‘എന്തു കൊണ്ടു തോറ്റു?’, സിപിഎമ്മിനെ ബോധ്യപ്പെടുത്താൻ സിപിഐയും ഘടകകക്ഷികളും; താത്വിക അവലോകനം കൊണ്ട് കാര്യമില്ലെന്ന് വിലയിരുത്തൽ

deltin33 4 hour(s) ago views 307
  



തിരുവനന്തപുരം∙ \“എന്തു കൊണ്ടു തോറ്റു\“ എന്നതു സംബന്ധിച്ച് താത്വിക അവലോകനവുമായി മുന്നോട്ടുപോകാതെ ജനവികാരം തിരിച്ചറിഞ്ഞ് പ്രവര്‍ത്തിച്ചില്ലെങ്കില്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ നാണംകെട്ട തിരിച്ചടിയുണ്ടാകുമെന്ന് സിപിഎമ്മിനെ ഇടതുമുന്നണി യോഗത്തില്‍ ബോധ്യപ്പെടുത്താന്‍ സിപിഐ ഉള്‍പ്പെടെ ഘടകകക്ഷികള്‍. ശബരിമലയും ഭരണവിരുദ്ധവികാരവും തദ്ദേശതിരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചില്ല എന്ന സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്റെ നിലപാട് യാഥാര്‍ഥ്യവുമായി യോജിച്ചുനില്‍ക്കുന്നതല്ലെന്നാണ് ഘടകകക്ഷി നേതാക്കളുടെ വിലയിരുത്തല്‍. മധ്യകേരളത്തില്‍ കേരളാ കോണ്‍ഗ്രസ് എമ്മിനെ ഒപ്പം നിര്‍ത്തി കഴിഞ്ഞ തവണയുണ്ടാക്കിയ നേട്ടം ഇത്തവണ ആവര്‍ത്തിക്കാന്‍ കഴിയാത്തത് ആഴത്തില്‍ പരിശോധിക്കണമെന്ന അഭിപ്രായവും ഉയര്‍ന്നിട്ടുണ്ട്.  

  • Also Read ‘ഒറ്റയാൾ പട്ടാളം, എല്ലാം ഒറ്റയ്ക്ക് തീരുമാനിക്കുന്നു, മുന്നണിയെ വിശ്വാസത്തിലെടുക്കുന്നില്ല’; മുഖ്യമന്ത്രിക്കെതിരെ സിപിഐ   


മുഖ്യമന്ത്രിക്കെതിരെ ഉയരുന്ന വിമര്‍ശനങ്ങള്‍, പ്രവര്‍ത്തനശൈലി, തിരഞ്ഞെടുപ്പിനു തൊട്ടുമുന്‍പ് മുഖ്യമന്ത്രിക്കു വാഹനം വാങ്ങാന്‍ ഒരു കോടിയിലേറെ അനുവദിച്ചത്, ആശാ സമരത്തിനെതിരെ സ്വീകരിച്ച നിലപാടുകള്‍, പിഎം ശ്രീ വിവാദം തുടങ്ങിയ വിഷയങ്ങള്‍ താഴേത്തട്ടിലുള്ള വോട്ടര്‍മാരെ സ്വാധീനിക്കുന്നുണ്ടെന്നും ന്യായീകരിച്ച് മറച്ചുപിടിച്ചിട്ട് കാര്യമില്ലെന്നും ഘടകകക്ഷി നേതാക്കള്‍ പറയുന്നു. ഇടതുമുന്നണിയുടെ ശക്തികേന്ദ്രങ്ങളില്‍ ബിജെപി നടത്തുന്ന മുന്നേറ്റം അതീവഗൗരവത്തോടെ പഠിച്ച് പരിഹാരം കാണണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു.

  • Also Read ബിഹാറിനൊരു ഭാവി മുഖ്യമന്ത്രി? മൂന്നാം തലമുറ അമരത്തേക്ക്; നിതിൻ നബീൻ പ്രവർത്തകരുടെ പ്രതിനിധിയെന്ന് ബിജെപി; പിന്നിൽ നഡ്ഡ!   


തിരഞ്ഞെടുപ്പ് പരാജയം സംബന്ധിച്ച് മുന്നണയിലെ രണ്ടു പ്രധാനകക്ഷികളുടെ വിലയിരുത്തലിലെ വൈരുദ്ധ്യവും മുന്നണി യോഗത്തില്‍ ചര്‍ച്ചയാകും. ശബരിമല സ്വര്‍ണക്കൊള്ള വിഷയത്തില്‍ സിപിഎം സ്വീകരിച്ച നിലപാടുകള്‍ പൊതുസമൂഹം അംഗീകരിച്ചിട്ടില്ല എന്ന നിലപാടാണ് സിപിഐക്കുള്ളത്. പാര്‍ട്ടി ജില്ലാ കമ്മിറ്റി അംഗം ഉള്‍പ്പെടെ ആരോപണവിധേയരായി അഴിക്കുള്ളിലായപ്പോള്‍ തള്ളിപ്പറയുകയും നടപടി സ്വീകരിക്കുകയും ചെയ്യാതെ ന്യായീകരിക്കാനാണ് ശ്രമിച്ചത്. ഇത് വോട്ടര്‍മാരുടെ അവിശ്വാസത്തിനു കാരണമായി. മുഖ്യമന്ത്രിയുടെ പ്രവര്‍ത്തനശൈലി സംബന്ധിച്ചുയരുന്ന ആക്ഷേപങ്ങള്‍ പരിശോധിക്കണമെന്നും സിപിഐയുടെ ഒരു വിഭാഗം ആവശ്യപ്പെടുന്നുണ്ട്. എല്ലാം മുഖ്യമന്ത്രി തീരുമാനിക്കുന്നു. മുന്നണിയെ വിശ്വാസത്തിലെടുക്കുന്നില്ല. ഒറ്റയാള്‍ പട്ടാളമായി മുഖ്യമന്ത്രി മാറുന്നോ എന്ന ചോദ്യവും ഉയര്‍ന്നിട്ടുണ്ട്.  
    

  • കടുവയെ ‘തേടി’ കൊടുങ്കാട്ടിൽ എട്ടു ദിവസം: ശബ്ദം കേട്ട് തിരിഞ്ഞപ്പോൾ കാട്ടാനക്കൂട്ടം; മരണം മുന്നിൽക്കണ്ട നിമിഷങ്ങളിലൂടെ...
      

         
    •   
         
    •   
        
       
  • കോടതി കയറി \“സിൻഡ്രലയുടെ രണ്ടാനമ്മ’ സമർപ്പിച്ച വിൽപത്രം; സഞ്ജയ് കപൂറിന്റെ സ്വത്തിൽ അവകാശം തേടി കരിഷ്മയും മക്കളും; എല്ലാം കൊടുത്തെന്ന് മൂന്നാംഭാര്യ!
      

         
    •   
         
    •   
        
       
  • കയ്യിലെ പണം കളയാതെ എങ്ങനെ ഭാവി സുരക്ഷിതമാക്കാം? പ്രവാസികൾ അറിയണം ചിലത്: എങ്ങനെ നേടാം സാമ്പത്തിക സാക്ഷരത?
      

         
    •   
         
    •   
        
       
MORE PREMIUM STORIES


സര്‍ക്കാരിന്റെ മുന്‍ഗണനാ ക്രമത്തില്‍ മാറ്റം വേണമെന്ന് സിപിഐ നേരത്തേ ആവശ്യപ്പെട്ടെങ്കിലും അത് ഗൗരവത്തിലെടുത്തില്ല. ക്ഷേമം, ആരോഗ്യം, വിദ്യാഭ്യാസം, പരമ്പരാഗത വ്യവസായം, സിവില്‍ സപ്ലൈസ്, കൃഷി എന്നിവയ്ക്കു മുന്‍ഗണന നല്‍കണമെന്നാണ് പാര്‍ട്ടി നിലപാട്. അതേസമയം, നിയമസഭാ തിരഞ്ഞെടുപ്പ് ആസന്നമായിരിക്കെ വിഴുപ്പലക്കി എതിരാളികള്‍ക്ക് ആയുധം കൊടുക്കാതെ ജാഗ്രതയോടെ മുന്നോട്ടുപോയാല്‍ മതിയെന്നാണ് സിപിഐ നേതൃത്വത്തിന്റെ തീരുമാനം. അതിനിടെ ഇടതുമുന്നണിക്കൊപ്പം ഉറച്ചുനിന്ന് നിയമസഭാ തിരഞ്ഞെടുപ്പിനെ നേരിടാനാണ് കേരളാ കോണ്‍ഗ്രസ് എമ്മിന്റെ തീരുമാനം. തിരഞ്ഞെടുപ്പിലെ പരാജയത്തിന്റെ പേരില്‍ മുന്നണി വിടില്ലെന്ന് പാര്‍ട്ടി ജനറല്‍ സെക്രട്ടറി സ്റ്റീഫന്‍ ജോര്‍ജ് പറഞ്ഞു. അങ്ങനെയെങ്കില്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ അതാകാമായിരുന്നു. അണികള്‍ പാര്‍ട്ടിക്കൊപ്പമുണ്ടെന്ന് തിരിച്ചറിഞ്ഞതുകൊണ്ടാണ് യുഡിഎഫ് തുടര്‍ച്ചയായി ക്ഷണിക്കുന്നതെന്നും സ്റ്റീഫന്‍ ജോര്‍ജ് പറഞ്ഞു.

അതേസമയം, തിരഞ്ഞെടുപ്പിലെ തിരിച്ചടിയുടെ കാരണങ്ങള്‍ ജനുവരിയില്‍ വിശദമായി വിലയിരുത്തുമെന്ന് ഇടതുമുന്നണി കണ്‍വീനര്‍ ടി.പി.രാമകൃഷ്ണന്‍ പറഞ്ഞു. ഘടകകക്ഷികളുടെ വിലയിരുത്തലുകള്‍ പൂര്‍ത്തിയാകാത്ത സാഹചര്യത്തില്‍ ഇന്നത്തെ യോഗത്തില്‍ വിശദമായ ചര്‍ച്ചയുണ്ടായില്ലെന്നും അദ്ദേഹം പറഞ്ഞു. ജനവിധി മാനിച്ചുകൊണ്ട് അവസരവാദപരമല്ലാത്ത നിലപാടുകളായിരുക്കും എല്‍ഡിഎഫ് സ്വീകരിക്കുക. മുന്നണിക്കു പ്രതീക്ഷിച്ച വിജയം ഉണ്ടായില്ല. ജനങ്ങളുടെ പ്രതികരണം ആഴത്തില്‍ പരിശോധിക്കുമെന്നും ടി.പി.രാമകൃഷ്ണന്‍ പറഞ്ഞു. English Summary:
CPM Election Failure Analysis: CPM Election Failure Analysis focuses on the reasons behind the recent electoral setback in Kerala. The LDF partners are urging CPM to recognize public sentiment and address issues like governance and welfare priorities to avoid further losses in the upcoming assembly elections.
like (0)
deltin33administrator

Post a reply

loginto write comments
deltin33

He hasn't introduced himself yet.

1110K

Threads

0

Posts

3510K

Credits

administrator

Credits
354997

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com, Of particular note is that we've prepared 100 free Lucky Slots games for new users, giving you the opportunity to experience the thrill of the slot machine world and feel a certain level of risk. Click on the content at the top of the forum to play these free slot games; they're simple and easy to learn, ensuring you can quickly get started and fully enjoy the fun. We also have a free roulette wheel with a value of 200 for inviting friends.