search
 Forgot password?
 Register now
search

‘ഒരിഞ്ചുപോലും പിന്നോട്ടില്ല’; ജനങ്ങൾക്കൊപ്പമുള്ള ചിത്രം സ്റ്റാറ്റസാക്കി ആര്യാ രാജേന്ദ്രൻ, വിമർശനങ്ങൾക്ക് മറുപടി

Chikheang 2025-12-14 23:51:35 views 633
  



തിരുവനന്തപുരം∙ കോർപറേഷൻ ബിജെപി പിടിച്ചതിനു പിന്നാലെ ജനങ്ങൾക്കൊപ്പമുള്ള ചിത്രം വാട്സാപ് സ്റ്റാറ്റസാക്കി മേയർ ആര്യാ രാജേന്ദ്രൻ. ഒരിഞ്ചുപോലും പിന്നോട്ടില്ലെന്നായിരുന്നു ഫോട്ടോയുടെ അടിക്കുറിപ്പ്. തിരഞ്ഞെടുപ്പ് തോൽവിക്കു പിന്നാലെ ആര്യയ്ക്കെതിരെ പാർട്ടിയിൽ വിമർശനം ഉയർന്നിരുന്നു.

  • Also Read ‘എന്തുകൊണ്ട് തോറ്റു!; വിശദമായി പരിശോധിക്കും, തെറ്റുണ്ടെങ്കിൽ തിരുത്തും, തിരുവനന്തപുരത്തെ ബിജെപി സംഭാവന ശൂന്യം’   


ആര്യാ രാജേന്ദ്രനെ രൂക്ഷമായി വിമർശിച്ച്, ആരോഗ്യസ്ഥിരം സമിതി അധ്യക്ഷയും സിപിഎം നേതാവ് വഞ്ചിയൂർ ബാബുവിന്റെ മകളുമായ ഗായത്രി ബാബു സമൂഹ മാധ്യമത്തിൽ പോസ്റ്റിട്ടിരുന്നു. വിവാദമായതോടെ പോസ്റ്റ് പിൻവലിച്ചു. ‘പാർട്ടിയെക്കാൾ വലുതാണെന്ന ഭാവവും, അധികാരപരമായി തന്നെക്കാൾ താഴ്ന്നവരോടുള്ള പുച്ഛവും, അധികാരപരമായി മുകളിലുള്ളവരെ കാണുമ്പോൾ മാത്രമുള്ള അതിവിനയവു’മാണു മേയർക്കുള്ളതെന്ന്, ആര്യയുടെ പേരെടുത്തു പറയാതെയായിരുന്നു വിമർശനം.

  • Also Read ‘ഞാൻ പറഞ്ഞ കാര്യങ്ങൾ തിരഞ്ഞെടുപ്പിൽ ചർച്ചയായി; മുഖ്യമന്ത്രിയും സിപിഎം സെക്രട്ടറിയും വാ തുറന്നാൽ പറയുന്നത് വർഗീയത’   


തുടർച്ചയായി 4 പതിറ്റാണ്ടു ഭരിച്ച ഇടതു മുന്നണിയെ വേരോടെ പിഴുതാണ് തിരുവനന്തപുരം കോർപറേഷനിൽ ബിജെപി തകർപ്പൻ വിജയം നേടിയത്. കേരളത്തിന്റെ ചരിത്രത്തിലാദ്യമായാണ് ഒരു കോർപറേഷന്റെ ഭരണം ബിജെപി പിടിക്കുന്നത്. കേവല ഭൂരിപക്ഷത്തിന് ഒരു സീറ്റ് കുറവാണെങ്കിലും ഏറ്റവും വലിയ ഒറ്റക്കക്ഷിയായി. 101 അംഗ കൗൺസിലിൽ വിഴിഞ്ഞം ഒഴികെയുള്ള വാർഡുകളിലേക്കായിരുന്നു വോട്ടെടുപ്പ്. കഴിഞ്ഞ തവണ നേടിയ 34 സീറ്റിൽ നിന്നാണ് ബിജെപി 50ലേക്കു കയറിയത്. 53 അംഗങ്ങളുണ്ടായിരുന്ന എൽഡിഎഫ് 29ൽ ഒതുങ്ങി. കഴിഞ്ഞ തവണ 10 സീറ്റ് നേടിയ യുഡിഎഫ് ഇക്കുറി 19ലെത്തി.

  • Also Read തകർത്തത് ഇടതിന്റെ 4 പതിറ്റാണ്ടിന്റെ കുത്തക: തിരുവനന്തപുരം കോർപറേഷനിൽ താമരക്കാലം   

    

  • രണ്ടാമതായതും നേട്ടം; ഫലം കണ്ടത് ‘അവരെ’ ഒഴിവാക്കിയ ബിജെപി നീക്കം! വിശ്വാസമാർജിക്കുമോ മുൻകൂട്ടിയുള്ള ആ സീറ്റ് പ്രഖ്യാപനം; നഷ്ടം എൽഡിഎഫിന്?
      

         
    •   
         
    •   
        
       
  • കോൺഗ്രസ് എല്ലാം തീരുമാനിച്ചത് ‘ബത്തേരി ക്യാംപിൽ’; തിരഞ്ഞെടുപ്പ് ചെലവിന് കൂപ്പൺ! അവസാന ലാപ്പിൽ ‘രാഹുൽ ഇഫക്ട്’ മുതലാക്കിയത് യുഡിഎഫ്...
      

         
    •   
         
    •   
        
       
  • ഇടതിനെ തകർത്തത് വൻ ചോർച്ച, സിപിഎം വാദ‌ം പൊളിഞ്ഞു; ആ ജില്ലയിലെ യുഡിഎഫ് നേട്ടം ബിജെപിക്ക് ക്ഷീണം; എങ്ങനെ സംഭവിച്ചു ഈ ഫലം?
      

         
    •   
         
    •   
        
       
MORE PREMIUM STORIES
English Summary:
Arya Rajendran Respond: Arya Rajendran faces criticism after BJP\“s victory in Thiruvananthapuram Corporation. The mayor responded by posting a picture with the public on WhatsApp, with the caption \“Not an inch backward,\“ amidst criticism.
like (0)
ChikheangForum Veteran

Post a reply

loginto write comments
Chikheang

He hasn't introduced himself yet.

510K

Threads

0

Posts

1510K

Credits

Forum Veteran

Credits
157953