‘ഇന്ത്യ എന്ന വീട്ടിലെ മുറിയാണ് പാക്ക് അധിനിവേശ കശ്മീർ; അപരിചിതർ അവിടെ താമസമാക്കി, അത് തിരിച്ചു പിടിക്കണം’

Chikheang 2025-10-6 03:20:57 views 1268
  



ഭോപാൽ ∙ പാക്ക് അധിനിവേശ കശ്മീർ, ഇന്ത്യ എന്ന വീട്ടിലെ ഒരു മുറിയാണെന്നും എന്നാൽ അപരിചിതർ അവിടെ താമസമാക്കിയെന്നും ആർഎസ്എസ് മേധാവി മോഹൻ ഭാഗവത്. മധ്യപ്രദേശിലെ സത്‌നയിൽ നടന്ന ഒരു പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മുറി തിരിച്ചുപിടിക്കണമെന്ന് ആഹ്വാനം ചെയ്തായിരുന്നു മോഹൻ ഭാഗവതിന്റെ പ്രസംഗം.  

  • Also Read ബിഹാറിന് പ്രാമുഖ്യം നൽകി 62,000 കോടിയുടെ പദ്ധതികൾ; യുവജനങ്ങളുടെ ക്ഷേമത്തിന് ഊന്നൽ   


‘‘ധാരാളം സിന്ധി സഹോദരന്മാർ ഇവിടെ ഇരിക്കുന്നുണ്ട്. എനിക്ക് വളരെ സന്തോഷമുണ്ട്. അവർ പാക്കിസ്ഥാനിലേക്ക് പോയില്ല. അവർ അവിഭക്ത ഇന്ത്യയിലേക്കാണ് പോയത്. സാഹചര്യങ്ങൾ നമ്മളെ ആ വീട്ടിൽ നിന്ന് ഇങ്ങോട്ട് അയച്ചു. കാരണം ആ വീടും ഈ വീടും വ്യത്യസ്തമല്ല. മുഴുവൻ ഇന്ത്യയും ഒരു വീടാണ്. പക്ഷേ എന്റെ മേശ, കസേര, വസ്ത്രങ്ങൾ എന്നിവ സൂക്ഷിച്ചിരുന്ന ഞങ്ങളുടെ വീട്ടിലെ ഒരു മുറി ആരോ നീക്കം ചെയ്തു. അവർ അത് കൈവശപ്പെടുത്തിയിരിക്കുന്നു. നാളെ എനിക്ക് അത് തിരികെ പിടിക്കണം’’ – മോഹൻ ഭാഗവത് പറഞ്ഞു.

  • Also Read സംസ്ഥാന ചലച്ചിത്ര അവാർഡ്: പ്രകാശ് രാജ് ജൂറി ചെയർമാൻ; മത്സരിക്കാൻ 128 സിനിമകൾ   


പാക്ക് അധിനിവേശ കശ്മീരിൽ ആഭ്യന്തര സംഘർഷം നിലനിൽക്കുന്നതിനിടെയാണ് ആർഎസ്എസ് മേധാവിയുടെ പ്രസ്താവന. കഴിഞ്ഞ മൂന്നു ദിവസത്തിനിടെ, പാക്ക് സൈന്യം പ്രതിഷേധക്കാരുമായി ഏറ്റുമുട്ടിയതിനെ തുടർന്ന് പത്തു പേരാണ് കൊല്ലപ്പെട്ടത്. നൂറിലേറെ പേർക്ക് പരുക്കേൽക്കുകയും ചെയ്തു. English Summary:
Pak-Occupied Kashmir Must Be Reclaimed: Pak Occupied Kashmir is the focus of renewed attention following statements from RSS Chief Mohan Bhagwat. Bhagwat described PoK as a room in India\“s house occupied by strangers, calling for its retrieval. This comes amidst internal conflict in PoK, raising geopolitical tensions.
like (0)
ChikheangForum Veteran

Post a reply

loginto write comments

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com, Of particular note is that we've prepared 100 free Lucky Slots games for new users, giving you the opportunity to experience the thrill of the slot machine world and feel a certain level of risk. Click on the content at the top of the forum to play these free slot games; they're simple and easy to learn, ensuring you can quickly get started and fully enjoy the fun. We also have a free roulette wheel with a value of 200 for inviting friends.