തിരുവനന്തപുരം ∙ തദ്ദേശതിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ ശബരിമല സ്വര്‍ണക്കവര്‍ച്ച കേസില്‍ വീണ്ടും അറസ്റ്റ്. ദ്വാരപാലക ശില്‍പങ്ങളിലെ സ്വര്‍ണം കവര്‍ന്ന കേസില്‍ പ്രതിയായ ദേവസ്വം മുന്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫിസര്‍ എസ്. ശ്രീകുമാറിനെയാണ് എസ്‌ഐടി അറസ്റ്റ് ചെയ്തത്. ശബരിമലയില്‍നിന്നു സ്വര്‍ണപ്പാളി പുറത്തേക്കു കൊണ്ടുപോകുമ്പോഴും തിരികെ കൊണ്ടുവരുമ്പോഴും ശ്രീകുമാര്‍ ആയിരുന്നു അഡ്മിനിസ്‌ട്രേറ്റീവ് ഓഫിസര്‍.
Also Read ശബരിമല സ്വർണക്കൊള്ള: ഇ.ഡിക്ക് വിവരങ്ങൾ കൈമാറുന്നതിൽ കുഴപ്പമില്ലെന്ന് പ്രോസിക്യൂഷൻ, വെള്ളിയാഴ്ച വിധി
ക്രമക്കേടില്‍ ശ്രീകുമാറിനും പങ്കുണ്ടെന്നാണ് എസ്‌ഐടിയുടെ നിഗമനം. ശ്രീകുമാറിന്റെ ജാമ്യഹര്‍ജി നേരത്തേ ഹൈക്കോടതി തള്ളിയിരുന്നു. ഇന്ന് എസ്‌ഐടി ഓഫിസിലേക്കു വിളിച്ചു വരുത്തി ചോദ്യം ചെയ്തതിനു ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കേസില്‍ പ്രതിയായ ദേവസ്വം ബോര്‍ഡ് മുന്‍ സെക്രട്ടറി എസ്.ജയശ്രീയെ മാത്രമാണ് ഇനി അറസ്റ്റ് ചെയ്യാനുള്ളത്. മുന്‍കൂര്‍ ജാമ്യം തേടി ജയശ്രീ സുപ്രീംകോടതിയെ സമീപിച്ചിരിക്കുകയാണ്.
Also Read ശബരിമല സ്വർണക്കൊള്ള: രമേശ് ചെന്നിത്തലയുടെ ആരോപണം ശരിവച്ച് വ്യവസായി, എസ്ഐടി സംസാരിച്ചത് ഫോണിലൂടെ
ദേവസ്വം മുന്‍ പ്രസിഡന്റ് എ.പത്മകുമാറിനെ അറസ്റ്റ് ചെയ്തതിനു ശേഷം എസ്‌ഐടിയുടെ തുടര്‍നടപടികള്‍ മന്ദഗതിയിലായിരുന്നു. തദ്ദേശതിരഞ്ഞെടുപ്പ് കാലത്ത് ശബരിമല സ്വര്‍ണക്കവര്‍ച്ച ചര്‍ച്ചയാകാതിരിക്കാനുള്ള സര്‍ക്കാര്‍ സമ്മര്‍ദമാണ് ഇതിനു പിന്നിലെന്ന് ആക്ഷേപവും ഉയര്‍ന്നിരുന്നു.
കടുവയെ ‘തേടി’ കൊടുങ്കാട്ടിൽ എട്ടു ദിവസം: ശബ്ദം കേട്ട് തിരിഞ്ഞപ്പോൾ കാട്ടാനക്കൂട്ടം; മരണം മുന്നിൽക്കണ്ട നിമിഷങ്ങളിലൂടെ...
കോടതി കയറി \“സിൻഡ്രലയുടെ രണ്ടാനമ്മ’ സമർപ്പിച്ച വിൽപത്രം; സഞ്ജയ് കപൂറിന്റെ സ്വത്തിൽ അവകാശം തേടി കരിഷ്മയും മക്കളും; എല്ലാം കൊടുത്തെന്ന് മൂന്നാംഭാര്യ!
കയ്യിലെ പണം കളയാതെ എങ്ങനെ ഭാവി സുരക്ഷിതമാക്കാം? പ്രവാസികൾ അറിയണം ചിലത്: എങ്ങനെ നേടാം സാമ്പത്തിക സാക്ഷരത?
MORE PREMIUM STORIES
English Summary:
S. Sreekumar Arrested: Key Developments in the Sabarimala Case. Former Devaswom Officer S. Sreekumar Arrested in Sabarimala Gold Theft Case.