‘തിരഞ്ഞെടുപ്പ് കമ്മിഷൻ മോദിയുടെതല്ല, രാജ്യത്തിന്റേത്; ബിജെപി ജയിക്കുന്നത് വോട്ടുകൊള്ള നടത്തി’

deltin33 Yesterday 22:21 views 796
  



ന്യൂഡൽഹി∙ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്റെ നടപടികളെ പരിഹസിച്ച് ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധി. ഇന്ത്യയുടെ തിരഞ്ഞെടുപ്പ് കമ്മിഷനാണെന്നും, നരേന്ദ്ര മോദിയുടെ കമ്മിഷനല്ലെന്ന് ഓർമ വേണമെന്നും രാഹുൽഗാന്ധി പറ‍ഞ്ഞു. രാംലീല മൈതാനിയിൽ കോൺഗ്രസ് റാലിയിൽ സംസാരിക്കുകയായിരുന്നു രാഹുൽ.

  • Also Read ബൂത്തുകൾ കയറിയിറങ്ങി ദീപ, റിപ്പോർട്ടുകളുമായി കനഗോലു; ‘ഡൂ ഓർ ഡൈ’ സന്ദേശം വാശിയായി   


സത്യം വളരെ പ്രധാനപ്പെട്ടതാണെന്ന് രാഹുൽ പറഞ്ഞു. എന്നാൽ ലോകം സത്യത്തെയല്ല ശക്തിയെയാണ് കണക്കിലെടുക്കുന്നതെന്നാണ് ആർഎസ്എസ് മേധാവി മോഹൻ ഭാഗവത്ത് പറയുന്നത്. ഈ കാര്യത്തിലാണ് സംഘർഷം നടക്കുന്നത്. സത്യവും കള്ളവും തമ്മിലാണ് രാജ്യത്ത് പോരാട്ടം നടക്കുന്നത്. സത്യത്തിനു പിന്നിൽ അണിനിരന്ന് മോദി സർക്കാരിനെ പുറത്താക്കുമെന്ന് രാഹുൽ പറഞ്ഞു.  

  • Also Read മെസ്സിയുടെ പേരിൽ ബംഗാളിൽ പോര്; മമത രാജി വയ്ക്കണമെന്ന് ബിജെപി; അട്ടിമറിച്ചെന്ന് തൃണമൂൽ   


ബിജെപി വോട്ടുകൊള്ള നടത്തുകയാണ്. ബിഹാറിൽ തിരഞ്ഞെടുപ്പ് നടക്കുമ്പോൾ ജനങ്ങൾക്ക് 10,000 രൂപ കൊടുത്തു. തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാർ ബിജെപി സര്‍ക്കാരിനോട് ഒത്തൊരുമിച്ച് പ്രവർത്തിക്കുകയാണ്. തിരഞ്ഞെടുപ്പ് കമ്മിഷണർമാർക്കായി പുതിയ നിയമം കൊണ്ടുവന്നു. അവർ എന്തു ചെയ്താലും നിയമപ്രകാരം നടപടിയെടുക്കാൻ കഴിയില്ല. മോദി സർക്കാർ കമ്മിഷനുവേണ്ടി നിർമിച്ച നിയമം കോൺഗ്രസ് മാറ്റും. നടപടിയെടുക്കും.  
    

  • രണ്ടാമതായതും നേട്ടം; ഫലം കണ്ടത് ‘അവരെ’ ഒഴിവാക്കിയ ബിജെപി നീക്കം! വിശ്വാസമാർജിക്കുമോ മുൻകൂട്ടിയുള്ള ആ സീറ്റ് പ്രഖ്യാപനം; നഷ്ടം എൽഡിഎഫിന്?
      

         
    •   
         
    •   
        
       
  • കോൺഗ്രസ് എല്ലാം തീരുമാനിച്ചത് ‘ബത്തേരി ക്യാംപിൽ’; തിരഞ്ഞെടുപ്പ് ചെലവിന് കൂപ്പൺ! അവസാന ലാപ്പിൽ ‘രാഹുൽ ഇഫക്ട്’ മുതലാക്കിയത് യുഡിഎഫ്...
      

         
    •   
         
    •   
        
       
  • ഇടതിനെ തകർത്തത് വൻ ചോർച്ച, സിപിഎം വാദ‌ം പൊളിഞ്ഞു; ആ ജില്ലയിലെ യുഡിഎഫ് നേട്ടം ബിജെപിക്ക് ക്ഷീണം; എങ്ങനെ സംഭവിച്ചു ഈ ഫലം?
      

         
    •   
         
    •   
        
       
MORE PREMIUM STORIES


ബ്രസീലിലെ വനിതപോലും ഹരിയാനയിലെ വോട്ടർപട്ടികയിൽ ഉൾപ്പെട്ടതായി രാഹുൽ പറഞ്ഞു. യുപിയിലെ വനിതയും ഹരിയാനയിലെ വോട്ടർപട്ടികയിൽ ഉൾപ്പെട്ടു. അവർക്ക് യുപിയിലും ഹരിയാനയിലും വോട്ടുണ്ട്. തിരഞ്ഞെടുപ്പ് കമ്മിഷനോട് ഇക്കാര്യങ്ങൾ ആരാഞ്ഞു. മറുപടിയില്ല. സർക്കാരിനോട് ചർച്ച ആവശ്യപ്പെട്ടെങ്കിലും നടന്നില്ല. രാജ്യത്തെ ജനങ്ങൾക്ക് സത്യം അറിയാം. സത്യത്തിനുവേണ്ടി മരിക്കാൻ തയാറായ ജനങ്ങളാണ് ഇവിടെയുള്ളത്. നരേന്ദ്രമോദി ജയിച്ചത് വോട്ടുകൊള്ള നടത്തിയാണെന്ന് എല്ലാവർക്കുമറിയാം. സത്യത്തിന്റെ മാർഗത്തിൽ ഈ സർക്കാരിനെ പരാജയപ്പെടുത്തുമെന്നും രാഹുൽ ഗാന്ധി പറഞ്ഞു.

രാജ്യം നിലനിൽക്കണമെങ്കിൽ, വോട്ടുകൊള്ള നടക്കാതിരിക്കണമെങ്കിൽ ഒരുമിച്ചു പോരാടണമെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ പറഞ്ഞു. കോൺഗ്രസിന്റെ ആശയങ്ങൾക്ക് മാത്രമേ രാഷ്ട്രത്തെ രക്ഷിക്കാനാകൂ. ആർഎസ്എസ് ആശയങ്ങൾക്ക് രാജ്യത്തെ രക്ഷിക്കാനാകില്ലെന്നും ഖർഗെ പറഞ്ഞു. ശരിയായ രീതിയിൽ തിരഞ്ഞെടുപ്പ് നടന്നാൽ വിജയിക്കില്ലെന്ന് മോദിക്ക് അറിയാമെന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞു. തിരഞ്ഞെടുപ്പിൽ ജനങ്ങൾക്ക് 10,000 രൂപ കൊടുത്തിട്ടും തിരഞ്ഞെടുപ്പ് കമ്മിഷൻ കണ്ണടച്ചു. ഇത് വോട്ടുകൊള്ളയല്ലാതെ മറ്റെന്താണെന്നും പ്രിയങ്ക ചോദിച്ചു. സോണിയഗാന്ധി, കെ.സി.വേണുഗോപാൽ, വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ, നേതാക്കൾ തുടങ്ങിയവർ പങ്കെടുത്തു. English Summary:
Rahul Gandhi Slams Election Commission: Rahul Gandhi criticizes the Election Commission, alleging bias towards the BJP and vote rigging during elections. He asserts that the fight is between truth and lies, rallying supporters to remove the Modi government and safeguard the nation\“s integrity.
like (0)
deltin33administrator

Post a reply

loginto write comments

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com, Of particular note is that we've prepared 100 free Lucky Slots games for new users, giving you the opportunity to experience the thrill of the slot machine world and feel a certain level of risk. Click on the content at the top of the forum to play these free slot games; they're simple and easy to learn, ensuring you can quickly get started and fully enjoy the fun. We also have a free roulette wheel with a value of 200 for inviting friends.