ലക്നൗ∙ ഡ്രോണുകൾ ഉപയോഗിച്ച് മോഷണം നടക്കുന്നെന്ന അഭ്യൂഹം പ്രചരിച്ചതിനെത്തുടർന്നുണ്ടായ ആൾക്കൂട്ട ആക്രമണത്തിൽ കിഴക്കൻ യുപിയിൽ ഒരാൾ മരിച്ചു. റായ്ബറേലിയിൽ ഹരിഓം എന്ന യുവാവാണ് മോഷ്ടാവെന്നു തെറ്റിദ്ധരിച്ച് നാട്ടുകാർ മർദിച്ചതിനെ തുടർന്ന് മരിച്ചത്. കേസിൽ 5 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഫത്തേപുരിൽ നിന്നുള്ള യുവാവ് ഭാര്യാവീട്ടിലെത്തിയ ശേഷം മടങ്ങുമ്പോഴായിരുന്നു സംഭവം.
- Also Read ഹമാസ് അംഗീകരിക്കുമോ ഗാസ സമാധാന പദ്ധതി?; ട്രംപിന്റെ ആ 20 നിർദേശങ്ങൾ എന്തൊക്കെ?
പടിഞ്ഞാറൻ യുപിയിലാണ് ഈ അഭ്യൂഹം ആദ്യം ഉടലെടുത്തത്. ഡ്രോൺ ചോർ എന്നാണ് ഈ സാങ്കൽപിക മോഷ്ടാവിന് ആളുകൾ കൊടുത്ത പേര്. മോഷ്ടിക്കപ്പെടേണ്ട വീടുകളിൽ ആദ്യം അടയാളമിടും, പിന്നീട് ഈ വീടുകളുടെ മേൽക്കൂരയിൽ ഡ്രോണുപയോഗിച്ച് നിരീക്ഷണം നടത്തും, അനുകൂല സാഹചര്യമെങ്കിൽ മോഷണം നടത്തും– ഇതായിരുന്നു പ്രചരിച്ച അഭ്യൂഹം.
കാൻപുർ, മഹാരാജ്പുർ, മധോഗഡ്, രാംപുര തുടങ്ങിയ മേഖലകളിലും ആൾക്കൂട്ട ആക്രമണങ്ങൾ നടന്നു. വാട്സാപ് സന്ദേശങ്ങളിലൂടെയാണ് ഈ അഭ്യൂഹം പടരുന്നതെന്നാണ് അധികൃതർ പറയുന്നത്. English Summary:
Fatal Misinformation: “Drone Chor“ Hoax Leads to Mob Lynching in Uttar Pradesh |