search
 Forgot password?
 Register now
search

ഹൈടെക്കാണ് ഈ കള്ളന്മാൻ! ഒബിഡി പോർട്ടിലൂടെ ഡ്യൂപ്ലിക്കറ്റ് കീ, ഏത് കാറും മോഷ്ടിക്കും രണ്ടാഴ്ചയ്ക്കകം വിൽക്കും

cy520520 2025-12-15 14:51:08 views 898
  



ന്യൂഡൽഹി ∙ സാങ്കേതികവിദ്യയുടെ സഹായത്തോടെ ഡ്യൂപ്ലിക്കറ്റ് കാർ കീ തയാറാക്കി, അവ ഉപയോഗിച്ച് വാഹനങ്ങൾ മോഷ്ടിക്കുന്ന ഹൈടെക് കള്ളന്മാരുടെ സംസ്ഥാനാന്തര സംഘത്തെ പൊലീസ് പിടികൂടി. ഉത്തർപ്രദേശ് സ്വദേശികളായ സോനു, ആശിഷ്, ഹരിയാന സ്വദേശിയായ സന്ദീപ് എന്നിവരാണു പിടിയിലായത്. 3 കാറുകളും പൊലീസ് കസ്റ്റഡിയിലെടുത്തു.

  • Also Read പൊലീസ് വെടിവയ്പിൽ കുടുങ്ങിയത് കൊടുംകുറ്റവാളി: 21 വയസ്സു മുതൽ കുറ്റകൃത്യം; 70 ക്രിമിനൽ കേസുകൾ   


ഓൺ-ബോർഡ് ഡയഗ്നോസ്റ്റിക് (ഒബിഡി) പോർട്ട് വഴി ഡ്യൂപ്ലിക്കറ്റ് കാർ കീ പ്രോഗ്രാം ചെയ്യാൻ ഉപയോഗിക്കുന്ന ഒരു ഇലക്ട്രോണിക് ടാബ്‌ലറ്റും വിവിധ കാർ ബ്രാൻഡുകളുടെ ഡ്യൂപ്ലിക്കറ്റ് കീകളും പൊലീസ് പിടിച്ചെടുത്തു. വാഹനത്തിന്റെ ഡാഷ്‌ബോർഡിനു കീഴിലുള്ള ഒബിഡി പോർട്ടിലേക്കു കണക്ട് ചെയ്യാൻ ഒരു ഇലക്ട്രോണിക് കീ-ക്ലോണിംഗ് ടാബ്‌ലറ്റ് ഉപയോഗിച്ചതായും വാഹനത്തിന്റെ സുരക്ഷാ കോഡ് പകർത്തി ബ്ലാങ്ക് കീകൾ പ്രോഗ്രാം ചെയ്തതായും പ്രതികൾ മൊഴി നൽകി. മോഷ്ടിച്ച വാഹനങ്ങൾ ഡൽഹി- എൻ‌സി‌ആർ പ്രദേശത്ത് ഒന്നുമുതൽ രണ്ടാഴ്ച വരെ പാർക്ക് ചെയ്ത ശേഷം പ്രദേശത്തിനു പുറത്ത് വിൽക്കുകയായിരുന്നു സംഘത്തിന്റെ രീതിയെന്നു പൊലീസ് പറഞ്ഞു. English Summary:
High-Tech Car Theft is on the rise as police bust an inter-state gang that created duplicate keys using a vehicle\“s On-Board Diagnostic (OBD) port. The thieves utilized an electronic tablet to copy security codes, highlighting a major new vulnerability for modern car owners.
like (0)
cy520520Forum Veteran

Post a reply

loginto write comments
cy520520

He hasn't introduced himself yet.

510K

Threads

0

Posts

1510K

Credits

Forum Veteran

Credits
153737