LHC0088 • 2025-10-6 04:50:54 • views 892
ന്യൂഡൽഹി ∙ സിഎംആർഎൽ - എക്സാലോജിക്സ് മാസപ്പടി കേസിൽ നിർണായക നീക്കവുമായി മാത്യു കുഴൽനാടൻ എംഎൽഎ. കേസിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് മാത്യു കുഴൽനാടൻ സുപ്രീം കോടതിയിൽ അപ്പീൽ നൽകി. വിജിലൻസ് അന്വേഷണ ആവശ്യം തള്ളിയ ഹൈക്കോടതി ഉത്തരവിനെതിരെയാണ് കുഴൽനാടന്റെ അപ്പീൽ. കേസ് നാളെയാകും സുപ്രീം കോടതി പരിഗണിക്കുക.
- Also Read ‘ഒരു പോറ്റി മാത്രം വിചാരിച്ചാൽ ഇത്രയും കൊണ്ടുപോകാനാകില്ല; സഹായിച്ചവരും വീതം വച്ചവരും ഉണ്ടാകും’
ഇടപാടിൽ അന്വേഷണം വേണമെന്ന ഹർജിയിൽ തിരുവനന്തപുരം വിജിലന്‍സ് കോടതി നടത്തിയത് വിചാരണയെന്ന മാത്യു കുഴൽനാടന്റെ വാദം തള്ളിക്കൊണ്ടാണ് ഹൈക്കോടതി നേരത്തെ വിജിലൻസ് അന്വേഷണം തള്ളിയത്. വസ്തുതകള്‍ വിചാരണക്കോടതി പരിഗണിച്ചില്ലെന്ന വാദം ശരിയല്ല. കുഴല്‍നാടന്‍ നല്‍കിയ തെളിവുകള്‍ കേസെടുക്കാന്‍ മതിയായതല്ല. സംശയം തോന്നിക്കുന്ന രേഖകള്‍ മാത്രമാണ് നല്‍കിയത്. സിഎംആര്‍എല്‍ ഉദ്യോഗസ്ഥരുടെ ഡയറി തെളിവായി സ്വീകരിക്കാനാവില്ല. സംശയത്തിന്റെ പുറത്ത് പൊതുപ്രവര്‍ത്തകര്‍ക്കെതിരെ അന്വേഷണം നടത്താനാവില്ല. ഇത് പൊതുപ്രവര്‍ത്തകരുടെ അന്തസിനെയും മാന്യതയെയും കളങ്കപ്പെടുത്തുമെന്നും ഹർജി തള്ളിയ ഹൈക്കോടതി പറഞ്ഞിരുന്നു.
- Also Read സംസ്ഥാന ചലച്ചിത്ര അവാർഡ്: പ്രകാശ് രാജ് ജൂറി ചെയർമാൻ; മത്സരിക്കാൻ 128 സിനിമകൾ
‘സംശയം തോന്നിക്കുന്ന രേഖകള്‍ മാത്രമാണ് നല്‍കിയത്’ സിഎംആർഎല്ലിൽ നിന്ന് മുഖ്യമന്ത്രിയുടെ മകൾ വീണയുടെ കമ്പനി 1.72 കോടി രൂപ കൈപ്പറ്റിയത് അഴിമതിനിരോധന നിയമപ്രകാരം അന്വേഷിക്കണമെന്നായിരുന്നു മാത്യു കുഴൽനാടന്റെ ആവശ്യം. ഹർജി തിരുവനന്തപുരം വിജിലൻസ് കോടതി തള്ളിയതിനെ തുടർന്ന് മാത്യു സമർപ്പിച്ച പുനഃപരിശോധന ഹർജി ആയിരുന്നു ജസ്റ്റിസ് കെ.ബാബുവിന്റെ ബെഞ്ച് തള്ളിയത്. English Summary:
CMRL-Exalogic Case: Mathew Kuzhalnadan approaches the Supreme Court seeking a vigilance investigation into the CMRL Exalogic case. The appeal follows the High Court\“s rejection of his plea for investigation, escalating the legal battle surrounding corruption allegations in Kerala. |
|