തൊട്ടിൽപാലം∙ പൈക്കളങ്ങാടി പെട്രോൾ പമ്പിനു സമീപം യുവാവ് കാറിൽ മരിച്ച നിലയിൽ. പൂതംപാറ കോങ്ങോട് ബിജോ ആന്റണിയെയാണ് (36) മരിച്ച നിലയിൽ കണ്ടെത്തിയത്. ഉച്ച മുതൽ കാർ പെട്രോൾ പമ്പിനടുത്ത് നിർത്തിയിട്ട നിലയിലായിരുന്നു. വൈകിട്ട് ഏഴോടെ പെട്രോൾ പമ്പിലെ ജീവനക്കാരാണ് എസി പ്രവർത്തിച്ചിരുന്ന കാറിൽ യുവാവിനെ കണ്ടെത്തിയത്. നാട്ടുകാർ ചില്ല് തകർത്ത് യുവാവിനെ പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം കുറ്റ്യാടി ഗവ താലൂക്ക് ആശുപത്രി മോർച്ചറിയിൽ. ഇന്ന് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനു ശേഷം സംസ്കാരം നടത്തും. കോഴിക്കോട്ട് ഹോട്ടൽ ജീവനക്കാരനായ ബിജോ കോങ്ങോട് ആന്റണിയുടെയും വത്സമ്മയുടെയും മകനാണ്. ഭാര്യ: ജോസ്ന, മകൻ: ഏദൻ, സഹോദരൻ: വിജേഷ് ആന്റണി. English Summary:
Kozhikode: Youth Found Dead in a Car at Thottilpalam, Kozhikode; Police Register Case |