കോഴിക്കോട്∙ കലുങ്കിനായി റോഡിൽ എടുത്ത കുഴിയിൽ വീണ് കാൽനടയാത്രക്കാരനായ വയോധികന് ദാരുണാന്ത്യം. വില്യാപള്ളി സ്വദേശി മൂസയാണ് മരിച്ചത്. ഇന്നലെ രാത്രി വില്യാപള്ളി അമരാവതിയിലാണ് അപകടം നടന്നത്. റോഡിൽ കലുങ്കിനായി കുഴിയെടുത്തിരുന്നു. ഈ കുഴിയിലേക്കാണ് മൂസ വീണത്. സാധനം വാങ്ങാനായി വീട്ടിൽ നിന്നു പോയതായിരുന്നു മൂസ. തിരിച്ചുവരാതെ വന്നതോടെ നടത്തിയ തിരച്ചിലിലാണ് കലുങ്കിൽ മൂസ വീണു കിടക്കുന്നതായി കണ്ടെത്തിയത്.
- Also Read രാവിലെ ജോലിക്ക് പോകുന്നതിനിടെ ജീപ്പ് ഇടിച്ച് ഹോട്ടൽ തൊഴിലാളി മരിച്ചു; അപകടം വടകരയിൽ
കുഴിയിൽ തല താഴ്ന്ന നിലയിലായിരുന്നു മൂസ കിടന്നിരുന്നത്. ഉടൻ തന്നെ നാട്ടുകാർ ചേർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. മൃതദേഹം വടകര താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. കലുങ്കിന് സമീപത്ത് സുരക്ഷ സംവിധാനങ്ങളോ അപകട മുന്നറിയിപ്പോ ഉണ്ടായിരുന്നില്ലെന്നാണ് പ്രദേശവാസികളുടെ ആരോപണം. English Summary:
Road accident Kozhikode: An elderly pedestrian died after falling into a pit dug for a culvert in Kozhikode, Kerala. The victim, identified as Moosa, fell into the unguarded pit at night, and locals allege a lack of safety measures contributed to the tragic incident. |