മാഹി∙ ചെറുകഥാകൃത്തും നോവലിസ്റ്റും നാടകകൃത്തുമായ എം.രാഘവൻ (95) അന്തരിച്ചു. എം.മുകുന്ദന്റെ ജ്യേഷ്ഠ സഹോദരനാണ്. ഫ്രഞ്ച് എംബസ്സിയിലെ സാംസ്കാരിക വകുപ്പിൽ സേവനമനുഷ്ഠിച്ചിരുന്നു. കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിന്റെ വൈക്കം മുഹമ്മദ് ബഷീർ പുരസ്കാരം, അബുദാബി ശക്തി അവാർഡ്, പുതുച്ചേരി സർക്കാരിന്റെ മലയാളരത്നം ബഹുമതി എന്നിവ ലഭിച്ചിട്ടുണ്ട്.
- Also Read എന്തിനായിരുന്നു അങ്ങനൊരു പ്രതീക്ഷ നൽകിയത്? ‘ഫെയ്സ്ബുക്കിൽ നിന്ന് താരങ്ങൾ മണ്ണിലിറങ്ങുമ്പോൾ ചിലരെ തിരിച്ചറിയില്ല’
1983ൽ ഫ്രഞ്ച് എംബസ്സിയുടെ സാംസ്കാരികവിഭാഗം സെക്രട്ടറിയായി ജോലിയിൽ നിന്നു വിരമിച്ചു. മയ്യഴി അലിയാൻസ് ഫ്രാൻസേസിന്റെ പ്രസിഡന്റായി പ്രവർത്തിച്ചിരുന്നു. നനവ്, വധു, സപ്തംബർ അകലെയല്ല, ഇനിയുമെത്ര കാതം എന്നിവ ചെറുകഥാസമാഹാരങ്ങളാണ്. നങ്കീസ്, അവൻ, യാത്ര പറയാതെ, ചിതറിയ ചിത്രങ്ങൾ എന്നീ നോവലുകളും കർക്കിടകം, ചതുരംഗം എന്നീ നാടകങ്ങളും രചിച്ചിട്ടുണ്ട്. ഫ്രഞ്ചിൽ നിന്നും ചെറുകഥകളും നാടകങ്ങളും മലയാളത്തിലേക്ക് വിവർത്തനം ചെയ്തിട്ടുണ്ട്. English Summary:
Obituary: M. Raghavan, a renowned Malayalam short story writer, novelist, and playwright, has passed away at the age of 95. He was the elder brother of M. Mukundan and had received prestigious awards, including the Vaikom Muhammad Basheer Puraskaram. |