കണ്ണൂർ ∙ പിണറായി വിജയനെതിരെ മത്സരിച്ച കോൺഗ്രസിന്റെ കരുത്തനായ നേതാവ് മമ്പറം ദിവാകരൻ മുതൽ, പാലത്തായി പീഡന കേസും എഡിഎം നവീൻ ബാബുവിന്റെ മരണവും അന്വേഷിച്ച റിട്ട. അസി. കമ്മിഷണർ ടി.കെ.രത്നകുമാർ വരെയുള്ളവർക്ക് കണ്ണൂരിൽ ജയം. ജയിലിൽ കിടന്നു മത്സരിച്ച സ്ഥാനാർഥി ജയിച്ചപ്പോൾ ഓളിച്ചോടിപ്പോയ സ്ഥാനാർഥി തോൽക്കുകയും ചെയ്തു.
- Also Read സ്വർണത്തിൽ പൊള്ളി സിപിഎം; അന്ന് കൂടെ നിന്ന വിശ്വാസികളും കൈവിട്ടു, രാഹുൽ വിവാദവും ഏശിയില്ല
സ്വന്തം നാട്ടിൽ എഴുപത്തിയഞ്ചാം വയസ്സിൽ ആദ്യമായി ജനവിധി തേടിയ മമ്പറം ദിവാകരൻ 507 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ജയിച്ചത്. വേങ്ങാട് പഞ്ചായത്ത് പതിനഞ്ചാം വാർഡ് മമ്പറത്തു നിന്നാണ് ദിവാകരൻ 839 വോട്ടിനു ജയിച്ചത്. മുൻപ് രണ്ടുവട്ടം നിയമസഭയിലേക്ക് മത്സരിച്ച ദിവാകരൻ ഒരു തവണ ജില്ലാ പഞ്ചായത്ത് മെംബറായിട്ടുണ്ട്.
ഏറെ കോളിളക്കം സൃഷ്ടിച്ച പാലത്തായി പീഡനം, എഡിഎം നവീൻ ബാബുവിന്റെ മരണം എന്നീ കേസുകൾ അന്വേഷിച്ച മുൻ അസി. കമ്മിഷണർ ടി.കെ.രത്നകുമാർ ജയിച്ചു. ശ്രീകണ്ഠപുരം നഗരസഭയിൽ കോട്ടൂർ വാർഡിൽ സിപിഎം ടിക്കറ്റിൽ മത്സരിച്ച ടി.കെ.രത്നകുമാർ, കോൺഗ്രസിലെ എം.കെ.ബാലകൃഷ്ണനെയാണ് പരാജയപ്പെടുത്തിയത്. അതേസമയം, 31 സീറ്റുള്ള നഗരസഭയിൽ 18 സീറ്റിലും യുഡിഎഫ് ജയിച്ചതിനാൽ രത്നകുമാറിനു പ്രതിപക്ഷത്തിരിക്കേണ്ടി വരും.
- മോദി കണ്ടെത്തിയ നായിഡുവിന്റെ കണ്ണും കാതും; ‘ഇൻഡിഗോ’യിൽ മുങ്ങുമോ ശ്രീകാകുളം കാക്കുന്ന 37കാരൻ; വരുമോ ഇന്ത്യൻ ആകാശത്ത് ‘ബിഗ് 5’?
- ACTRESS ASSAULT CASE അപ്പീലിലും നിർണായകം ആ പെൻഡ്രൈവ്: ‘സേഫ് കസ്റ്റഡി’ ഉറപ്പാക്കും ‘ഹാഷ് വാല്യു പൂട്ട്’; ഡിജിറ്റൽ തെളിവിൽ തൊട്ടാൽ പിടിവീഴും, എങ്ങനെ?
- ACTRESS ASSAULT CASE ആദ്യം നിസ്സംഗത; ചിരിച്ച്, ആശ്വസിച്ച് പൾസർ സുനി, ഒരാൾ മാത്രം വിതുമ്പി; പ്രതിക്കൂട്ടിൽനിന്ന് ‘ആവശ്യം’ പറഞ്ഞ് മാർട്ടിൻ: കോടതിയിൽ സംഭവിച്ചത്...
MORE PREMIUM STORIES
പൊലീസിനെ ബോംബെറിഞ്ഞ് കൊല്ലാൻ ശ്രമിച്ച കേസിൽ കോടതി ശിക്ഷിച്ച് ജയിലിൽ കഴിയുന്ന സിപിഎം സ്ഥാനാർഥി ജയിച്ചു. പയ്യന്നൂർ നഗരസഭയിലെ സ്ഥാനാർഥിയും ഡിവൈഎഫ്ഐ നേതാവുമായ വെള്ളൂർ കാറമേലിലെ വി.കെ.നിഷാദ് 46 ാം വാർഡ് മൊട്ടമ്മലിൽ നിന്നാണ് ജയിച്ചത്. ഡിവൈഎഫ്ഐ പയ്യന്നൂർ ബ്ലോക്ക് സെക്രട്ടറിയും നിലവിൽ പയ്യന്നൂർ കാറമേൽ വെസ്റ്റ് കൗൺസിലറുമാണ്. നിഷാദിന്റെ അഭാവത്തിൽ സിപിഎം പ്രവർത്തകരാണ് വോട്ടുതേടിയിറങ്ങിയത്. 536 വോട്ടിനാണ് നിഷാദ് ജയിച്ചത്. എതിർ സ്ഥാനാർഥി യുഡിഎഫിലെ കെ.വി.അർജുൻ 195 വോട്ട് നേടി.
- Also Read ചിത്രം വ്യക്തമായി കോർപറേഷനുകൾ, മേയർ – ഡപ്യൂട്ടി മേയർ ചർച്ചകൾ ആരംഭിച്ച് യുഡിഎഫ്; പരിഗണിക്കപ്പെടുന്നത് ഈ പേരുകാർ
സിപിഎം കണ്ണൂർ ജില്ലാ കമ്മിറ്റി അംഗവും എസ്എഫ്ഐ മുൻ സംസ്ഥാന പ്രസിഡന്റുമായ അനുശ്രീ ജില്ലാ പഞ്ചായത്തിലേക്ക് ജയിച്ചു. പാർട്ടിയുടെ സ്വാധീന മേഖലയായ പിണറായി ഡിവിഷനിൽ നിന്നാണ് ജില്ലാ പഞ്ചായത്തിലേക്ക് ആദ്യമായി മത്സരിച്ച അനുശ്രീ ജയിച്ചത്. എൽഡിഎഫിനെ ഞെട്ടിച്ചുകൊണ്ട് കണ്ണൂർ കോർപറേഷനിലെ സിറ്റിങ് സീറ്റ് യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റും കെപിസിസി അംഗവുമായ റിജിൽ മാക്കുറ്റി പിടിച്ചെടുത്തു. ആദികടലായി ഡിവിഷനിലാണ് റിജിൽ ജയിച്ചത്. ഇടതുപക്ഷം കഴിഞ്ഞ രണ്ടുതവണയും വിജയിച്ച ഡിവിഷനിലാണ് റിജിലിന്റെ അട്ടിമറി. റിജിൽ 1404 വോട്ടും സിപിഐയിലെ എം.കെ.ഷാജി 691 വോട്ടും നേടി.
- Also Read ‘ബിജെപിയുടേത് ശക്തമായ പ്രകടനം; യുഡിഎഫിന്റേത് ശ്രദ്ധേയമായ വിജയം, എളിമയോടെ അഭിനന്ദിക്കുന്നു’
പയ്യന്നൂര്‍ നഗരസഭയില്‍ സിപിഎമ്മിന് തിരിച്ചടിയായി വിമത സ്ഥാനാർഥി വലിയ ഭൂരിപക്ഷത്തിൽ ജയിച്ചു. മുന്‍ ബ്രാഞ്ച് സെക്രട്ടറി സി.വൈശാഖാണ് വിജയിച്ചത്. പയ്യന്നൂര്‍ നഗരസഭയിലെ 36-ാം വാര്‍ഡിലേക്കാണ് കാര നോര്‍ത്ത് ബ്രാഞ്ച് സെക്രട്ടറിയായിരുന്ന വൈശാഖ് സ്വതന്ത്രനായി മത്സരിച്ചത്. കോണ്‍ഗ്രസ് എസിലെ പി.ജയന്‍ ആയിരുന്നു എല്‍ഡിഎഫ് സ്ഥാനാര്‍ഥി. 708 വോട്ടിനാണ് വൈശാഖ് ജയിച്ചത്. എൽഡിഎഫ് സ്ഥാനാർഥിക്ക് 142 വോട്ടും യുഡിഎഫ് സ്ഥാനാർഥി ഉനൈസ് 250 വോട്ടും നേടി.
- Also Read ഒളിവിൽ ഇരുന്ന് പ്രചാരണം, അറസ്റ്റ് ഭയന്ന് വോട്ട് ചെയ്യാൻ പോലും എത്തിയില്ല; സൈനുലിന് ജനവിധിയിൽ തിളക്കമാർന്ന വിജയം
അതേസമയം, ചൊക്ലി പഞ്ചായത്തിൽ പ്രചാരണത്തിനിടെ ഒളിച്ചോടിയ മുസ്‌ലിം ലീഗ് സ്ഥാനാർഥി തോറ്റു. വാർഡിൽ സിപിഎം വിജയിച്ചപ്പോൾ ബിജെപി രണ്ടാമതായി. സിപിഎമ്മിലെ എൻ.പി.സജിത 709 വോട്ടും ബിജെപി സ്ഥാനാർഥി പി.പ്രവിജ 304 വോട്ടും നേടിയപ്പോൾ ലീഗ് സ്ഥാനാർഥി ടി.പി.അറുവ 114 വോട്ടാണ് നേടിയത്. തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് അറുവയെ കാണാതായത്. അന്വേഷണത്തിൽ ബിജെപി പ്രവർത്തകനൊപ്പം പോയെന്ന് കണ്ടത്തുകയായിരുന്നു. തലശ്ശേരി ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ അറുവയെ സ്വന്തം ഇഷ്ടപ്രകാരം ആൺസുഹൃത്തിനൊപ്പം പോകാൻ അനുവദിച്ചു. English Summary:
TK Ratnakumar Secures Victory in Sreekandapuram: Key figures like Mambaram Divakaran and TK Ratnakumar secured wins in kerala in local body elections 2025. While a candidate who went missing during the campaign faced defeat, highlighting the unpredictable nature of the political landscape. |