തദ്ദേശ തിരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ ഉയർന്ന ചർച്ചകളും വിശകലനങ്ങളും വിലയിരുത്തലുകളും ഇന്ന് പ്രധാന വാർത്തകളായി. പലയിടത്തും തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് പിന്നാലെ അക്രമണങ്ങൾ ഉണ്ടായി. ഫുട്ബോൾ ഇതിഹാസം ലയണൽ മെസ്സിയുടെ സന്ദർശനം അലങ്കോലമായതിനു പിന്നാലെ ബംഗാളിൽ രാഷ്ട്രീയ ആരോപണ–പ്രത്യാരോപണങ്ങൾ ശക്തമായതും വാർത്തകളിൽ പ്രാധാന്യം നേടി. സിഡ്നി ബോണ്ടി ബീച്ചിൽ ഉണ്ടായ വെടിവയ്പ്പിൽ 12 പേർ കൊല്ലപ്പെട്ടു. വായിക്കാം ഇന്നത്തെ പ്രധാന വാർത്തകൾ.
യുഡിഎഫ് വിട്ടു പോയവർ ചിന്തിക്കണമെന്നും മടക്കത്തിന് ഇതാണ് സമയമെന്നും കേരള കോൺഗ്രസ് എമ്മിനോട് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്. അൻവർ - യുഡിഎഫ് ബന്ധം ഉറപ്പിച്ചു. അന്‍വറിനെ മുന്നണിയില്‍ എടുക്കുന്നതില്‍ ഇനി സാങ്കേതികത്വം മാത്രമാണുള്ളത്.
സംസ്ഥാനത്ത് ആദ്യമായി ഒരു കോര്‍പറേഷന്റെ ഭരണം നേടിയ ബിജെപി തിരുവനന്തപുരത്ത് ആരെ മേയർ ആക്കുമെന്നതിൽ ആകാംക്ഷ. സംസ്ഥാന സെക്രട്ടറി വി.വി. രാജേഷ്, മുന്‍ ഡിജിപി ആര്‍.ശ്രീലേഖ എന്നിവരുടെ പേരുകളാണ് സജീവ പരിഗണനയിലുള്ളത്.
രണ്ടാമതായതും നേട്ടം; ഫലം കണ്ടത് ‘അവരെ’ ഒഴിവാക്കിയ ബിജെപി നീക്കം! വിശ്വാസമാർജിക്കുമോ മുൻകൂട്ടിയുള്ള ആ സീറ്റ് പ്രഖ്യാപനം; നഷ്ടം എൽഡിഎഫിന്?
കോൺഗ്രസ് എല്ലാം തീരുമാനിച്ചത് ‘ബത്തേരി ക്യാംപിൽ’; തിരഞ്ഞെടുപ്പ് ചെലവിന് കൂപ്പൺ! അവസാന ലാപ്പിൽ ‘രാഹുൽ ഇഫക്ട്’ മുതലാക്കിയത് യുഡിഎഫ്...
ഇടതിനെ തകർത്തത് വൻ ചോർച്ച, സിപിഎം വാദം പൊളിഞ്ഞു; ആ ജില്ലയിലെ യുഡിഎഫ് നേട്ടം ബിജെപിക്ക് ക്ഷീണം; എങ്ങനെ സംഭവിച്ചു ഈ ഫലം?
MORE PREMIUM STORIES
തദ്ദേശ തിരഞ്ഞെടുപ്പിൽ എൽഡിഎഫ് നല്ല രീതിയിൽ വിജയിക്കേണ്ടതായിരുന്നെന്നും ദൗർഭാഗ്യകരമെന്നു പറയട്ടെ ഫലം വ്യത്യാസമായെന്നും സിപിഎം നേതാവ് ഇ.പി.ജയരാജൻ. എന്തു കൊണ്ട് ഇത്തരം ഫലം ഉണ്ടായി എന്ന് വിശദമായി പരിശോധിക്കും.
ഫുട്ബാൾ ഇതിഹാസം ലയണൽ മെസ്സിയുടെ സന്ദർശനം അലങ്കോലമായതിനു പിന്നാലെ ബംഗാളിൽ രാഷ്ട്രീയ ആരോപണ–പ്രത്യാരോപണങ്ങൾ ശക്തം. ബംഗാളിനെ ലോകത്തിനു മുന്നിൽ നാണംകെടുത്തിയതിന് മുഖ്യമന്ത്രി മമത ബാനർജി രാജിവയ്ക്കണമെന്ന് പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി ആവശ്യപ്പെട്ടു.
‘എറിയെടാ, പൊട്ടിക്കെടാ, ഇത് ബോംബാട്ടോ’ തുടങ്ങിയ ആക്രോശങ്ങളോടെ പാനൂരിൽ അക്രമി സംഘങ്ങൾ ഏറ്റുമുട്ടുന്നതിന്റെയും സ്ഫോടക വസ്തുക്കൾ എറിയുന്നതിന്റെയും കൂടുതൽ ദൃശ്യങ്ങൾ പുറത്ത്. ഇന്നലെ വൈകിട്ട് തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് ശേഷമാണ് പാറാട് യുഡിഎഫ്–എൽഡിഎഫ് പ്രവർത്തകർ നടുറോഡിൽ ഏറ്റുമുട്ടിയത്.
ഓസ്ട്രേലിയയിലെ സിഡ്നിയിൽ ബോണ്ടി ബീച്ചിൽ രണ്ടുപേർ ചേർന്നു നടത്തിയ വെടിവയ്പ്പിൽ 12 പേർ കൊല്ലപ്പെട്ടു. 29 പേർക്ക് പരുക്കേറ്റിട്ടുമുണ്ട്. ഇന്ത്യൻ സമയം ഉച്ചയ്ക്ക് 2.17ഓടെയാണ് സംഭവം. ജൂത ആഘോഷമായ ഹനൂക്ക ആരംഭിച്ച ആദ്യ ദിവസമാണ് വെടിവയ്പ്പ്. നടന്നത് ഭീകരാക്രമണമാണെന്ന് ന്യൂ സൗത്ത് വെയ്ൽസ് പൊലീസ് സ്ഥിരീകരിച്ചു. English Summary:
Today\“s recap: 14-12-2025