്കെതിരായി പ്രതികരിക്കുകയും ദിലീപിന് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു. സർക്കാർ അപ്പീൽ പോകുന്നതിനെ പരിഹസിച്ചു. പിന്നീട് തിരുത്തി. പക്ഷേ എങ്ങനെ തിരുത്തിയിട്ടും ശരിയാകുന്നില്ല. യുഡിഎഫ് വേട്ടക്കാർക്കൊപ്പം നിൽക്കുന്ന നിലപാടാണ് സ്വീകരിക്കുന്നത്. അതിജീവിതമാരുടെ ആക്ഷേപങ്ങളും പരാതികളും ഉയരുമ്പോൾ അത് ബോധപൂർവമുണ്ടാക്കുന്നതാണ് എന്നാണ് പറയുന്നത്. രാഹുൽ മാങ്കൂട്ടത്തിലിനെ ന്യായീകരിക്കാൻ ജീർണമായ നിലപാട് സ്വീകരിക്കുന്നു. രാഹുലിനെതിരെ ഇനിയും പരാതികൾ വരും.

  • Also Read ‘ശബരിമലയിൽ നടക്കാൻ പാടില്ലാത്തത് നടന്നു; സ്ത്രീ ലമ്പടൻമാർ എന്തൊക്കെയാണ് കാട്ടിക്കൂട്ടുന്നത്?, കൊന്നു തള്ളുമെന്നാണ് പറഞ്ഞത്’   


ഈ തിരഞ്ഞെടുപ്പിൽ യാതൊന്നും പറയാൻ യുഡിഎഫിനുണ്ടായില്ല. ശബരിമല വോട്ടിനെ ബാധിക്കില്ല എന്ന് എ.കെ. ആന്റണി പോലും പറയുന്ന നിലയിലേക്കെത്തി. ലീഗ് വർഗീയതയിലേക്ക് നീങ്ങുകയാണ്. ജനക്ഷേമപരമായ കാര്യങ്ങളുമായാണ് സർക്കാർ മുന്നോട്ട് പോകുന്നത്. തിരഞ്ഞെടുപ്പിൽ ഇടതുപക്ഷ അനുകൂല തരംഗം ഉണ്ടാകുമെന്നും ഗോവിന്ദൻ പറഞ്ഞു.  
    

  • ‘റോക്ക്‌സ്റ്റാർ’ നടത്തിയത് കോടികളുടെ ‘ഗ്രാൻഡ് തെഫ്റ്റ്’: ഇന്ത്യന്‍ കമ്പനിയെയും വാങ്ങി: ജീവനക്കാർക്ക് 100 മണിക്കൂർ ജോലി!
      

         
    •   
         
    •   
        
       
  • ‘ചിതയിലിരുന്ന ആ യുവതി മൃതദേഹത്തിൽ സ്വന്തം ശരീരം വരിഞ്ഞുകെട്ടി, ഞാൻ ഭയന്നു വിറച്ചു’: ‌‌ജീവിതംകൊണ്ടു പോരാടിയ രാജാ റാം
      

         
    •   
         
    •   
        
       
  • വിരമിക്കാൻ 7 വർഷം: മക്കളുടെ പഠനത്തിനും നാട്ടിലേക്ക് മടങ്ങാനും നല്ലൊരു ഫിനാന്‍ഷ്യൽ പ്ലാൻ വേണം: ‘റിട്ടയർമെന്റിൽ 1.84 കോടി സമ്പാദിക്കാം’
      

         
    •   
         
    •   
        
       
MORE PREMIUM STORIES
English Summary:
MV Govindan criticized UDF\“s stance: CPM state secretary MV Govindan criticizes Congress for allegedly supporting individuals accused of sexual misconduct. He claims Congress is aligning with perpetrators and predicts more complaints against Rahul Mamkootathil.
like (0)
ChikheangForum Veteran

Post a reply

loginto write comments
Chikheang

He hasn't introduced himself yet.

510K

Threads

0

Posts

1510K

Credits

Forum Veteran

Credits
157953

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com