search

അയ്യപ്പ ഭക്തിഗാനത്തിന് സിപിഎമ്മിന്റെ പാരഡി; കേസെടുക്കണമെന്ന് ഡിജിപിക്ക് പരാതി

cy520520 2025-12-19 16:51:01 views 1094
  



വടക്കാഞ്ചേരി ∙ ശബരിമല അയ്യപ്പന്റെ ഭക്തിഗാനത്തെ വികലമായി ചിത്രീകരിച്ചുവെന്നാക്ഷേപിച്ചു സിപിഎമ്മിനെതിരെ ഡിജിപിക്കു പരാതി. മലപ്പുറം താനാളൂർ വാർഡ് 17ൽ രാഷ്ട്രീയ നേട്ടങ്ങൾക്കായി അയ്യപ്പഭക്തിഗാനത്തെ സിപിഎം ഉപയോഗിച്ചുവെന്നു കാണിച്ച് യൂത്ത് കോൺഗ്രസ് തെക്കുംകര മണ്ഡലം പ്രസിഡന്റ് അനീഷ് കണ്ടംമാട്ടിലാണു സംസ്ഥാന പൊലീസ് മേധാവിക്കു പരാതി നൽകിയത്.

  • Also Read ഇനി എന്തു ചെയ്യും മെറ്റ? ‘പോറ്റിയേ കേറ്റിയേ...’ കോടതി പറയാതെ മാറ്റരുതെന്ന് സതീശൻ, ഫെയ്സ്ബുക് കമ്പനിക്ക് കത്ത്   


താനാളൂരിൽ നടന്ന തിരഞ്ഞെടുപ്പു വിജയാഘോഷത്തിൽ അയ്യപ്പസ്വാമിയുടെ ഭക്തിഗാനം പാരഡിയായി ചിത്രീകരിച്ചു ഗാനത്തെ വികലമാക്കിയെന്നും വ്യക്തികളെ മൃഗങ്ങളോട് ഉപമിച്ച് അവഹേളിച്ചുവെന്നും പരാതിയിൽ പറയുന്നു. പാട്ടിന്റെ വാർത്ത അടങ്ങിയ ലിങ്കും പരാതിക്കൊപ്പം നൽകിയിട്ടുണ്ട്. താൻ ഉൾപ്പെടെയുള്ള വിശ്വാസികളെ അപമാനിക്കുന്ന തരത്തിലായിരുന്നു പാട്ടെന്നും നടപടി വേണമെന്നും പരാതിക്കാരൻ ആവശ്യപ്പെട്ടു.

‘പോറ്റിയെ കേറ്റിയേ’ പാട്ടിലെ വരികൾ മാറ്റി പോറ്റിയെയും കോൺഗ്രസിനെയും ബന്ധിപ്പിച്ച് ഇടതുപക്ഷ സമൂഹമാധ്യമ ഹാൻഡിലുകൾ പാരഡി പാട്ട് പ്രചരിപ്പിക്കുന്നുവെന്നു കാട്ടി കെപിസിസി അംഗം അഡ്വ.ജെ.എസ്.അഖിലും ഡിജിപിക്കും മുഖ്യമന്ത്രിക്കും പരാതി നൽകി. കേസെടുക്കാൻ വേണ്ടിയല്ല പരാതിയെന്നും, പാരഡി പാട്ടിൽ കേസെടുത്തതിലെ അനൗചിത്വവും ആവിഷ്കാര സ്വാതന്ത്ര്യ നിഷേധവും ചൂണ്ടിക്കാട്ടാൻ വേണ്ടിയാണ് പരാതി നൽകിയതെന്നും ജെ.എസ്.അഖിൽ പറഞ്ഞു.
    

  • REFLECTIONS 2025 ഒറ്റപ്പാലത്തെ തനിച്ചാക്കി പടിയിറങ്ങിയ ‘ലക്ഷ്മി’; ‘പരംസുന്ദരി’ പോലും പകച്ചുപോയ വർഷം; ബോളിവുഡിലെ കോടിപതിയുടെയും കഥ
      

         
    •   
         
    •   
        
       
  • കുഞ്ഞുകാര്യങ്ങളിൽ ആണുങ്ങളെക്കാൾ കൂടുതലായി പെണ്ണുങ്ങൾ ശ്രദ്ധിക്കുന്നത് എന്തുകൊണ്ടായിരിക്കും?– വിനോയ് തോമസ് എഴുതുന്നു
      

         
    •   
         
    •   
        
       
  • സിനിമകൾ ‘വെട്ടിയത്’ കേന്ദ്രമോ ചലച്ചിത്ര അക്കാദമിയോ? ‘എഡിറ്റ്’ ചെയ്യാതെ മേളയിൽ ‘കട്ട്’ ഇല്ലാതെ തർക്കം: ‘കാൽപനികി’ന് സംഭവിച്ചതെന്ത്?
      

         
    •   
         
    •   
        
       
MORE PREMIUM STORIES
English Summary:
Complaint Filed Against CPM for Ayyappan Song Parody: Ayyappan song parody sparks controversy in Kerala. A complaint has been filed against CPM for allegedly distorting an Ayyappa devotional song, leading to accusations of hurting religious sentiments and a counter-complaint about freedom of expression.
like (0)
cy520520Forum Veteran

Post a reply

loginto write comments
cy520520

He hasn't introduced himself yet.

510K

Threads

0

Posts

1510K

Credits

Forum Veteran

Credits
153737