‘കാർ വാങ്ങിയത് തിരൂർ സ്വദേശികളായ വാഹന ഡീലർമാരിൽ നിന്ന്; എത്തിച്ചത് മെക്കാനിക്കൽ ജോലിക്ക്’ : വ്ലോഗർ ശിൽപ്പ സുരേന്ദ്രൻ

LHC0088 2025-9-25 05:50:56 views 1259
  



കൊച്ചി ∙ ഭൂട്ടാനിൽ നിന്ന് അനധികൃതമായി വാഹനങ്ങൾ ഇറക്കുമതി ചെയ്യുന്നതുമായി ബന്ധപ്പെട്ട ‘ഓപ്പറേഷൻ നുമ്ഖോറി’ന്റെ ഭാഗമായി കസ്റ്റംസ് 3 വാഹനങ്ങൾ കൂടി കസ്റ്റഡിയിലെടുത്തു. അടിമാലി, കൊച്ചി കുണ്ടന്നൂർ, തിരുവനന്തപുരം എന്നിവിടങ്ങളിൽ നിന്നാണ് ആഡംബര വാഹനങ്ങൾ പിടികൂടിയത്. ഇതോടെ ഭൂട്ടാനിൽ നിന്ന് കടത്തിയ വാഹനങ്ങളിൽ കസ്റ്റംസ് പിടികൂടിയവയുടെ എണ്ണം 39 ആയി. 200ഓളം വാഹനങ്ങൾ കഴിഞ്ഞ രണ്ടു വർഷത്തിനിടയിൽ കേരളത്തിലെത്തിയിട്ടുണ്ടെന്നാണു കസ്റ്റംസ് കണക്കാക്കുന്നത്.  


തിരുവനന്തപുരം സ്വദേശിയും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ ശില്‍പ്പ സുരേന്ദ്രന്റേതാണ് അടിമാലിയില്‍ കസ്റ്റഡിയിലെടുത്ത ലാൻഡ് ക്രൂസർ. മെക്കാനിക്കൽ ജോലികൾക്കായി ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് ശിൽപ്പ കാർ അടിമാലിയിലെ വർക്​ഷോപ്പിൽ എത്തിച്ചത്. മെക്കാനിക്കൽ ജോലികൾ നടന്നു വരുന്നതിനിടെ ഇന്നലെ കസ്റ്റംസ് ഉദ്യോഗസ്ഥർ അടിമാലിയിലെത്തി കാർ കസ്റ്റഡിയിലെടുക്കുകയായിരുന്നു.Wayanad harassment case, Kerala domestic violence, DYFI leader sexual assault, Malayala Manorama Online News, Wife accuses husband, Domestic abuse Kerala, CPM leader allegation, Police investigation Wayanad, സെക്സ് ചൂഷണ കേസ്, സ്ത്രീധനം പീഡനം, സ്ത്രീധന പീഡനം വയനാട്, Sexual harassment complaint Kerala, Kerala news latest, Harassment complaint Wayanad, Kerala crime news, Manorama, Malayala manorama, manorama online, manoramaonline, malayalam news, manorama news, malayala manorama news, ന്യൂസ്‌, malayala manorama online, latest malayalam news, Manorama Online News, Malayalam Latest News, മലയാളം വാർത്തകൾ, മലയാള മനോരമ, in Malayalam, Malayala Manorama Online News


2023 സെപ്റ്റംബറിൽ മലപ്പുറം തിരൂർ സ്വദേശികളായ വാഹന ഡീലർമാരിൽ നിന്നാണ് താൻ വാഹനം വാങ്ങിയത് എന്ന് ശിൽപ്പ പറയുന്നു. അതിനു മുമ്പ് കർണാടക റജിസ്ട്രേഷനായിരുന്നു വാഹനത്തിന്. കർണാടക വാഹന വകുപ്പിൽ നിന്നുള്ള എൻഒസിയും ആർസി ബുക്കും ഡീലർമാർ വിൽപ്പന സമയത്ത് ഹാജരാക്കിയിരുന്നുവെന്നു ശില്‍പ്പ പറയുന്നു. കോയമ്പത്തൂരിൽ നിന്നാണ് കർണാടക സ്വദേശികൾ വാഹനം വാങ്ങിയത് എന്നാണ് ശിൽപ്പയ്ക്കുള്ള അറിവ്.


നിലവിൽ കൈമാറി വന്ന വാഹനത്തിന്റെ അഞ്ചാമത്തെ ഉടമയാണ് ശിൽപ്പ. 1996 മോഡൽ കാറാണ് ഇത്. അധ്യാപക ജോലിയിൽ നിന്ന് മിച്ചം പിടിച്ച 15 ലക്ഷം രൂപ നൽകിയാണ് കാർ വാങ്ങിയത്. മെക്കാനിക്കൽ ജോലികൾക്കായി വിദേശത്തു നിന്നടക്കം ഉപകരണങ്ങൾ ഇറക്കുമതി ചെയ്തു വേണം പണി പൂർത്തിയാക്കാൻ. ഇതിന് 5 ലക്ഷത്തോളം രൂപ ചെലവാകുമെന്ന് ശിൽപ്പ പറയുന്നു. കസ്റ്റംസ് കാർ കണ്ടുകെട്ടിയാൽ ഇത്രകാലവും അധ്വാനിച്ചുണ്ടാക്കിയ മുഴുവന്‍ സമ്പാദ്യവും നഷ്ടമാകുമെന്ന വേദനയിലാണെന്നും ഇവർ പറയുന്നു. രേഖകള്‍ സമര്‍പ്പിക്കാനാണ് കസ്റ്റംസ് അറിയിച്ചിരിക്കുന്നതെന്നും നാലാമത്തേയും മൂന്നാമത്തേയും കാർ ഉടമകളെ അറിയാമെന്നും അതിനു മുമ്പ് ആരാണ് കാർ ഉപയോഗിച്ചിരുന്നത് എന്ന് അറിയാൻ ശ്രമിക്കുകയാണെന്നും അവർ മാധ്യമങ്ങളോടു പറഞ്ഞു.


അതേസമയം, കുണ്ടന്നൂരുനിന്നും തിരുവനന്തപുരത്തുനിന്നും കസ്റ്റഡിയിലെടുത്ത വാഹനത്തിന്റെ ഉടമകൾ ആരാണെന്ന് കസ്റ്റംസ് വെളിപ്പെടുത്തിയിട്ടില്ല. നടന്മാരായ ദുൽഖർ സൽമാന്റെ 2 വാഹനങ്ങളും ഗാരേജിൽ പണിക്ക് കൊണ്ടുവന്നു എന്ന് അമിത് ചക്കാലയ്ക്കൽ പറയുന്ന ആറു വാഹനങ്ങളും കസ്റ്റംസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഒരു വാഹനം മാത്രമാണ് തന്റേതെന്നും അതിന് നിയമാനുസൃതമായ രേഖകളുണ്ടെന്നും അമിത് പറയുന്നു. നടൻ പ്രഥ്വിരാജിന്റെ തിരുവനന്തപുരത്തേയും കൊച്ചിയിലേയും വീടുകളിൽ പരിശോധന നടത്തിയിരുന്നെങ്കിലും തങ്ങൾ അന്വേഷിച്ചു വന്ന കാർ കണ്ടെത്താനായിട്ടില്ല എന്നാണ് കസ്റ്റംസ് വൃത്തങ്ങൾ പറയുന്നത്. English Summary:
Customs Seizes More Cars in Bhutan Smuggling Case: The \“Operation Numkhoor\“ led to the confiscation of luxury cars from multiple locations, including one belonging to social media influencer Shilpa Surendran. Customs continues the investigation to trace the origins and legality of these vehicles.
like (0)
LHC0088Forum Veteran

Post a reply

loginto write comments
LHC0088

He hasn't introduced himself yet.

410K

Threads

0

Posts

1310K

Credits

Forum Veteran

Credits
134516

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com, Of particular note is that we've prepared 100 free Lucky Slots games for new users, giving you the opportunity to experience the thrill of the slot machine world and feel a certain level of risk. Click on the content at the top of the forum to play these free slot games; they're simple and easy to learn, ensuring you can quickly get started and fully enjoy the fun. We also have a free roulette wheel with a value of 200 for inviting friends.