LHC0088 • 2025-12-19 05:51:00 • views 473
റാസൽഖൈമ∙ യുഎഇയിലെ റാസൽഖൈമയിലുണ്ടായ ശക്തമായ കാറ്റിലും മഴയിലും കെട്ടിടത്തിലെ കല്ല് അടർന്നു തലയിൽ വീണ് മലപ്പുറം കൊടിഞ്ഞി നന്നമ്പ്ര തലക്കോട്ടു തൊടികയിൽ സൽമാൻ ഫാരിസ് (27) മരിച്ചു. നിർമാണത്തിലിരിക്കുന്ന കെട്ടിടത്തിലേക്ക് മഴയിൽ ഓടിക്കയറിയപ്പോൾ ഇന്നലെ പുലർച്ചെയാണു ദുരന്തം.
- Also Read ‘കുഞ്ഞുങ്ങളുമായി സ്റ്റേഷനിലെത്തി, അവരെ എറിഞ്ഞു കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി; യുവതിയുടെ ഭർത്താവ് ക്രിമിനൽ കേസ് പ്രതി’
റാസൽഖൈമയിലെ 24 മണിക്കൂറും പ്രവർത്തിക്കുന്ന ഇസ്തംബുൾ ഷവർമ കടയിലെ ജീവനക്കാരനായിരുന്ന ഫാരിസ് ഡെലിവറിക്കായി പോയ സമയത്താണു കനത്തകാറ്റും മഴയുമുണ്ടായതും കെട്ടിടത്തിൽ കയറി നിന്നതും. സുലൈമാന്റെയും അസ്മാബിയുടെയും മകനാണു ഫാരിസ്. പരപ്പനങ്ങാടി സ്വദേശി ഫാത്തിമ സഫയാണ് ഭാര്യ. 7 മാസം മുൻപാണു വിവാഹം കഴിഞ്ഞത്. സഹോദരങ്ങൾ: ഷംല ഷെറിൻ, സുബൈദ ഷാനി. അബുദാബി, ദുബായ്, ഷാർജ എന്നിവിടങ്ങളിൽ എല്ലാം കനത്ത മഴ പെയ്തു. പലയിടത്തും ശക്തമായ കാറ്റുവീശുകയും ആലിപ്പഴം വീഴുകയും ചെയ്തു. വ്യാപക നാശനഷ്ടം റിപ്പോർട്ട് ചെയ്തു. താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ട് രൂക്ഷമായി. ഒട്ടേറെ മരങ്ങൾ കടപുഴകി. English Summary:
Ras Al Khaimah Tragedy: UAE rain tragedy claims the life of a Malappuram native in Ras Al Khaimah. The incident occurred when a stone fell from a building during heavy rain and strong winds, causing fatal injuries to the individual who sought shelter there. |
|