search
 Forgot password?
 Register now
search

രാഹുൽ വന്നത് ബെംഗളൂരുവിൽ നിന്നോ ? കോയമ്പത്തൂരിൽ ഇറങ്ങി; പാലക്കാട് കേന്ദ്രത്തിലേക്ക് കാർ വരുത്തി ! ആരും അറിഞ്ഞില്ല

cy520520 2025-12-12 01:21:11 views 1264
  



പാലക്കാട് ∙ എവിടെ ആയിരുന്നു രാഹുൽ മാങ്കൂട്ടത്തിൽ വൈകിട്ട് വരെ ? ആർക്കും അറിയില്ല. 15 മിനിറ്റ് മുൻപാണ് എംഎൽഎ ഓഫിസിൽ വിവരം ലഭിച്ചത്. വരും വോട്ടു ചെയ്യുമെന്ന് സൂചന ലഭിച്ചിരുന്നുവെന്നു മാത്രം. പൊലീസും വിവരങ്ങൾ അറിഞ്ഞിരുന്നു, സുരക്ഷ ഒരുക്കി. ബെംഗളൂരുവിൽ നിന്ന് കോയമ്പത്തൂർ എത്തി അവിടെ നിന്ന് പാലക്കാട്ട് സുഹൃത്തിന്റെ വീട്ടിലെത്തിയെന്നാണ് ലഭ്യമായ വിവരം. എംഎൽഎയുടെ വാഹനം അവിടേയ്ക്ക് വരുത്തി വോട്ടു ചെയ്യാൻ വന്നു. മൂന്നു ദിവസം മുൻപ് വരെ പൊലീസ് അന്വേഷണ സംഘം രാഹുലിന്റെ നീക്കങ്ങൾ നിരീക്ഷിക്കുന്നുണ്ടായിരുന്നു. മുൻകൂർ ജാമ്യം ലഭിച്ചതോടെ നിർത്തി.  

  • Also Read ‘ഇവിടെത്തന്നെയുണ്ടാകും, തൽക്കാലം ഒരു ചായ കുടിക്കണം’: പോളിങ് ബൂത്തിൽ നിന്ന് രാഹുൽ ആശുപത്രി കന്റീനിലേക്ക്   


15 ദിവസത്തെ ഒളിവു ജീവിതം അവസാനിപ്പിച്ച് രാഹുൽ മാങ്കൂട്ടത്തിൽ പാലക്കാട് എത്തിയത് മുൻകൂട്ടി നിശ്ചയിച്ച പ്രകാരമാണ്. വോട്ട് ചെയ്യാൻ എത്തുമെന്ന് പാലക്കാട്ടെ രാഹുലിന്റെ സുഹൃത്തുക്കൾക്ക് ഇന്നലെയാണ് വിവരം ലഭിച്ചത്. രണ്ടാമത്തെ ബലാത്സംഗ കേസിൽ മുൻകൂർ ജാമ്യം ലഭിച്ചാൽ രാഹുൽ വോട്ട് ചെയ്യാൻ എത്തുമെന്നായിരുന്നു അറിയിപ്പ്. ഇന്നലെ ഉച്ചയ്ക്ക് മുൻകൂർ ജാമ്യം നൽകിയ വിധി വന്നതോടെ രാഹുലിന്റെ വരവ് അനുയായികൾ ഉറപ്പിച്ചു. എംഎൽഎ ആയ ശേഷമുള്ള രാഹുലിന്റെ ആദ്യ വോട്ടായിരുന്നു ഇത്തവണത്തേത്.  

  • Also Read 15 ദിവസം മുങ്ങി, പോളിങ് ബൂത്തിൽ പൊങ്ങി രാഹുൽ: വോട്ട് ചെയ്ത് വീട്ടിലേക്ക് മടങ്ങി   


വോട്ടെടുപ്പിന്റെ അവസാനം 5 മണി കഴിഞ്ഞ് ബൂത്തിൽ എത്തുമെന്ന് ഇന്നലെ തന്നെ തീരുമാനമെടുത്തിരുന്നു. രാവിലെ വോട്ട് ചെയ്യാനെത്തിയാൽ തിരഞ്ഞെടുപ്പ് ദിവസത്തെ ചർച്ചാ വിഷയം ഇതാകുമെന്നും അത് ദോഷകരമാകുമെന്നും മുൻ‌കൂട്ടി കണ്ടാണ് വൈകിട്ട് വോട്ട് ചെയ്യാൻ എത്തിയാൽ മതിയെന്ന തീരുമാനത്തിലേക്ക് എത്തിയത്. ബൊക്കെ നൽകിയാണ് കോണ്‍ഗ്രസ് പ്രവർത്തകര്‍ രാഹുലിനെ സ്വീകരിച്ചത്. രാഹുൽ ഉച്ചയ്ക്ക് തന്നെ പാലക്കാട്ട് എത്തിയിരുന്നുവെന്നും വോട്ടെടുപ്പിന്റെ അവസാന മണിക്കൂറാകാനായി കാത്തിരിക്കുക ആയിരുന്നുവെന്നും ആണ് വിവരം.
    

  • വേദനയ്ക്ക് ആശ്വാസം നൽകുന്ന ‘തന്ത്രം’; ആയുർവേദ വേദനസംഹാരി എങ്ങനെ എളുപ്പത്തിൽ വീട്ടിലുണ്ടാക്കാം?
      

         
    •   
         
    •   
        
       
  • യുദ്ധം നൽകിയ ‘സൗഭാഗ്യം’ തീരുന്നു! വോഡ്‌കയ്ക്കു വരെ വില കൂടും; ജനത്തെ പിഴിഞ്ഞ് റഷ്യ; ഇന്ത്യ പിന്നോട്ടു പോയാൽ പുട്ടിൻ കുടുങ്ങും
      

         
    •   
         
    •   
        
       
  • ജയയെ അപമാനിച്ച കരുണാനിധിക്ക് ‘ഇടി’: പ്രസംഗ സമയം വരെ നിയന്ത്രിച്ച ‘അമ്മ’യുടെ വിശ്വസ്തൻ; വിജയ്‌ ഒരു പടികൂടി മുന്നിൽ
      

         
    •   
         
    •   
        
       
MORE PREMIUM STORIES
English Summary:
Rahul Mamkootathil Return: Rahul Mamkootathil arrived in Palakkad to vote after a period of absence. The decision to vote was made yesterday, and close associates were informed in advance.
like (0)
cy520520Forum Veteran

Post a reply

loginto write comments
cy520520

He hasn't introduced himself yet.

510K

Threads

0

Posts

1510K

Credits

Forum Veteran

Credits
153737

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com