search
 Forgot password?
 Register now
search

സിബിഎസ്ഇ പരീക്ഷാ കലണ്ടർ പുറത്തിറക്കി; 10, 12 ക്ലാസുകളിലെ പരീക്ഷകൾ ആരംഭിക്കുക ഈ തിയതികളിൽ

LHC0088 2025-9-25 03:50:58 views 1279
  



ന്യൂഡൽഹി∙ 2026ലെ സിബിഎസ്ഇ 10, 12 ക്ലാസുകളുടെ പരീക്ഷാ കലണ്ടർ പുറത്തിറക്കി. 2026 ഫെബ്രുവരി 17നും ജൂലൈ 15നും ഇടയിലാണ് പരീക്ഷകൾ നടക്കുക. ഇന്ത്യയിലും 26 വിദേശ രാജ്യങ്ങളിലുമായി ഏകദേശം 45 ലക്ഷം വിദ്യാർഥികളാണ് പരീക്ഷ എഴുതുകയെന്ന് അധികൃതർ അറിയിച്ചു. പത്താം ക്ലാസ് പരീക്ഷ ഫെബ്രുവരി 17ന് ആരംഭിക്കും. കണക്ക് ആയിരിക്കും ആദ്യത്തെ പരീക്ഷ. മാർച്ച് 19ന് ഭാഷാ പേപ്പറോടെ പത്താം ക്ലാസ് പരീക്ഷ അവസാനിക്കും. 12-ാം ക്ലാസ് പരീക്ഷകളും ഫെബ്രുവരി 17ന് ആരംഭിക്കും. ഏപ്രിൽ 4നായിരിക്കും 12-ാം ക്ലാസ് പരീക്ഷകൾ അവസാനിക്കുക. രാവിലെ 10.30ന് ആയിരിക്കും എല്ലാ വിദ്യാർഥികളുടെയും പരീക്ഷകൾ ആരംഭിക്കുകയെന്നും അധികൃതർ അറിയിച്ചു.US shooting, Dallas shooting, Immigration office shooting, ICE shooting, Federal building shooting, Malayala Manorama Online News, US news today, Shooting in America, Gun violence in US, Texas shooting news, വെടിവയ്പ്പ്, അമേരിക്ക വെടിവയ്പ്പ്, ഡാലസ് വെടിവയ്പ്പ്, ഇമിഗ്രേഷൻ ഓഫീസ് ആക്രമണം, അക്രമം, മലയാള മനോരമ, Malayalam Latest News, Malayalam Latest News, മലയാളം വാർത്തകൾ, മലയാള മനോരമ, in Malayalam, Malayala Manorama Online News


10, 12 ക്ലാസുകളിലെ വിദ്യാർഥികൾക്കുള്ള മെയിൻ പരീക്ഷ, 12-ാം ക്ലാസ് കായിക വിദ്യാർഥികൾക്കുള്ള പരീക്ഷ, 10-ാം ക്ലാസ് വിദ്യാർഥികൾക്കുള്ള സെക്കൻഡ് ബോർഡ് പരീക്ഷ, 12-ാം ക്ലാസ് വിദ്യാർഥികൾക്കുള്ള സപ്ലിമെന്ററി പരീക്ഷ എന്നിവയാണ് ഇക്കാലയളവിൽ നടക്കുക.‌ പരീക്ഷ പൂർത്തിയായി പന്ത്രണ്ട് ദിവസങ്ങൾക്ക് ശേഷം ഉത്തരക്കടലാസുകളുടെ മൂല്യനിർണയം ആരംഭിക്കുമെന്നും അധികൃതർ അറിയിച്ചു. English Summary:
CBSE 2026 Exam Calendar Released: CBSE exam calendar for 2026 is released. The CBSE board exams for classes 10 and 12 will be held between February 17th and July 15th, 2026, across India and 26 countries.
like (0)
LHC0088Forum Veteran

Post a reply

loginto write comments
LHC0088

He hasn't introduced himself yet.

510K

Threads

0

Posts

1510K

Credits

Forum Veteran

Credits
156138

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com