വാഷിങ്ടൻ ∙ യുഎസിലെ ബ്രൗൺ സർവകലാശാലയിലുണ്ടായ വെടിവയ്പ്പിൽ രണ്ട് വിദ്യാർഥികൾ കൊല്ലപ്പെട്ടു. എട്ടു പേർക്ക് ഗുരുതരമായി പരുക്കേറ്റു. മരണസംഖ്യ ഉയർന്നേക്കുമെന്നാണ് വിവരം. അവസാന വർഷ പരീക്ഷകൾ നടക്കുന്നതിനിടെയാണ് സർവകലാശാലയിലെ സ്കൂൾ ഓഫ് എൻജിയനറിങ് ആൻഡ് ഫിസ്കിസ് വിഭാഗത്തിനു സമീപമാണ് വെടിവയ്പ്പ് നടന്നത്.
Also Read പ്രതിപക്ഷ നേതാക്കൾ ഉൾപ്പെടെ 123 പേരെ മോചിപ്പിച്ച് ബെലാറസ്; നീക്കം ഉപരോധത്തിൽ ഇളവിന് യുഎസ് തീരുമാനത്തിനു പിന്നാലെ
വിശദാംശങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല. വെടിവയ്പ്പ് നടന്ന ഏഴുനിലക്കെട്ടിടത്തിൽ നൂറിലധികം ലബോറട്ടറികളും ഡസൻ കണക്കിന് ക്ലാസ് മുറികളും ഓഫിസുകളും ഉണ്ടായിരുന്നുവെന്നാണ് സർവകലാശാല വെബ്സൈറ്റിൽ നിന്നും മനസ്സിലാകുന്നത്.
Also Read സിറിയയിൽ ഐഎസ്ഐഎസ് ആക്രമണം; മൂന്ന് പേർ കൊല്ലപ്പെട്ടു; തിരിച്ചടിക്കുമെന്ന് ട്രംപ്
പ്രദേശത്ത് അടിയന്തര സേവനങ്ങൾക്കായി മെഡിക്കൽ സംഘം എത്തിയിട്ടുണ്ട്. പൊലീസ് സജീവമായി അന്വേഷണം നടത്തി വരുകയാണെന്നും സംഭവസ്ഥലത്ത് നിന്ന് വിവരങ്ങൾ ശേഖരിക്കുന്നുണ്ടെന്നും പ്രൊവിഡൻസ് നഗരത്തിലെ ചീഫ് പബ്ലിക് ഇൻഫർമേഷൻ ഓഫിസർ ക്രിസ്റ്റി ഡോസ് റെയ്‌സ് പറഞ്ഞു.
മോദി കണ്ടെത്തിയ നായിഡുവിന്റെ കണ്ണും കാതും; ‘ഇൻഡിഗോ’യിൽ മുങ്ങുമോ ശ്രീകാകുളം കാക്കുന്ന 37കാരൻ; വരുമോ ഇന്ത്യൻ ആകാശത്ത് ‘ബിഗ് 5’?
ACTRESS ASSAULT CASE അപ്പീലിലും നിർണായകം ആ പെൻഡ്രൈവ്: ‘സേഫ് കസ്റ്റഡി’ ഉറപ്പാക്കും ‘ഹാഷ് വാല്യു പൂട്ട്’; ഡിജിറ്റൽ തെളിവിൽ തൊട്ടാൽ പിടിവീഴും, എങ്ങനെ?
ACTRESS ASSAULT CASE ആദ്യം നിസ്സംഗത; ചിരിച്ച്, ആശ്വസിച്ച് പൾസർ സുനി, ഒരാൾ മാത്രം വിതുമ്പി; പ്രതിക്കൂട്ടിൽനിന്ന് ‘ആവശ്യം’ പറഞ്ഞ് മാർട്ടിൻ: കോടതിയിൽ സംഭവിച്ചത്...
MORE PREMIUM STORIES
English Summary:
US University Shooting: Shooting at Brown University\“s School of Engineering and Physics has left two students dead and eight others seriously injured.