search

പെൺകുട്ടിയോട് അശ്ലീലം പറഞ്ഞു; യുവാവിന്റെ തല അടിച്ചു പൊട്ടിച്ച് സുഹൃത്തുകൾ

deltin33 2025-12-16 06:21:37 views 1245
  



തിരുവല്ല ∙ കെഎസ്ആർടിസി ബസ്‌സ്റ്റാൻഡിൽ പെൺകുട്ടിയോട് അശ്ലീലം പറഞ്ഞ യുവാവിന്റെ തല പെൺകുട്ടിയുടെ സുഹൃത്ത് അടിച്ചു പൊട്ടിച്ചു. ചങ്ങനാശേരി സ്വദേശിക്കാണു പരുക്കേറ്റത്. ഇന്നലെ 10 മണിയോടെയായിരുന്നു സംഭവം. പെൺകുട്ടി സുഹൃത്തായ യുവാവിനെ ഫോണിൽ വിളിച്ചു വിവരം പറയുകയായിരുന്നു. സ്ഥലത്ത് എത്തിയ സുഹൃത്തും അശ്ലീലം പറഞ്ഞ യുവാവും തമ്മിൽ സ്റ്റാൻഡിന് പുറത്തു വാക്കേറ്റമായി.

  • Also Read ഹോളിവുഡ് സംവിധായകന്‍ റോബ് റെയ്‌നറും ഭാര്യയും കൊല്ലപ്പെട്ട നിലയിൽ; മകൻ അറസ്റ്റിൽ   


ഇതിനിടെ യുവാവ് പാന്റിന്റെ പോക്കറ്റിൽ സൂക്ഷിച്ചിരുന്ന ഇരുമ്പ് ചങ്ങല ഉപയോഗിച്ചു പെൺകുട്ടിയുടെ സുഹൃത്തായ യുവാവിനെ മർദിക്കാൻ ഒരുങ്ങി. ചങ്ങല പിടിച്ചു വാങ്ങിയ സുഹൃത്ത് ഇത് ഉപയോഗിച്ചു യുവാവിന്റെ തലയ്ക്ക് അടിക്കുകയായിരുന്നു. അശ്ലീലം പറഞ്ഞ യുവാവിന്റെ ഇടതു നെറ്റിയിൽ മുറിവേറ്റു. തിരുവല്ല സ്റ്റേഷനിൽനിന്നു പൊലീസ് എത്തി ഇരുവരെയും കസ്റ്റഡിയിൽ എടുത്തു. ഇതുവരെ കേസ് റജിസ്റ്റർ ചെയ്തിട്ടില്ലെന്നു പൊലീസ് പറഞ്ഞു. English Summary:
Violence at Thiruvalla Bus Stand: Kerala crime news focuses on a recent incident in Thiruvalla where a youth was attacked for allegedly making obscene comments to a girl at the KSRTC bus stand. The girl\“s friend retaliated, leading to a police investigation and both individuals being taken into custody. The incident highlights issues of public safety and vigilantism.
like (0)
deltin33administrator

Post a reply

loginto write comments
deltin33

He hasn't introduced himself yet.

1510K

Threads

0

Posts

4610K

Credits

administrator

Credits
467521