ബെംഗളൂരു ∙ കോലാറിൽ കഴിഞ്ഞ ദിവസം കാണാതായ 2 ഏഴാം ക്ലാസ് വിദ്യാർഥിനികളുടെ മൃതദേഹങ്ങൾ കിണറ്റിൽ നിന്നു കണ്ടെത്തി. കൊലപാതകമാണെന്നു രക്ഷിതാക്കൾ ആരോപിക്കുമ്പോൾ, ഇവരിലൊരാളുടെ ആത്മഹത്യാ കുറിപ്പു കണ്ടെടുത്തതായി മുളബാഗിലു റൂറൽ പൊലീസ് പറഞ്ഞു.
- Also Read ഐസിയുവില്‍ തീപിടിത്തം; 8 പേർ മരിച്ചു, ഷോർട്ട് സർക്യൂട്ടെന്ന് പ്രാഥമിക നിഗമനം
എലച്ചേപ്പള്ളി ഹൈസ്കൂൾ വിദ്യാർഥിനികളായ ധന്യാ ഭായി, ചൈത്ര ഭായി (13 വയസ്സു വീതം) എന്നിവരുടെ മൃതദേഹങ്ങളാണിവ. വീടിന്റെ മുന്നിൽ കളിച്ചു കൊണ്ടിരിക്കുന്നതിനിടെയാണ് ഇവരെ കാണാതായത്. തുടർന്നു പ്രദേശവാസികൾ നടത്തിയ അന്വേഷണത്തിലാണു ശനിയാഴ്ച മൃതദേഹങ്ങൾ കിണറ്റിൽ കണ്ടെത്തിയത്. പോസ്റ്റ്മോർട്ടത്തിൽ ഇവർക്കെതിരെ അതിക്രമം നടന്നതിനു തെളിവൊന്നും ലഭിച്ചിട്ടില്ലെന്നും പൊലീസ് വ്യക്തമാക്കി.
- Also Read ഉംറയ്ക്കു പോകാൻ ടൂറിസ്റ്റ് വീസ മതിയോ? മടക്കയാത്ര മാറ്റിയാൽ വൻ പിഴ! താമസത്തിന് പ്രത്യേക ഐഡി? ടാക്സി കിട്ടാൻ എന്തുചെയ്യണം; അറിയാം 10 പ്രധാന മാറ്റങ്ങൾ...
English Summary:
Missing students death reported in Karnataka. Two seventh-grade students were found dead in a well, raising suspicions of foul play despite the discovery of a suicide note. The police are investigating the circumstances surrounding their deaths. |
|