search

ചർച്ചയിൽ ‘മേയർ’ വന്നാൽ കോഴിക്കോട്ട് അപശകുനം; എൽഡിഎഫ്, യുഡിഎഫ് മേയർ സ്ഥാനാർഥികൾ തോറ്റു

cy520520 2025-12-13 23:51:39 views 994
  



കോഴിക്കോട് ∙ വോട്ടർപട്ടികയിൽ ഇല്ലാത്ത മേയർ സ്ഥാനാർഥിയെന്ന പഴി കേട്ട് യുഡിഎഫിന്റെ ‘നിയുക്ത മേയർ സ്ഥാനാർഥി’ ചലച്ചിത്ര സംവിധായകൻ വി.എം.വിനു സ്ഥാനാർഥി പട്ടികയിൽ നിന്ന് തന്നെ ‘ഔട്ട്’ ആയതിലൂടെ പത്രികസമർപ്പണത്തിനു മുൻപ് വാർത്തകളിൽ ഇടം നേടിയ കോഴിക്കോട് കോർപറേഷനിൽ തിരഞ്ഞെടുപ്പ് ഫലത്തിലും ‘മേയർ ടാഗ്’ അപശകുനം. എൽഡിഎഫ്, യുഡിഎഫ് മുന്നണികളിൽ ‘മേയർ’ പദവി തലക്കെട്ടാക്കി മത്സരിക്കാനിറങ്ങിയ രണ്ടു സ്ഥാനാർഥികളും പരാജയപ്പെട്ടു. നിലവിലെ കോർപറേഷൻ കൗൺസിലിൽ ഡപ്യൂട്ടി മേയർ കൂടിയായ എൽഡിഎഫിന്റെ മേയർ സ്ഥാനാർഥി സി.പി.മുസഫർ അഹമ്മദ് മീഞ്ചന്ത വാർഡിലും കെപിസിസി ജനറൽ സെക്രട്ടറിയും നിലവിലെ കൗൺസിലറുമായ യുഡിഎഫിന്റെ മേയർ സ്ഥാനാർഥി പി.എം.നിയാസ് പാറോപ്പടി വാർഡിലുമാണ് പരാജയപ്പെട്ടത്.

  • Also Read ‘ആര്യക്ക് തന്നേക്കാള്‍ താഴ്ന്നവരോട് പുച്ഛം, കോക്കസാക്കി സ്വന്തം ഓഫീസ് മാറ്റി’; ഫെയ്സ്ബുക്ക് പോസ്റ്റ് പിൻവലിച്ച് ഗായത്രി ബാബു   


മീഞ്ചന്ത വാർഡിൽ കോൺഗ്രസിന്റെ എസ്.കെ.അബൂബക്കറാണ് സിപിഎമ്മിന്റെ സി.പി.മുസഫർ അഹമ്മദിനെ 271 വോട്ടിനു തോൽപ്പിച്ചത്. എസ്.കെ.അബൂബക്കർ 2432 വോട്ടും സി.പി.മുസാഫർ അഹമ്മദ് 2161 വോട്ടും നേടിയപ്പോൾ മൂന്നാം സ്ഥാനത്തെത്തിയ ബിജെപിയുടെ ഷിജു 787 വോട്ട് നേടി. പാറോപ്പടി വാർഡിൽ ബിജെപിയുടെ ഹരീഷ് പൊറ്റങ്ങാടിയാണ് 260 വോട്ടിനു പി.എം.നിയാസിനെ തോൽപ്പിച്ചത്. ഹരീഷ് പൊറ്റങ്ങാടി 1548 വോട്ടും പി.എം.നിയാസ് 1288 വോട്ടും നേടി.  ഇവിടെ എൽഡിഎഫ് സ്ഥാനാർഥിയായി മത്സരിച്ച കേരള കോൺഗ്രസ് എമ്മിലെ സിറിയക് മാത്യു 1024 വോട്ടോടെ മൂന്നാം സ്ഥാനത്തായി.

  • Also Read കോട്ടയം നഗരസഭയിലെ ‘ബേബികൾ’; 23-ാം വയസ്സിൽ ജനപ്രതിനിധികളായി അൽക്കയും ജോഫിയും   


നിലവിലെ മേയർ സിപിഎമ്മിന്റെ ബീന ഫിലിപ്പിന്റെ വാർഡായ പൊറ്റമലിൽ ബിജെപിക്കാണ് ഇത്തവണ വിജയം. ഇവിടെ നിലവിലെ കോർപറേഷനിലെ ബിജെപി കൗൺസിലർ കൂടിയായ ടി.രനീഷാണ് വിജയിച്ചത്. കഴിഞ്ഞ തവണ ബീന ഫിലിപ് 652 വോട്ടിനു ജയിച്ച വാർഡിൽ എൽഡിഎഫിന്റെ അങ്കത്തിൽ അജയ്കുമാറിനെ 168 വോട്ടിനു പരാജയപ്പെടുത്തിയാണ് രനീഷ് വിജയിച്ചത്. ടി.രനീഷ് 1425 വോട്ടും സിപിഎമ്മിന്റെ അങ്കത്തിൽ അജയ് കുമാർ 1257 വോട്ടും നേടിയപ്പോൾ മൂന്നാം സ്ഥാനത്തുള്ള കോൺഗ്രസിന്റെ തൂവ്വശ്ശേരി ദിനേശന് 885 വോട്ടാണ് ലഭിച്ചത്.
    

  • മോദി കണ്ടെത്തിയ നായിഡുവിന്റെ കണ്ണും കാതും; ‘ഇൻഡിഗോ’യിൽ മുങ്ങുമോ ശ്രീകാകുളം കാക്കുന്ന 37കാരൻ; വരുമോ ഇന്ത്യൻ ആകാശത്ത് ‘ബിഗ് 5’?
      

         
    •   
         
    •   
        
       
  • ACTRESS ASSAULT CASE അപ്പീലിലും നിർണായകം ആ പെൻഡ്രൈവ്: ‘സേഫ് കസ്റ്റഡി’ ഉറപ്പാക്കും ‘ഹാഷ് വാല്യു പൂട്ട്’; ഡിജിറ്റൽ തെളിവിൽ തൊട്ടാൽ പിടിവീഴും, എങ്ങനെ?
      

         
    •   
         
    •   
        
       
  • ACTRESS ASSAULT CASE ആദ്യം നിസ്സംഗത; ചിരിച്ച്, ആശ്വസിച്ച് പൾസർ സുനി, ഒരാൾ മാത്രം വിതുമ്പി; പ്രതിക്കൂട്ടിൽനിന്ന് ‘ആവശ്യം’ പറഞ്ഞ് മാർട്ടിൻ: കോടതിയിൽ സംഭവിച്ചത്...
      

         
    •   
         
    •   
        
       
MORE PREMIUM STORIES


യുഡിഎഫിന്റെ കുത്തക സീറ്റായിരുന്ന ചാലപ്പുറം വാർഡ് ബിജെപി പിടിച്ചെടുത്തു. കോണ്‍ഗ്രസ് സ്ഥിരമായി വിജയിച്ചുവന്ന വാര്‍ഡ് മുന്നണി ഘടകകക്ഷിയായ സിഎംപിക്ക് നല്‍കിയതില്‍ പാര്‍ട്ടിക്കുള്ളിലുണ്ടായ പ്രതിഷേധമാണ് ഇവിടെ കോൺഗ്രസിനു വിനയായതെന്ന് വോട്ടുകണക്കുകളിലും വ്യക്തമാണ്. സിഎംപിക്ക് സീറ്റ് നൽകിയതിൽ പ്രതിഷേധിച്ച് കോണ്‍ഗ്രസ് ചാലപ്പുറം മണ്ഡലം കമ്മിറ്റി പ്രസിഡന്റ് ഉള്‍പ്പെടെ 12 പേര്‍ പാര്‍ട്ടിയില്‍ നിന്ന് രാജിവയ്ക്കുകയും  മണ്ഡലം കമ്മിറ്റി പ്രസിഡന്റ് എം.അയൂബ് വിമതനായി മത്സരിക്കുകയും ചെയ്തിരുന്നു.

  • Also Read ആശുപത്രി കിടക്കയിലും വിജയാവേശത്തിൽ ലിസി സെബാസ്റ്റ്യൻ   


ബിജെപി സ്ഥാനാര്‍ഥിയായ കെ.പി.അനില്‍കുമാര്‍ 734 വോട്ട് നേടിയാണ് ചാലപ്പുറത്ത് വിജയതിലകമണിഞ്ഞത്. സിഎംപിയുടെ വി.സജീവ് 583 വോട്ടോടെ മൂന്നാം സ്ഥാനത്തായി. ഇടതുപക്ഷത്തിനു വേണ്ടി രംഗത്തുണ്ടായിരുന്ന എൻസിപിയിലെ അഭിലാഷ് ശങ്കർ 601 വോട്ടോടെ രണ്ടാം സ്ഥാനത്തായി. വിമത സ്ഥാനാർഥിയായി മത്സരിച്ച അയൂബ് 484 വോട്ട് നേടി. കഴിഞ്ഞ തിരഞ്ഞെടപ്പിൽ കോണ്‍ഗ്രസിന്റെ പി.ഉഷാദേവിയായിരുന്നു ചാലപ്പുറത്തെ കൗണ്‍സിലര്‍. 113 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ആയിരുന്നു അവർ ഇവിടെ നിന്ന് വിജയിച്ചത്. English Summary:
Mayor Candidates Face Defeat in Kozhikode Corporation Elections: Kozhikode Corporation election results saw unexpected outcomes. Several mayor candidates faced defeat, and the BJP secured a UDF stronghold, highlighting shifting political dynamics in the region.
like (0)
cy520520Forum Veteran

Post a reply

loginto write comments
cy520520

He hasn't introduced himself yet.

510K

Threads

0

Posts

1510K

Credits

Forum Veteran

Credits
153737