search
 Forgot password?
 Register now
search

‘ആര്യക്ക് തന്നേക്കാള്‍ താഴ്ന്നവരോട് പുച്ഛം, കോക്കസാക്കി സ്വന്തം ഓഫീസ് മാറ്റി’; ഫെയ്സ്ബുക്ക് പോസ്റ്റ് പിൻവലിച്ച് ഗായത്രി ബാബു

cy520520 2025-12-13 23:21:10 views 443
  



തിരുവനന്തപുരം∙ കോര്‍പ്പറേഷനില്‍ എല്‍ഡിഎഫിനെ തകര്‍ത്ത് ബിജെപി വന്‍ വിജയം നേടിയതില്‍ മേയര്‍ ആര്യ രാജേന്ദ്രനെ വിമര്‍ശിച്ച് നിലവിലെ കൗണ്‍സിലറും സിപിഎം പ്രവര്‍ത്തകയുമായ ഗായത്രി ബാബു. ആര്യയുടെ പ്രവര്‍ത്തനശൈലിക്കെതിരെ രൂക്ഷവിമര്‍ശനം ഉന്നയിച്ച് ഗായത്രി നടത്തിയ ഫെയ്‌സ്ബുക്ക് പോസ്റ്റ് വിവാദമായതോടെ പിന്‍വലിച്ചു. പാര്‍ട്ടിയില്‍ പറയേണ്ട കാര്യങ്ങള്‍ പുറത്തു പറയുന്നത് ശരിയല്ലെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ പ്രതികരിക്കുകയും ചെയ്തു. കഴിഞ്ഞ അഞ്ചുവര്‍ഷം കൊണ്ട് മുന്നണിയുടെ ജനകീയതയില്ലാതായെന്നായിരുന്നു ഗായത്രി ബാബു ഫെയ്സ്ബുക്ക് പോസ്റ്റില്‍ വിമര്‍ശിച്ചത്.  

  • Also Read കണ്ണൂർ ജില്ലയിലാകെ നേട്ടമുണ്ടാക്കി യുഡിഎഫ്; എൽഡിഎഫിന്റെ സമഗ്രാധിപത്യം നഷ്ടമായി   


‘‘കോര്‍പ്പറേഷന്‍ ജനങ്ങളോട് ഏറ്റവും അടുത്തുനില്‍ക്കുന്ന സംവിധാനമാണ്. ജനങ്ങളോട് ഇഴുകിചേര്‍ന്നുവേണം പ്രവര്‍ത്തിക്കാന്‍. ഏത് മുക്കിലും സധൈര്യം ഇറങ്ങി ചെല്ലാന്‍ മുന്‍പുള്ള മേയര്‍മാര്‍ക്കും അവരുണ്ടാക്കി ടീമിനും കഴിഞ്ഞിരുന്നത് ഈ ജൈവ നാഡി ബന്ധത്തിനാലാണ്. ആ ജനകീയതയാണ് നഗരത്തിലെ പാര്‍ലമെന്ററി പ്രവര്‍ത്തനത്തില്‍ എല്‍ഡിഎഫിനെ മുന്നോട്ടുനയിച്ചിരുന്നത്. ഇക്കഴിഞ്ഞ അഞ്ചുവര്‍ഷംകൊണ്ട് ഈ ജനകീയതയാണ് ഇല്ലാതാക്കിയത്. പാര്‍ട്ടിയേക്കാള്‍ വലുതാണെന്ന ഭാവവും അധികാരപരമായി തന്നേക്കാള്‍ താഴ്ന്നവരോടുള്ള പുച്ഛവും അധികാരപരമായി മുകളിലുള്ളവരെ കാണുമ്പോള്‍ മാത്രമുള്ള അതിവിനയവും ഉള്‍പ്പെടെ, കരിയര്‍ ബില്‍ഡിങ്ങിനുള്ള കോക്കസാക്കി സ്വന്തം ഓഫീസ് മാറ്റിയെടുത്ത സമയം, തന്നെ കാണാന്‍ പുറത്തുവന്നിരിക്കുന്ന നാലാളെ കാണാന്‍ കൂട്ടാക്കിയിരുന്നെങ്കില്‍ പ്രാദേശിക നേതാക്കളുടേയും സഖാക്കളുടേയും ആവശ്യങ്ങള്‍ കേള്‍ക്കാനുള്ള പരിഗണനയെങ്കിലും കാണിച്ചിരുന്നെങ്കില്‍ കൗണ്‍സിലിനുള്ളില്‍ തന്നെ ഒരു നല്ല ടീം ഉണ്ടാക്കിയെടുത്തിരുന്നെങ്കില്‍ കുറഞ്ഞപക്ഷം ഇത്ര കനത്തിലാകുമായിരുന്നില്ല തിരിച്ചടി’’ - ഗായത്രി വിമര്‍ശിച്ചു.  English Summary:
CPM Councillor Criticizes Mayor Arya Rajendran After Election Loss: Arya Rajendran criticism has surfaced within the CPM following BJP\“s significant victory in the Thiruvananthapuram Corporation elections.
like (0)
cy520520Forum Veteran

Post a reply

loginto write comments
cy520520

He hasn't introduced himself yet.

510K

Threads

0

Posts

1510K

Credits

Forum Veteran

Credits
153737

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com