പൊലീസ് നോക്കിനിൽക്കെ ഏറാമലയിൽ സംഘർഷം; ആക്രമണത്തിന് എത്തിയത് 150 പേർ – വിഡിയോ

deltin33 3 hour(s) ago views 911
  



കോഴിക്കോട്∙ വടകര ഏറാമല തുരുത്തിമുക്കിൽ കോൺഗ്രസ് ഓഫിസിനു നേരെയുണ്ടായ ആക്രമണത്തിന്റെ ദൃശ്യങ്ങൾ പുറത്ത്. പൊലീസ് സാന്നിധ്യത്തിലാണ് സംഘം ആക്രമണം അഴിച്ചുവിട്ടത്. വോട്ടെണ്ണൽ ദിനത്തിലായിരുന്നു നൂറ്റിയമ്പതോളം പേരുടെ ആക്രമണം നടന്നത്. അരക്കിലോമീറ്ററോളം പ്രദേശത്ത് കോൺഗ്രസ് ഓഫിസും ലീഗിന്റെ നിരവധി ബസ് കാത്തിരിപ്പു കേന്ദ്രങ്ങളും തകർക്കപ്പെട്ടിട്ടുണ്ട്. സിപിഎം പ്രവർത്തകരാണ് അക്രമത്തിനു പിന്നിലെന്നാണ് യുഡിഎഫ് പ്രവർത്തകരുടെ ആരോപണം.

  • Also Read ‘കെട്ടിക്കൊണ്ടുവന്ന പെണ്ണുങ്ങളെ വോട്ടിന് വേണ്ടി കാഴ്ചവയ്ക്കരുത്’; സ്ത്രീവിരുദ്ധ പ്രസംഗവുമായി എൽഡിഎഫ് സ്ഥാനാർഥി   


ഏറാമലയിലെ കോൺഗ്രസ് ഓഫിസായ ഇന്ദിരാ ഭവനു നേരെ ശനിയാഴ്ച രാത്രി 9.30 ന് ആക്രമണം ഉണ്ടായതിനു പിന്നാലെയാണ് തുരുത്തിമുക്കിലെ കോൺഗ്രസ് ഓഫിസിനു നേരെയും ആക്രമണം ഉണ്ടായത്. തുരുത്തിമുക്കിലെ ഇന്ദിരാഗാന്ധി സ്തൂപവും യുഡിഎഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസും സ്ഫോടകവസ്തു എറിഞ്ഞും അടിച്ചുമാണ് തകർത്തത്. തുരുത്തിമുക്കിൽ കല്ലുകൾ എറിഞ്ഞ് ആക്രമികൾ ഓഫിസ് ആക്രമണം നടത്തുമ്പോൾ സമീപത്ത് പൊലീസ് വാഹനം കിടക്കുന്നതും ദൃശ്യങ്ങളിൽ കാണാം. കണ്ണൂർ ജില്ലയുടെ സമീപമുള്ള പ്രദേശമാണ് ഏറാമല. വടവും മറ്റും ഉപയോഗിച്ച് കാത്തിരിപ്പു കേന്ദ്രങ്ങളും മറ്റും തകർക്കുന്നതും ദൃശ്യങ്ങളിലുണ്ട്.

പൊലീസ് തടയാൻ ശ്രമിക്കുന്നുണ്ടെങ്കിലും അക്രമം നടത്തുന്നവരുടെ എണ്ണം നിയന്ത്രിക്കാനാകുന്നതിലും ഏറെയായതാണ് സംഘർഷം തുടരാനിടയാക്കിയത് എന്നാണ് സൂചന. ഏറാമലയിലെ വോട്ടെടുപ്പ് ഫലവുമായി ബന്ധപ്പെട്ടാണ് സംഘർഷാവസ്ഥ രൂപപ്പെട്ടത്. ഏറാമല യുഡിഎഫ് –ആർഎംപി സഖ്യം നിലനിർത്തിയിരുന്നു. ഇതിൽ പ്രകോപിതരായാണ് അക്രമമെന്നാണു വിലയിരുത്തൽ.

  • Also Read സ്വതന്ത്രനെ മേയറാക്കി തിരുവനന്തപുരത്ത് എൽഡിഎഫും യുഡിഎഫും ഒന്നിക്കുമോ? അപകടം മുന്നിൽക്കണ്ട് ബിജെപി   

    

  • കോടതി കയറി \“സിൻഡ്രലയുടെ രണ്ടാനമ്മ’ സമർപ്പിച്ച വിൽപത്രം; സഞ്ജയ് കപൂറിന്റെ സ്വത്തിൽ അവകാശം തേടി കരിഷ്മയും മക്കളും; എല്ലാം കൊടുത്തെന്ന് മൂന്നാംഭാര്യ!
      

         
    •   
         
    •   
        
       
  • മെസ്സിയെ തട്ടിയെടുത്ത \“വിവിഐപി ആരാച്ചാർമാർ\“: പിടിച്ചു വലിച്ച്‌ വെറുപ്പിച്ചു: എന്താണ് കൊൽക്കത്തയിൽ സംഭവിച്ചത്? അനുഭവക്കുറിപ്പ്
      

         
    •   
         
    •   
        
       
  • ബിജെപിയുടെ ‘പോസ്റ്റോ’ ഗോവിന്ദന്റെ വാക്കോ സത്യം? എൻഡിഎ കേരളത്തിൽ ‘വലുതായോ’? എൽഡിഎഫ് ‘അടിത്തറ’ ഭദ്രമാണോ?
      

         
    •   
         
    •   
        
       
MORE PREMIUM STORIES


തിരഞ്ഞെടുപ്പിന്റെ അവസാന ഘട്ടം വരെ സമാധാനപരമായി തുടർന്ന മേഖലയിൽ തോൽവി അംഗീകരിക്കാൻ പറ്റാത്ത മാനസികാവസ്ഥയിലുള്ള ഒരുപറ്റം ആളുകളുടെ ആക്രമണമാണ് ഉണ്ടായതെന്ന് ആർഎംപി സംസ്ഥാന സെക്രട്ടറി എൻ. വേണു പ്രതികരിച്ചു. വൻതോതിൽ ആയുധങ്ങൾ എത്തിച്ചാണ് കലാപ സമാനമായ രീതിയിൽ സംഘടിതമായ അക്രമം അഴിച്ചുവിട്ടത്. പൊലീസ് നോക്കുകുത്തിയായി നിൽക്കുകയായിരുന്നു. ആക്രമണം ഉണ്ടായി രണ്ടു ദിവസമായിട്ടും ഇതുവരെയും പൊലീസ് നടപടി സ്വീകരിച്ചിട്ടില്ല. സംഭവത്തിൽ കർശന നടപടി വേണമെന്നാവശ്യപ്പെട്ട് റൂറൽ എസ്പിക്ക് പരാതി നൽകി. രാഷ്ട്രീയമായും നിയമപരമായും സംഘർഷത്തെ നേരിടുമെന്നും വേണു വിശദീകരിച്ചു.
  View this post on Instagram

A post shared by Manorama Online (@manoramaonline)


ഏറാമല ഗ്രാമപഞ്ചായത്തിലെ മൂന്നാം വാർഡായ തുരുത്തിയിൽ എൽഡിഎഫ് സ്ഥാനാർഥിയായി രംഗത്തുണ്ടായിരുന്ന ആർജെഡിയിലെ റാഫി വാഴയിൽ 9 വോട്ടിന് കോൺഗ്രസിലെ മറുവയിൽ മൂസയോട് പരാജയപ്പെട്ടിരുന്നു. ഇവിടെ സ്വതന്ത്രനായി രംഗത്തുണ്ടായിരുന്ന റാഫി കുനിയിൽ എന്ന സ്ഥാനാർഥി 31 വോട്ട് നേടി. മറുവയിൽ മൂസ ജയിക്കാനായാണ് ഇയാളെ കോൺഗ്രസ് രംഗത്തിറക്കിയത് എന്ന ആക്ഷേപം ഉന്നയിച്ച് യുഡിഎഫ് പ്രവർത്തകരുമായി ഏറാമല ടൗണിൽ സിപിഎം പ്രവർത്തകർ തർക്കത്തിൽ ഏർപ്പെട്ടിരുന്നു. ഇതിന്റെ തുടർച്ചയായാണ് ഏറാമലയിലെ രണ്ട് കോൺഗ്രസ് ഓഫിസുകൾക്കെതിരെ അക്രമമുണ്ടായത്. പൊലീസ് നോക്കിനിൽക്കെ നടന്ന അക്രമത്തിൽ പ്രതിഷേധിച്ച് യുഡിഎഫ് –ആർഎംപി പ്രവർത്തകർ കെ.കെ.രമ എംഎൽഎ, മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി പാറക്കൽ അബ്ദുല്ല, യുഡിഎഫ് മണ്ഡലം ചെയർമാൻ കോട്ടയിൽ രാധാകൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിൽ ഞായറാഴ്ച ടൗണിൽ പ്രകടനം നടത്തി. English Summary:
Congress Office Attacked in Vadakara: Vadakara Congress office attack refers to the recent violence in Eramala, where a Congress office was attacked, allegedly by CPM workers, following election results. The incident involved vandalism and destruction, leading to protests and accusations of police inaction.
like (0)
deltin33administrator

Post a reply

loginto write comments
deltin33

He hasn't introduced himself yet.

1110K

Threads

0

Posts

3410K

Credits

administrator

Credits
348548

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com, Of particular note is that we've prepared 100 free Lucky Slots games for new users, giving you the opportunity to experience the thrill of the slot machine world and feel a certain level of risk. Click on the content at the top of the forum to play these free slot games; they're simple and easy to learn, ensuring you can quickly get started and fully enjoy the fun. We also have a free roulette wheel with a value of 200 for inviting friends.