തിരുവനന്തപുരം ∙ തിരുവനന്തപുരം കോർപറേഷന്റെ ശാസ്തമംഗലത്തെ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന വട്ടിയൂർക്കാവ് എംഎൽഎ ഓഫിസ് ഒഴിയണമെന്ന് ശാസ്തമംഗലം കൗൺസിലർ ആർ. ശ്രീലേഖ. ഇന്നലെ ഫോണിലൂടെയാണ് കൗൺസിലർ സ്ഥലം എംഎൽഎ വി.കെ. പ്രശാന്തിനോടു ഇക്കാര്യം ആവശ്യപ്പെട്ടത്.
- Also Read നഗരസഭാ ചെയർപഴ്സൻ തർക്കം: ഓഫിസ് നഷ്ടപ്പെട്ട പെരുമ്പാവൂർ എംഎൽഎ എൽദോസ് കുന്നപ്പള്ളിക്ക് പുതിയ ഓഫിസ് തയാറാകുന്നു
നിലവിൽ ശാസ്തമംഗലത്തുള്ള കോർപറേഷൻ കെട്ടിടത്തിലാണ് വട്ടിയൂർക്കാവ് എംഎൽഎയുടെ ഓഫിസ് സ്ഥിതി ചെയ്യുന്നത്. ഇതേ കെട്ടിടത്തിലാണ് മുൻ കൗൺസിലറിനും ഓഫിസുണ്ടായിരുന്നത്. എന്നാൽ ഈ മുറി ചെറുതാണെന്നും എംഎൽഎ ഓഫിസ് പ്രവർത്തിക്കുന്ന മുറി തനിക്കു വേണമെന്നുമാണ് ശ്രീലേഖ നേരിട്ട് പ്രശാന്തിനെ വിളിച്ച് അറിയിച്ചത്. കൗൺസിലർ ആർ. ശ്രീലേഖയുടെ ആവശ്യം അനുവദിക്കാനാവില്ലെന്ന് എംഎൽഎ പറഞ്ഞു.
- Also Read ചെയർപഴ്സൻ തിരഞ്ഞെടുപ്പിലെ കലഹം; എൽദോസ് കുന്നപ്പിള്ളിക്ക് എംഎൽഎ ഓഫിസ് നഷ്ടപ്പെട്ടു
വാടക കരാർ പ്രകാരമാണ് ഓഫിസ് അനുവദിച്ചിട്ടുള്ളതെന്നും 2026 നിയമസഭാ തിരഞ്ഞെടുപ്പ് വരെ കാലാവധിയുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതേസമയം കോർപറേഷൻ കൗൺസിൽ ആവശ്യപ്പെട്ടാൽ എംഎൽഎയ്ക്ക് ഓഫിസ് ഒഴിഞ്ഞുനൽകേണ്ടി വരും. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ വട്ടിയൂർക്കാവിൽ ശ്രീലേഖ ബിജെപി സ്ഥാനാർഥിയാകുമെന്നും അഭ്യൂഹമുണ്ട്. ഈ അവസരത്തിലാണ് എംഎൽഎ ഓഫിസ് ഒഴിപ്പിക്കാൻ കൗൺസിലർ ശ്രമിക്കുന്നതെന്നതും ശ്രദ്ധേയമാണ്.
- സംസാരിച്ചു കൊണ്ടിരിക്കെ ശുചിമുറിയിൽ പോയി തൂങ്ങി...; അമ്മായിയമ്മയോട് പ്രതികാരം ചെയ്യാൻ ജീവനൊടുക്കിയ അറുപതുകാരൻ; ‘നൈമിഷിക’ ആത്മഹത്യയ്ക്കു പിന്നിൽ?
- പൃഥ്വിക്കും ബേസിലിനുമുള്ള പ്ലാനിങ് പോലും ഫുട്ബോൾ ഫെഡറേഷനില്ലേ? ഐഎസ്എൽ വഴിയിൽ കിടക്കുമ്പോഴും കണ്ണ് കോടികളിൽ
- വിത്തും വളവും കൊടുത്ത് ഭീകരതയിലേക്ക് ‘ഐഎസ് റിക്രൂട്മെന്റ്’; എന്തുകൊണ്ട് ട്രംപിന്റെ മിസൈലുകൾ സൊക്കോട്ടയെ ലക്ഷ്യമിട്ടു?
MORE PREMIUM STORIES
English Summary:
Vattiyoorkavu MLA office faces eviction demand from a Shasthamangalam councillor: The councillor, R. Sreelekha, wants the office space for herself, leading to a dispute with MLA VK Prasanth. |