search
 Forgot password?
 Register now
search

നടിയെ ആക്രമിച്ച കേസിൽ 6 പ്രതികൾക്കും 20 വർഷം കഠിന തടവ്; രാഹുലിനെതിരായ ആദ്യ ബലാത്സംഗക്കേസ് അന്വേഷണം ക്രൈംബ്രാഞ്ചിന്: ഇന്നത്തെ പ്രധാന വാർത്തകൾ

deltin33 2025-12-13 00:21:16 views 1263
  



നടിയെ ആക്രമിച്ച കേസിൽ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി പ്രതികൾക്കുള്ള ശിക്ഷാവിധി പ്രഖ്യാപിച്ചതും രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്‌ക്കെതിരായ ആദ്യ ബലാത്സംഗകേസ് ക്രൈംബ്രാഞ്ചിന് കൈമാറിയതുമാണ് ഇന്നത്തെ പ്രധാന വാർത്തകളിൽ ചിലത്. ഇന്‍ഡിഗോ പ്രതിസന്ധിക്കു പിന്നാലെ‌ ഡിജിസിഎയിലെ 4 ഉന്നത ഉദ്യോഗസ്ഥരെ പിരിച്ചുവിട്ടതും മുനമ്പത്തേത് വഖഫ് ഭൂമിയല്ലെന്ന ഹൈക്കോടതി ഉത്തരവു സുപ്രീം കോടതി സ്റ്റേ ചെയ്തതും ശ്രദ്ധിക്കപ്പെട്ടു. എംസി റോഡിൽ സ്ഥാപിച്ചിട്ടുള്ള കൂറ്റൻ ദിശാസൂചക ഫലകത്തിന്റെ ലോഹപാളി വീണ് സ്കൂട്ടർ യാത്രക്കാരന്റെ കൈപ്പത്തി അറ്റു തൂങ്ങിയത് ദാരുണ സംഭവമായി. വായിക്കാം ഇന്നത്തെ പ്രധാന വാർത്തകൾ ഒരിക്കൽ കൂടി...

നടിയെ ആക്രമിച്ച കേസിൽ പ്രതികൾക്കുള്ള ശിക്ഷാവിധി പ്രഖ്യാപിച്ച് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി. ജഡ്ജി ഹണി.എം.വർഗീസ് ആണ് 1 മുതൽ 6 വരെയുള്ള പ്രതികൾക്കുള്ള ശിക്ഷയാണ് വിധിച്ചത്. എല്ലാ പ്രതികൾക്കും 20 വർഷം കഠിന തടവാണ് വിധിച്ചിരിക്കുന്നത്. 50,000 രൂപ പിഴയും വിധിച്ചിട്ടുണ്ട്. ഒന്നാം പ്രതി എൻ.എസ്.സുനിൽ (പൾസർ സുനി). രണ്ടാം പ്രതി മാർട്ടിൻ ആന്റണി, മൂന്നാം പ്രതി ബി.മണികണ്ഠൻ, നാലാം പ്രതി വി.പി.വിജീഷ്, അഞ്ചാം പ്രതി എച്ച്.സലിം, ആറാം പ്രതി പ്രദീപ് എന്നിവർക്കാണ് കൂട്ടബലാത്സംഗ കേസിൽ 20 വർഷം കഠിനതടവ് വിധിച്ചിരിക്കുന്നത്.

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്‌ക്കെതിരായ ആദ്യ ബലാത്സംഗകേസ് ക്രൈംബ്രാഞ്ചിന് കൈമാറി. എസ്പി ജി.പൂങ്കുഴലിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാവും കേസ് അന്വേഷിക്കുക. കൊല്ലം ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ഷാനിയാണ് അന്വേഷണ ഉദ്യോഗസ്ഥ. രാഹുലിനെതിരായ രണ്ടാമത്തെ ബലാത്സംഗകേസിന്റെ അന്വേഷണ ചുമതലയും എസ്പി പൂങ്കുഴലിക്കാണ്.
    

  • വേദനയ്ക്ക് ആശ്വാസം നൽകുന്ന ‘തന്ത്രം’; ആയുർവേദ വേദനസംഹാരി എങ്ങനെ എളുപ്പത്തിൽ വീട്ടിലുണ്ടാക്കാം?
      

         
    •   
         
    •   
        
       
  • ‘പാതിരാത്രി മുന്നിൽ കടൽപ്പാമ്പ്, കണവ...; വലയിലെ ചതിയിൽ കാൽപാദം അറ്റു; കേരളം ലക്ഷ്യമാക്കി അവരെത്തുന്നത് മീനുകളെ ഇല്ലാതാക്കാൻ...’
      

         
    •   
         
    •   
        
       
  • ഒറ്റയാൾപ്പട്ടാളങ്ങൾ– ‘ഉൾക്കാഴ്ച’യിൽ ബി.എസ്.വാരിയർ എഴുതുന്നു
      

         
    •   
         
    •   
        
       
MORE PREMIUM STORIES


എംസി റോഡിൽ സ്ഥാപിച്ചിട്ടുള്ള കൂറ്റൻ ദിശാസൂചക ഫലകത്തിന്റെ ലോഹപാളി വീണ് സ്കൂട്ടർ യാത്രക്കാരന്റെ കൈപ്പത്തി അറ്റു തൂങ്ങി. കൈപ്പത്തിക്കും വിരലുകൾക്കും ഗുരുതരമായി പരുക്കേറ്റ കുടവട്ടൂർ അനന്തുവിഹാറിൽ മുരളീധരൻപിള്ള (57)യെ തിരുവനന്തപുരത്തെ സൂപ്പർ സ്പെഷ്യൽറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇന്‍ഡിഗോ പ്രതിസന്ധിക്കു പിന്നാലെ‌ ഡിജിസിഎയിലെ (വ്യോമയാന ഡയറക്ടറേറ്റ് ജനറല്‍) 4 ഉന്നത ഉദ്യോഗസ്ഥരെ പിരിച്ചുവിട്ടു. ഇവര്‍ കരാര്‍ അടിസ്ഥാനത്തിലാണ് ഡിജിസിഎയില്‍ പ്രവര്‍ത്തിച്ചിരുന്നത്. ഇന്‍ഡിഗോയുടെ ചുമതലയുണ്ടായിരുന്ന 4 ഫ്ലൈറ്റ് ഓപ്പറേഷന്‍സ് ഇന്‍സ്പെക്ടര്‍മാരെയാണ് (എഫ്ഒഐ) ഡിജിസിഎ പുറത്താക്കിയത്.

മുനമ്പത്തേത് വഖഫ് ഭൂമിയല്ലെന്ന ഹൈക്കോടതി ഉത്തരവു സുപ്രീം കോടതി സ്റ്റേ ചെയ്തു. മുനമ്പം ഭൂമിയുടെ കാര്യത്തിൽ തൽസ്ഥിതി തുടരാനും ജഡ്ജിമാരായ മനോജ് മിശ്ര, ഉജ്വൽ ഭുയാൻ എന്നിവരുടെ ബെഞ്ച് നിർദേശിച്ചു. അതേസമയം, മുനമ്പം വിഷയത്തിൽ ശുപാർശകൾ സമർപ്പിക്കാനായി ജസ്റ്റിസ് സി.എൻ. രാമചന്ദ്രൻ നായരെ നിയമിച്ച സംസ്ഥാന സർക്കാരിന്റെ നടപടി ശരിവച്ച ഹൈക്കോടതി നടപടിയുടെ കാര്യത്തിൽ സ്റ്റേ ബാധകമല്ലെന്നും വ്യക്തത നൽകി.  English Summary:
TODAY\“S RECAP 12-12-2025
like (0)
deltin33administrator

Post a reply

loginto write comments
deltin33

He hasn't introduced himself yet.

1510K

Threads

0

Posts

4610K

Credits

administrator

Credits
467521

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com