deltin33 • 2025-12-13 00:21:19 • views 1045
കാസർകോട് ∙ കുമ്പളയിൽ ഓടുന്ന ട്രെയിനിൽ കയറുന്നതിനിെട താഴെ വീണ റെയിൽവേ ജീവനക്കാരന്റെ കൈ അറ്റു. തമിഴ്നാട് തിരുനെൽവേലി സ്വദേശി രാജശേഖരന്റെ (36) വലതു കൈയ്യാണ് അറ്റത്. വെള്ളിയാഴ്ച ഉച്ചതിരിഞ്ഞ് മൂന്ന് മണിയോടെയായിരുന്നു അപകടം.
- Also Read ഭാര്യയടക്കം കുടുംബത്തിലെ നാലു പേരെ വെട്ടികൊന്ന കേസ്; പ്രതിക്ക് വധശിക്ഷ
കുമ്പളയിൽ എത്തിയ തിരുവനന്തപുരം സെൻട്രൽ എക്സ്പ്രസിൽ കയറുന്നതിനിടെ താഴേക്ക് വീണ രാജശേഖരന്റെ കൈ പ്ലാറ്റ്ഫോമിനും ട്രെയിനിനും ഇടയിൽ കുടുങ്ങുകയായിരുന്നു. സമീപത്തുണ്ടായിരുന്നവർ പുറത്തെടുത്തെങ്കിലും കൈ അറ്റുപോയിരുന്നു. രാജശേഖരനെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. English Summary:
Railway employee lost his hand in accident in Kasaragod: The accident occurred when he fell while trying to board a moving train. He is being treated in the hospital. |
|