search
 Forgot password?
 Register now
search

‘ഭാരതത്തിനായി മരിക്കേണ്ട സമയമല്ല, ജീവിക്കേണ്ട സമയം’: സവർക്കറുടെ സ്വപ്നം യാഥാർഥ്യമാക്കണമെന്ന് മോഹൻ ഭാഗവത്

Chikheang 2025-12-13 04:51:21 views 912
  



ശ്രീവിജയപുരം∙ രാജ്യത്തെയാണ് മറ്റെല്ലാറ്റിനും മുകളിൽ സ്ഥാപിക്കേണ്ടതെന്നും, ഭാരതത്തിനായി മരിക്കേണ്ട സമയമല്ല, ജീവിക്കേണ്ട സമയമാണ് ഇനിയെന്നും ആർഎസ്എസ് മേധാവി മോഹൻ ഭാഗവത്. ചെറിയ ചെറിയ കാര്യങ്ങൾക്ക് ഏറ്റുമുട്ടുന്ന രീതി ഇന്ന് നമ്മൾ എങ്ങനെ ചിന്തിക്കുന്നു എന്നതിന്റെ പ്രതിഫലനമാണ്. ഒരു മഹത്തായ രാഷ്ട്രത്തെ നിർമിക്കാൻ നമ്മൾ സവർക്കറുടെ സന്ദേശം ജനങ്ങളിലെത്തിക്കണം –ഭാഗവത് പറഞ്ഞു. വി.ഡി.സവർക്കർ എഴുതിയ ‘സാഗര പ്രാൺ തലമല’യുടെ 115ാമത് വാർഷികത്തിന്റെ ഭാഗമായി ആന്തമാൻ നികോബാറിലെ ശ്രീവിജയപുരത്ത് സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.  

  • Also Read ഇന്ത്യയെ ഉൾപ്പെടുത്തി പവർ ഗ്രൂപ്പ് രൂപീകരിക്കാൻ ട്രംപ്; ‘കോർ ഫൈവിൽ’ റഷ്യയും ചൈനയും ജപ്പാനും   


‘‘നമുക്ക് രാഷ്ട്രത്തോട് മാത്രമായിരിക്കണം ആരാധന ഉണ്ടാവേണ്ടത്. താൻ മഹാരാഷ്ട്രയിൽ നിന്നുള്ള ആളാണെന്നോ ഇന്ന ജാതിയിൽ നിന്നുള്ള ആളാണെന്നോ സവർക്കർ ഒരിക്കലും പറഞ്ഞിട്ടില്ല. നാം എല്ലാ ഏറ്റുമുട്ടലുകൾക്കും മീതെ രാജ്യത്തെ പ്രതിഷ്ഠിക്കണം. നമ്മളെല്ലാവരും ഭാരതീയരാണ് എന്ന ബോധമുണ്ടായിരിക്കണം. ഓരോ വ്യക്തിയും പ്രധാനപ്പെട്ടതാണ്. രാമസേതു നിർമിക്കുമ്പോൾ ഒരു അണ്ണാറക്കണ്ണൻ പോലും തന്റെ പങ്കുവഹിച്ചത് ഓർക്കണം. സ്വാർഥ താൽപര്യങ്ങൾ മാറ്റിവച്ചാൽ മാത്രമേ സവർക്കർ കണ്ട സ്വപ്നം യാഥാർഥ്യമാക്കാനാകൂ.  

  • Also Read ആദ്യം നിസ്സംഗത; വിധി കേട്ട് ‘ചിരിച്ച്’ പൾസർ സുനി, ഒരാൾ മാത്രം വിതുമ്പി; പ്രതിക്കൂട്ടിൽനിന്ന് ‘ആവശ്യം’ പറഞ്ഞ് മാർട്ടിൻ: കോടതിയിൽ സംഭവിച്ചത്...   


സവർക്കർ ഭാരതത്തിനായി നിസ്വാർഥമായി പ്രവർത്തിച്ചു. നമുക്ക് രാജ്യത്തിനായി എന്തു ചെയ്യാൻ സാധിക്കുമോ അത് ചെയ്യണം. എന്നാലേ ഭാരതത്തെ ‘വിശ്വ ഗുരു’ ആക്കി മാറ്റാൻ സാധിക്കൂ. രാജ്യത്തിനായി സവർക്കർ സഹിച്ച വേദനകൾ നാം മനസ്സിലാക്കണം. നിങ്ങൾ പ്രഫഷണലുകളാകൂ. പണം സമ്പാദിക്കൂ. പക്ഷേ രാഷ്ട്രത്തെ മറക്കരുത്. രാഷ്ട്രനിർമാണത്തിന് എല്ലാവരും സന്യാസിമാരാകേണ്ട ആവശ്യമില്ല’’ –ഭാഗവത് പറഞ്ഞു.  

  • Also Read നടിയെ ആക്രമിച്ച കേസ്: 1709 പേജുകളുള്ള വിധി പകർപ്പ് പുറത്ത്   

    

  • വേദനയ്ക്ക് ആശ്വാസം നൽകുന്ന ‘തന്ത്രം’; ആയുർവേദ വേദനസംഹാരി എങ്ങനെ എളുപ്പത്തിൽ വീട്ടിലുണ്ടാക്കാം?
      

         
    •   
         
    •   
        
       
  • ‘പാതിരാത്രി മുന്നിൽ കടൽപ്പാമ്പ്, കണവ...; വലയിലെ ചതിയിൽ കാൽപാദം അറ്റു; കേരളം ലക്ഷ്യമാക്കി അവരെത്തുന്നത് മീനുകളെ ഇല്ലാതാക്കാൻ...’
      

         
    •   
         
    •   
        
       
  • ഒറ്റയാൾപ്പട്ടാളങ്ങൾ– ‘ഉൾക്കാഴ്ച’യിൽ ബി.എസ്.വാരിയർ എഴുതുന്നു
      

         
    •   
         
    •   
        
       
MORE PREMIUM STORIES
English Summary:
RSS Chief\“s Call for National Unity: RSS Mohan Bhagwat emphasizes prioritizing the nation above all else and living for India\“s future. He highlighted the need to overcome petty conflicts and promote Savarkar\“s message to build a great nation. Bhagwat stressed the importance of national unity and selfless service towards making India a \“Vishwa Guru\“.
like (0)
ChikheangForum Veteran

Post a reply

loginto write comments
Chikheang

He hasn't introduced himself yet.

510K

Threads

0

Posts

1510K

Credits

Forum Veteran

Credits
157953

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com