തിരുവനന്തപുരം ∙ ജഗതിയില്‍ ഓടിക്കൊണ്ടിരുന്ന കാര്‍ കത്തിനശിച്ചു. പെട്ടെന്ന് കാര്‍ നിർത്തി പുറത്തിറങ്ങാന്‍ കഴിഞ്ഞതിനാല്‍ യാത്രക്കാരായ ദമ്പതികള്‍ പരുക്കില്ലാതെ രക്ഷപ്പെട്ടു. റിട്ട. പൊലീസ് ഉദ്യോഗസ്ഥനായ കുറ്റാണിക്കാട് സ്വദേശി രാധാകൃഷ്ണന്‍ നായര്‍, ഭാര്യ ജയലളിത എന്നിവരാണ് കാറിലുണ്ടായിരുന്നത്. കാര്‍ ജഗതി പാലം കഴിഞ്ഞപ്പോള്‍ ബോണറ്റിന്റെ ഇടതുഭാഗത്തുനിന്ന് പുക വരുന്നത് കണ്ട് പെട്ടെന്ന് റോഡിന്റെ വശത്തേക്ക് ഒതുക്കി രണ്ടു പേരും പുറത്തിറങ്ങുകയായിരുന്നു. പിന്നാലെ കാറില്‍ തീ ആളിപ്പടര്‍ന്നു. വെളളം ഒഴിച്ചു തീ കെടുത്താന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല.
തുടര്‍ന്ന് അഗ്നിരക്ഷാ സേന എത്തിയാണ് തീ അണച്ചത്. തിരുവനന്തപുരം ഫയർ സ്റ്റേഷനിൽ നിന്നും സ്റ്റേഷൻ ഓഫീസർമാരായ രൂപേഷ്, അനീഷ് കുമാർ, സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ഷാഫി എം, ഷഹീർ എം.എസ്., അരുൺ ആർ.പി., അനീഷ് എം.വി., അഖിൽ, ബാബു, സുധീൻ, ബിൻസി, രശ്മി എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.
English Summary:
A car caught fire in Jagathy, Thiruvananthapuram, but the occupants, a retired police officer and his wife, escaped unhurt due to their quick thinking. The fire brigade was called to extinguish the blaze after initial attempts to douse it with water proved futile. |