search

ഒ.സദാശിവൻ കോഴിക്കോട് മേയർ സ്ഥാനാർഥി, ജയശ്രീ ഡപ്യൂട്ടി മേയർ; പ്രഖ്യാപിച്ച് എൽഡിഎഫ്

deltin33 2025-12-19 01:51:25 views 791
  



കോഴിക്കോട് ∙ കോർപറേഷനിൽ മേയർ സ്ഥാനാർഥിയായി വേങ്ങേരി വാർഡിൽ നിന്ന് ജയിച്ച ഒ.സദാശിവനെ പ്രഖ്യാപിച്ച് എൽഡിഎഫ്. വേങ്ങേരി സിപിഎം ഏരിയ കമ്മിറ്റി അംഗമാണ്. ഇത് മൂന്നാം തവണയാണ് സദാശിവൻ കോഴിക്കോട് കോർപറേഷൻ കൗൺസിലറാകുന്നത്.

  • Also Read സിപിഎമ്മിനെ വേദനിപ്പിക്കും ആ 50 വോട്ട്; കോർപറേഷനിൽ ഭൂരിപക്ഷം അട്ടിമറിച്ചത് ആ 5 വാർഡ്; കണക്കു തെറ്റിച്ച കോഴിക്കോടൻ ‘അപാരത’   


സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി എം.മെഹബൂബ് ആണ് മേയറെ പ്രഖ്യാപിച്ചത്. ഡോ. എസ്. ജയശ്രീ ഡപ്യൂട്ടി മേയറാവും. ജയശ്രീ നിലവിലെ കൗൺസിലിൽ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപഴ്‌സനാണ്. കോട്ടൂളി വാർഡിൽ നിന്നാണ് ജയശ്രീ വിജയിച്ചത്. കോഴിക്കോട് ഗവൺമെന്റ് ആർട്‌സ് ആൻഡ് സയൻസ് കോളജ് മുൻ പ്രിൻസിപ്പലാണ്.

  • Also Read അട്ടിമറി നടന്നത് വൈദ്യുതി നിലച്ച സമയത്ത്? തീപ്പൊരി ചിതറി, ടയർ ഊരിത്തെറിച്ചു: മന്ത്രി സജി പറയുന്നു: ‘പൊലീസ് അന്വേഷിക്കാൻ കാരണമുണ്ട്’   


കോഴിക്കോട് കോർപറേഷനിൽ ഇത്തവണ ആർക്കും കേവല ഭൂരിപക്ഷമില്ല. യുഡിഎഫും മേയർ സ്ഥാനാർഥിയെ രംഗത്തിറക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. എൽഡിഎഫ് 35, യുഡിഎഫ് 28, എൻഡിഎ 13 എന്നിങ്ങനെയാണ് കോഴിക്കോട് കോർപറേഷനിലെ നിലവിലെ കക്ഷിനില.
    

  • സിനിമകൾ ‘വെട്ടിയത്’ കേന്ദ്രമോ ചലച്ചിത്ര അക്കാദമിയോ? ‘എഡിറ്റ്’ ചെയ്യാതെ മേളയിൽ ‘കട്ട്’ ഇല്ലാതെ തർക്കം: ‘കാൽപനികി’ന് സംഭവിച്ചതെന്ത്?
      

         
    •   
         
    •   
        
       
  • കൊൽക്കത്തയ്ക്ക് അവരെ മാറ്റിമാറ്റി കളിപ്പിക്കാം; പ്രശാന്ത് വീറിൽ ചെന്നൈ കാണുന്നത് ആ മികവ്; താരങ്ങൾക്ക് ‘വില കൂട്ടിയത്’ കാവ്യ മാരൻ!
      

         
    •   
         
    •   
        
       
  • നട്ടെല്ലിൽനിന്ന് ബലൂൺ പോലെ പുറത്തേക്ക് തള്ളും; സ്ഥിരം നടുവേദനയുടെ കാരണം മറ്റൊന്നല്ല; ഇങ്ങനെ ചെയ്താൽ ഡിസ്ക് തകരാർ പരിപൂർണമായി മാറും!
      

         
    •   
         
    •   
        
       
MORE PREMIUM STORIES
English Summary:
LDF Announces O. Sadasivan as Mayor Candidate for Kozhikode Corporation: Kozhikode Mayor is O. Sadasivan from LDF who won from Vengeri ward. Dr. S. Jayasree has been announced as the Deputy Mayor.
like (0)
deltin33administrator

Post a reply

loginto write comments
deltin33

He hasn't introduced himself yet.

1510K

Threads

0

Posts

4610K

Credits

administrator

Credits
467521